സ്മാർട്ട് സിറ്റിയിൽ ഒഴിവ്; പരീക്ഷയില്ലാതെ മറ്റ് സർക്കാർ ജോലികളും, ഇതാ ഒഴിവുകൾ
സ്മാർട് സിറ്റി തിരുവനന്തപുരം ലിമിറ്റഡിലെ പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ഒഴിവ്. പ്രൊജക്ട് അസിസ്റ്റന്റ് (ജിഐഎസ്) തസ്തികയിലാണ് ഒഴിവുകൾ. 2 ഒഴിവുകളാണ് ഉള്ളത്, കരാർ നിയമനമാണ്. വിദ്യാഭ്യാസ യോഗ്യത, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ അറിയാം
പ്രൊജക്ട് അസിസ്റ്റന്റ്- എംഎസ്‌സി ജിയോസയൻസ്/ ജിയോളജി അല്ലെങ്കിൽ ബിഇ/ ബിടെക് സിവിൽ എൻജിനീയറിങ്. കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 21,175 രൂപ ശമ്പളമായി ലഭിക്കും. ജുലൈ 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് -https://cmd.kerala.gov.in/wp-content/uploads/2025/07/SCTL-Notification.pdf

കരാർ നിയമനം
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേനെ വിവിധ പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജി.എൻ.എം നഴ്സിംഗും കേരള നഴ്സിംഗ് & മിഡ്‌വൈഫ് കൗൺസിൽ രജിസട്രേഷനും യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 2ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ എത്തണം. പ്രായപരിധി 40 വയസ്സ്. ജൂലൈ 30 വൈകിട്ട് 5 മണിവരെ അപേക്ഷ സ്വീകരിക്കും.
അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ട്രേഡ്സ്മാൻ ഇൻ ഇലക്ട്രോണിക്സ്, അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമറ്റിക്സ് തസ്തികകളിലെ താത്ക്കാലിക ഒഴിവിലേക്ക് ജൂലൈ 28ന് രാവിലെ 10 ന് കോളേജിൽ വച്ച് അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങൾക്ക്: www.cpt.ac.in.
സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഇന്റര്‍വ്യൂ
പൊതുഅവധിയെ തുടര്‍ന്ന് മാറ്റിയ സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍മാരുടെ ഇന്റര്‍വ്യൂ ജൂലൈ 29ന് ജില്ലാ ട്രൈബല്‍ ഓഫീസില്‍ നടക്കുമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.
ഇലക്ട്രീഷ്യന്‍ നിയമനം
ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലെ ചാത്തമംഗലം പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രീഷ്യനെ നിയമിക്കും. പരാമാവധി 90 ദിവസത്തേക്കോ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടക്കുന്നത് വരെയോ ആയിരിക്കും നിയമനം.
യോഗ്യത: എന്‍ടിസി ഇന്‍ ട്രേഡ് ഇലക്ട്രീഷ്യന്‍/വയര്‍മാന്‍, വയര്‍മാന്‍ ലൈസന്‍സ്. വെള്ളക്കടലാസില്‍ തയാറാക്കിയ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജൂലൈ 29ന് രാവിലെ 11ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍: 0495 2768075.












Click it and Unblock the Notifications