പ്രൊജക്ട് അസിസ്റ്റന്റാകാം, ശമ്പളം 22,000 രൂപ, സർവ്വെ വിഭാഗത്തിലും ഒഴിവുകൾ..ഇപ്പോൾ അപേക്ഷിക്കാം
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് (താത്കാലികം) തസ്തികയിൽ 60 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താത്പര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ളവർ ബയോഡേറ്റ [email protected] എന്ന മെയിലേക്ക് ജൂൺ 14നു മുമ്പ് അയയ്ക്കണം. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി അഭിമുഖ പരീക്ഷ നടത്തും. എൻവയോൺമെന്റ് എൻജിനിയറിങ് എം.ടെക് അല്ലെങ്കിൽ എൻവയോൺമെന്റൽ സയൻസ് എം.എസ്.സി ആണ് യോഗ്യത. പ്രതിമാസ വേതനം 22,000 രൂപ.
അസി. എൻജിനിയർ നിയമനം
ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയറുടെ (മെക്കാനിക്) ഒരു താൽക്കാലിക ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെക്കാനിക്കൽ എൻജിനിയറിങിൽ ബി-ടെക് ബിരുദം അല്ലെങ്കിൽ തത്തുല്യമോ ഉള്ളവർക്കും മെക്കാനിക്കൽ എഞ്ചിനിയറിങിൽ ഡിപ്ലോമയും കടലിലും, ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും മെയിന്റനൻസിലുമുള്ള അഞ്ച് വർഷത്തെ പ്രവർത്തി പരിചയവും ഉള്ളവർക്കും അപേക്ഷിക്കാം. അപേക്ഷകൾ 26ന് വൈകിട്ട് 5നകം ലഭിക്കണം. വിലാസം : ചീഫ് ഹൈഡ്രോഗ്രാഫർ, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയം, മണക്കാട് പി. ഒ., കമലേശ്വരം, തിരുവനന്തപുരം.

ഗസ്റ്റ് അധ്യാപക അഭിമുഖം
2024-25 അധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവ. കോളജിൽ കമ്പ്യൂട്ടർ സയൻസ്, ഫിസിക്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ 2025 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അർഹരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫിസിക്സ് വിഭാഗം ഇന്റർവ്യൂ ജൂൺ 10ന് രാവിലെ 11നും കമ്പ്യൂട്ടർ സയൻസ് വിഭാഗം ഇന്റർവ്യൂ ഉച്ചയ്ക്ക് രണ്ടിനും നടക്കും.
നുവാൽസിൽ കൗൺസിലർ
കളമശേരി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ കൗൺസിലർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.nuals.ac.in.
മഞ്ചേരി പോളിടെക്നിക് കോളേജില്‍ താത്കാലിക നിയമനം
മഞ്ചേരി സർക്കാർ പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുള്ള വിവിധ തസ്‌തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഇൻസ്ട്രുമെന്റേഷൻ എഞ്ചിനീയറിങ് വിഭാഗത്തില്‍ ട്രേഡ്‌സ്‌മാൻ (ട്രേഡ് ടെക്നീഷ്യൻ) ആന്റ് ട്രേഡ് ഇൻസ്ട്രക്‌ടർ തസ്‌തികയിലേക്കുള്ള നിയമനത്തിന് ജൂണ്‍ 10 നും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്‌മാൻ (ട്രേഡ് ടെക്‌നീഷ്യൻ) എന്നീ തസ്‌തികകളിലേക്കുള്ള നിയമനത്തിന് ജൂണ്‍ 11 നും മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗം ലക്ചറർ, ഡെമോൺസ്ട്രേറ്റർ, വർക്ക്ഷോപ്പ് ഇൻസ്ട്രക്‌ടർ എന്നീ തസ്‌തികകളിലേക്കുള്ള നിയമനത്തിന് ജൂണ്‍ 12 നും ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. രാവിലെ 9.30 നാണ് അഭിമുഖം. വിശദ വിവരങ്ങൾക്ക്: www.gptemanjeri.in, ഫോണ്‍: 04832763550.












Click it and Unblock the Notifications