Get Updates
Get notified of breaking news, exclusive insights, and must-see stories!

സാംസ്‌കാരിക വകുപ്പിൽ ഡെപ്യൂട്ടേഷൻ ഒഴിവ്: തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700 - 1,23,700 രൂപ ശമ്പള സ്‌കെയിലിൽ 02.03.2022ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിക്കുന്നു .

അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700 - 1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം , ഫോർട്ട് പി ഒ, തിരുവനന്തപുരം-23, ഫോൺ : 0471 - 2478193, ഇ-മെയിൽ വിലാസം: [email protected] എന്ന വിലാസത്തിൽ ഫെബ്രുവരി 11നകം ലഭിക്കണം.

job

മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം

സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് ഡിപ്ലോമ കോഴ്‌സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്‌സിനും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് കോണ്‍ടാക് ക്ലാസുകളും ഇന്റേണ്‍ഷിപ്പും ഉണ്ടായിരിക്കും. പ്ലസ്ടു/ഏതെങ്കിലും ടീച്ചര്‍ ട്രെയ്‌നിംഗ് കോഴ്‌സ്/ ഡിപ്ലോമയാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 3 1. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയ്‌നിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാം വര്‍ഷ കോഴ്‌സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഓക്‌സ്‌ഫോര്‍ഡ് കിഡ്‌സ്, കണിയാപുരം - 9746097282, നെടുമങ്ങാട് - 9846626416, കമലേശ്വരം-9074635780. വെബ്‌സൈറ്റ് - www.srccc.in.

കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ എറണാകുളം ജില്ലയിലെ കലൂരിലുള്ള നോളഡ്ജ് സെന്ററില്‍ 'പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്മെന്റ്' കോഴ്സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു.

കൂടാതെ വിവിധ അനിമേഷന്‍, പി എസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്സുകള്‍ക്കും അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 - 2971400 , 8590605259 എന്ന ഫോണ്‍ നമ്പറിലോ, ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, കലൂര്‍, എറണാകുളം-682017 എന്ന വിലാസത്തിലോ ബന്ധപ്പെടുക .

അഭിമുഖം

കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കായി ജനുവരി 22ന് അഭിമുഖം നടക്കും. യോഗ്യത പ്ലസ്ടു. 18 നും 35നും മദ്ധ്യേപ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 22 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 8714835683, 0474 2740615 .

ഇന്റര്‍വ്യൂ മാറ്റി

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് കാര്യാലയത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (എക്‌സറേ ) , ടെക്‌നിക്കല്‍ അസിസ്റ്റന്റ്( വിഷ ) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് നിശ്ചയിച്ചിരുന്ന വാക്ക് ഇന്റര്‍വ്യൂ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റിവച്ചതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+