Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവരാവകാശ കമ്മിഷണറുടെ ഒഴിവ്, ടെക്‌നിക്കൽ ഓഫീസർ: തൊഴിൽ അവസരങ്ങൾ അറിയാം

സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷൾ നവംബർ 20 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെന്റ് സെക്രട്ടറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ [email protected] ലോ ലഭിക്കണം. കൂടുതൽ വിവരങ്ങളും അപേക്ഷിക്കുവാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭ്യമാണ്.

അസിസ്റ്റന്റ് ഇൻസ്ട്രക്ടർ

തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് 25ന് രാവിലെ 10 മണിക്ക് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തണം. ബന്ധപ്പെടേണ്ട നമ്പർ: 0471-2540494.

job

ട്രേഡ് ഇൻസ്ട്രക്ടർ അഭിമുഖം 20ന്

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ് ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ) തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഒക്ടോബർ 20ന് നടക്കും. രാവിലെ 10നു കോളേജിൽവച്ചാണ് മുഖാമുഖം. യോഗ്യത: ഐറ്റിഐ (രണ്ടു വർഷ കോഴ്‌സ്)/ ഡിപ്ലോമ/ ഹയർ (കമ്പ്യൂട്ടർ എഞ്ചിനീയറിങ്). നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ടെക്‌നിക്കൽ ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

ധനകാര്യ (പരിശോധന-സാങ്കേതികം) വകുപ്പിൽ അന്യത്രസേവന വ്യവസ്ഥയിൽ ടെക്‌നിക്കൽ ഓഫീസർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങൾ www.finance.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ 30 നകം ലഭിക്കണം.

വാക്ക് ഇൻ ഇന്റർവ്യൂ 30ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഗേൾസ്‌ഹോമിലേക്ക് ഹൗസ് മദർ, കൗൺസിലർ തസ്തികകളിൽ 30ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ എത്തണം.

Recommended Video

cmsvideo
    Covaxin gets approval for children from 2 to 18

    എം.എ സോഷ്യോളജി/ എം.എ സൈക്കോളജി/ എം.എ സോഷ്യൽവർക്ക് അണ് കൗൺസിലറിന്റെ യോഗ്യത. 25 വയസ്സ് പൂർത്തിയായിരിക്കണം. പ്രതിമാസം 17,500 രൂപ വേതനം ലഭിക്കും. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. പ്ലസ് ടു/ പ്രീഡിഗ്രി ആണ് ഹൗസ് മദറിന്റെ യോഗ്യത. പ്രതിമാസം 11,000 രൂപ വേതനം. ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. ഇന്റർവ്യൂവിന് ഹാജരാകേണ്ട വിലാസം: കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കൽപന, കരമന, പി.ഒ, തിരുവനന്തപുരം- 695002, ഫോൺ: 0471-2348666.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+