നിഷിൽ ഒഴിവ്; 60,000 രൂപ ശമ്പളം...മറ്റ് സർക്കാർ സ്ഥാപനങ്ങളിലും ഒഴിവുകൾ
കേരള സർക്കാരിന്റെ സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) മുഴുവൻ സമയ എക്‌സിക്യൂട്ടീവ് ഡയറക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജുലൈ 18 ന് രാവിലെ 10 നാണ് അഭിമുഖം. യോഗ്യത, ശമ്പളം, അപേക്ഷിക്കാനുള്ള അവസാന തുടങ്ങിയ വിശദാംശങ്ങൾ പരിശോധിക്കാം.
എക്സിക്യൂട്ടീവ് ഡയറക്ടർ
റിഹാബിലിറ്റേഷൻ സയൻസ്, ഡിസെബിളിറ്റി സ്റ്റഡീസ്, സ്പെഷ്യൽ എജുക്കേഷൻ മാനേജ്മെന്റ്, ഹെൽത്ത് സമയൻസ് അല്ലെങ്കിൽ സോഷ്യൽ, വൈകല്യ പഠനം, പ്രത്യേക വിദ്യാഭ്യാസ മാനേജ്മെന്റ്, ആരോഗ്യ ശാസ്ത്രം അല്ലെങ്കിൽ സാമൂഹിക ശാസ്ത്രം എന്നിവയിലേതിലെങ്കിലും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും ഉള്ളവർക്ക് അപേക്ഷിക്കാം
അധ്യാപനത്തിൽ 10 വർഷത്തെ പരിചയം/ സീനിയർ മാനേജ്മെന്റിൽ 2 വർഷത്തെ അക്കാദമിക് ഗവേഷണ പരിചയം/ ഡിസെബിലിറ്റി/ സോഷ്യൽ സയൻസ്/എജുക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രശസ്ത സർവകലാശാലയിൽ വഗേണിങ് റോൾ.

അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 60 വയസാണ്. 77,000 രൂപയാണ് ശമ്പളമായി ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക് -https://nish.ac.in/others/career/1131-ed-vacancy?switch_to_desktop_ui=1\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\/rk=0/rs=ymgg.newo6yxjfghridouvjr_ce
ഇൻഫർമേഷൻ ആന്റ് റിസർച്ച് ഓഫീസർ- സോഷ്യൽ വർക്/ പബ്ലിക് ഹെൽത്/ സൈക്കോളജി/ഡിസെബിളിറ്റി സ്റ്റഡീസ് എന്നിവയിൽ ബിരുദാനന്തര ബിരുദം. എംഫിൽ അല്ലെങ്കിൽ പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും.
പ്രൊജകട് ലീഡായി 3 വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. ഒരു ഒഴിവാണ് ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 36,000 രൂപയാണ് ശമ്പളം. ജുലൈ 21 ന് രാവിലെ 10 ന് അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക്-https://nish.ac.in/others/career/1135-nish-is-conducting-walk-in-interviews-for-a-project?switch_to_desktop_ui=1\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\\/rk=0/rs=ymgg.newo6yxjfghridouvjr_ce
മെസഞ്ചർ അഭിമുഖം
കേരള സർക്കാർ, വനിതാ ശിശുവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ മലപ്പുറം ജില്ലയിലെ താത്കാലിക ഒഴിവിലേക്ക് വനിതാ ഉദ്യോഗാർഥികൾക്കായി ജൂലൈ 18ന് അഭിമുഖം നടക്കും. പത്താംക്ലാസ് വിജയമാണ് യോഗ്യത. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം രാവിലെ 10.30ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471- 2348666, ഇ-മെയിൽ : [email protected], വെബ്സൈറ്റ്: www.keralasamakhya.org.
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിൽ ഗണിതശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് ജൂലൈ 18ന് രാവിലെ 10ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മേധാവി മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം.
അഭിമുഖം
നെടുമങ്ങാട് പോളിടെക്നിക് കോളേജിൽ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർ തസ്തികകളിൽ നിയമനത്തിന് ജൂലൈ 18 രാവിലെ 10.30ന് അഭിമുഖം നടക്കും. ബന്ധപ്പെട്ട വിഷയങ്ങളിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. നെറ്റ്/ എം.ഫിൽ യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ കോളജ് പ്രിൻസിപ്പൽ ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.












Click it and Unblock the Notifications