കുടുംബശ്രീക്ക് കീഴിൽ ഒഴിവ്: മാസശമ്പളം 70,000 രൂപ..ഇപ്പോൾ തന്നെ അപേക്ഷിക്കൂ
കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (KBFPCL) കമ്പനി സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണ് നിലവിലുള്ളത്. യോഗ്യത, അപേക്ഷിക്കേണ്ടത് എങ്ങനെ, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യയിലെ അസോസിയേറ്റ് മെമ്പർഷിപ്പാണ് അടിസ്ഥാന യോഗ്യത. കമ്പനിയുടെ നിയമപരവും നിയന്ത്രണപരവുമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് അഞ്ച് വർഷത്തെ (CS) പ്രവൃത്തിപരിചയം ആവശ്യമാണ്. കൂടാതെ, കമ്പനി നിയമത്തെക്കുറിച്ച് മികച്ച അറിവും ഉണ്ടായിരിക്കണം.

പ്രതിമാസം 70,000 രൂപയാണ് ഏകീകൃത ശമ്പളമായി ലഭിക്കും. ജനുവരി 1-ന് 50 വയസ്സ് കവിയരുത്. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവരെ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. അഭിമുഖ തീയതി ഇമെയിൽ വഴിയും ടെലിഫോൺ വഴിയും അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് https://cmd.kerala.gov.in/wp-content/uploads/2026/01/KBFPCL_CS-Renotification.pdf
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവുകൾ
പ്രോജക്ട് അസിസ്റ്റന്റ്
കൊല്ലം: കണത്താര്‍കുന്നം ഹാച്ചറിയില്‍ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫിഷറീസ് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. പ്രായപരിധി: 35 വയസ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വെള്ളപേപ്പറില്‍ അപേക്ഷയും സഹിതം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ജനുവരി ഒമ്പതിനകം സമര്‍പ്പിക്കണം. ഫോണ്‍: 0474 2792850.
വെറ്ററിനറി സര്‍ജന്‍ അഭിമുഖം
ആലപ്പുഴ; റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി എട്ടിന് രാവിലെ 10.30 മുതല്‍ 11 വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. വെറ്ററിനറി സയന്‍സിലെ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങള്‍ ഓടിക്കുവാനുള്ള ലൈസന്‍സ് എന്നിവയാണ് യോഗ്യതകള്‍. ഫോണ്‍ : 0477-2252431.
ഗസ്റ്റ് ലെക്‌ചറർ ഒഴിവ്
എറണാകുളം മഹാരാജാസ് കോളേജിലെ ജിയോളജി വിഭാഗത്തിൽ 2025-26 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപക ഒഴിവ്. ജിയോളജിയിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.നെറ്റ്,പി എച്ച് ഡി ,എന്നിവയുള്ളവർക്കും പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ഉണ്ടായിരിക്കും. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചറർ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പുകളുമായി ജനുവരി 12 തിങ്കളാഴ്ച രാവിലെ 10.30 ന് പ്രിൻസിപ്പലുടെ ഓഫീസിൽ നടത്തുന്ന അഭിമുഖത്തിന് നേരിട്ട് ഹാജരാകേണ്ടതാണ്.












Click it and Unblock the Notifications