Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സ് ഇന്‍ഫോകോമില്‍ ഒഴിവ്: അഭിമുഖം 28 ന്; തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ സ്വകാര്യ സ്ഥാപനമായ റിലയന്‍സ് ഇന്‍ഫോകോമിലെ ഏതാനും തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ്ടു അല്ലെങ്കില്‍ ഡിപ്ലോമ(മിനിമം ഒരു വര്‍ഷം), ഡയറക്ട് സെല്ലിംഗില്‍ ആറുമാസത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയുള്ളവര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. 15000 രൂപ പ്രതിമാസ വേതനത്തിനൊപ്പം ഡിഎയും, ടിഎയും ലഭിക്കും. പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഒക്ടോബര്‍ 28 ന് 11 മണിക്കു മുന്‍പായി പി.എം.ജി യിലെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കരിയര്‍ സെന്ററില്‍ ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

job

പ്രീമാരിറ്റൽ കൗൺസലിംഗ് കോഴ്സ് ക്ലാസെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

2021-22 സാമ്പത്തിക വർഷത്തിൽ കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് പ്രീമാരിറ്റൽ
കൗൺസലിംഗ് കോഴ്സ് ക്ലാസെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സൈക്കോളജി, സോഷ്യോളജി, എഡ്യൂക്കേഷൻ, എം എസ് ഡബ്ല്യു, ലീഗൽ സ്റ്റഡീസ്, ഹെൽത്ത് സയൻസ്, മാനേജ്മെൻ്റ് (എച്ച് ആർ), എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഒക്ടോബർ 30നകം സമർപ്പിക്കണം. ഫോൺ : 9400663145

പ്രോജക്ട് അസിസ്റ്റന്റ് താൽക്കാലിക ഒഴിവ്

മാള ഗ്രാമപഞ്ചായത്തിന്റെ ഇ-ഗ്രാമസ്വരാജ് പദ്ധതിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ, അല്ലെങ്കിൽ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കമേഴ്സ്യൽ പ്രാക്ടീസ് (DCP), അല്ലെങ്കിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്‌മെന്റ് ആണ് വിദ്യാഭ്യാസ യോഗ്യത. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. അപേക്ഷകർക്ക് 2021 ജനുവരി 1 ന് 30 വയസ് കവിയാൻ പാടില്ല. പട്ടികജാതി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവുണ്ട്. നവംബർ 12 വൈകീട്ട് 5ന് മുൻപ് അപേക്ഷ നൽകണം. ഫോൺ -0480 2890346

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    സീറ്റ് ഒഴിവ്

    ചേലക്കര ഗവ.ആർട്സ് ആന്റ് സയൻസ് കോളേജിൽ 2021-22 അധ്യയന വർഷത്തിൽ ബി എ ഇക്കണോമിസ്, ബി കോം വിഭാഗത്തിൽ ഓരോ സീറ്റ് ഒഴിവുണ്ട്. യോഗ്യതയുള്ളവർ രേഖകൾ സഹിതം നവംബർ 3ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 0488253090

    മലപ്പുറം ഗവ. കോളേജിൽ സീറ്റുകൾ ഒഴിവ്

    മലപ്പുറം സർക്കാർ കോളേജിൽ ഒന്നാം വർഷ ബി എ അറബിക്, ബി എ ഉറുദു, ബി എ ഇസ്ലാമിക് ഹിസ്റ്ററി എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. ബിഎ അറബിക്കിൽ ഈഴവ, എൽ.സി.ഇ.ഡബ്ല്യു.എസ്, ഒ.ബി.എച്ച് എന്നീ വിഭാഗക്കാർക്കും ബിഎ ഉറുദുവിന് ഒ.ബി.എക്സ്, ഇ.ഡബ്ല്യു.എസ്, ഈഴവ എന്നിവർക്കും ബി എ ഇസ്ലാമിക് ഹിസ്റ്ററിക്ക് ഇ.ഡബ്ല്യു.എസ് തുടങ്ങിയ സംവരണ വിഭാഗത്തിനുമാണ് അവസരം. താല്പര്യമുള്ളവർ ഒക്ടോബർ 29 ന് രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ സഹിതം ഓഫീസിൽ ഹാജരാകണം.

    സൈനികക്ഷേമ ഓഫീസില്‍ ഒഴിവ്
    ആലപ്പുഴ: ജില്ലാ സൈനിക ക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസില്‍ ഭാഗിക സമയ തൂപ്പുജോലിക്ക് ആളെ ആവശ്യമുണ്ട്. താല്‍പര്യമുള്ള വിമുക്തഭടന്മാരോ ആശ്രിതരോ നവംബര്‍ 15നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഫോണ്‍: 0477- 224567.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+