Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരത് നിർമ്മാണത്തില്‍ പങ്കാളികളാകാം: കാസർകോട് നൂറിലേറെപ്പേർക്ക് തൊഴില്‍ അവസരം, പ്ലാന്റ് തുടങ്ങി

കാസർകോട്: കാസർകോടിന് വികസന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി വന്ദേഭാരത് ട്രെയിനിന്‍റെ വിവിധ ഭാഗങ്ങളുടെ നിർമ്മാണം. വന്ദേഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ തറ, ബർത്ത്, ശൗചാലയവാതിൽ തുടങ്ങിയവയാണ് കാസർകോട് നിന്നും നിർമ്മിക്കാന്‍ പോകുന്നത്. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ അനന്തപുരം വ്യവസായപാർക്കിൽ നിർമ്മാണത്തിനായി പ്രത്യേക പ്ലാറ്റ് ആരംഭിച്ച് കഴിഞ്ഞു.

പഞ്ചാബിലെ ഖന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഗ്നസ് പ്ലൈവുഡ്‌സാണ് കോച്ചുകളുടെ നിർമ്മാണത്തിന് കരാറെടുത്തിരിക്കുന്നത്. പ്ലാറ്റിന്റെ നിർമ്മാണ പ്രവർത്തനം മന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം നിർവ്വഹിച്ചു. മാഗ്നസ് പ്ലൈവുഡ്സ് കേരളത്തിലെ ഉൽപ്പന്നങ്ങളുടെ ഗുണമേന്മ ദേശീയതലത്തിൽ ശ്രദ്ധിക്കാൻ തക്കതായ ഉൽപ്പന്നങ്ങളാണ് നിർമ്മിക്കുന്നതെന്ന് മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു.

vavndebharath-

കാസർഗോഡ് അനന്തപുരം വ്യവസായ പാർക്കിൽ ആരംഭിക്കുന്ന കമ്പനിയിലൂടെ നൂറിലധികമാളുകൾക്ക് നേരിട്ട് തൊഴിൽ ലഭ്യമാകും. വളരെ പ്രത്യേകതകളുള്ള ഈ പ്രൈവുഡ് ബോർഡുകൾ ദീർഘകാലം ഈടുനിൽക്കുന്നതും തീപിടുത്തത്തെപ്പോലും പ്രതിരോധിക്കുന്നതുമാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കമ്പനികൾ കാസർഗോഡേക്ക് എത്തുന്നുവെന്നതും സർക്കാരിൻ്റെ വ്യവസായ നയം നിക്ഷേപകരെ ആകർഷിക്കുന്നു എന്നതിൻ്റെ തെളിവാണ് ഇതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

കാസർകോട് നിർമ്മിക്കുന്ന പ്ലൈവുഡ് ബോർഡുകള്‍ ചെന്നൈയിലെ വന്ദേഭാരത് കോച്ച് ഫാക്ടറിയിലേക്ക് എത്തിക്കും. പ്ലൈവുഡിനോടൊപ്പം തന്നെ പ്രീലാമിനേറ്റഡ് ഷീറ്റ്, എല്‍ പി ഷീറ്റ് തുടങ്ങിയ തീപിടുത്തത്തേയും രാസവസ്തുക്കളേയും പ്രതിരോധിക്കുന്ന വസ്തുക്കളും ഇവിടെ നിർമ്മിക്കുന്നു. നൂറിലേറെപ്പേർക്ക് നേരിട്ട് ജോലി ലഭിക്കുമ്പോള്‍ മറ്റുള്ള നിരവധിയാളുകള്‍ക്ക് പരോക്ഷമായും തൊഴിലവസരമുണ്ടാകുമെന്നാണ് പ്രതീക്ഷ.

ഇന്റീരിയർ, നിർമാണ, വ്യവസായ, ഗതാഗത മേഖലയിൽ കഴിഞ്ഞ മുപ്പത് വർഷത്തളോമായി പ്രവർത്തിക്കുന്ന കമ്പനിയാണ് മാഗ്നസ് പ്ലൈവുഡ്സ്. റെയിൽവേയുടെ കപുർത്തലയിലെ കോച്ച് ഫാക്ടറിയിലേക്കും റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലേക്കും സ്ഥാപനം ഉത്പന്നങ്ങള്‍ നിർമ്മിച്ച് നല്‍കുന്നുണ്ട്. മാഗ്നസ് പ്ലൈവുഡ്സിന് പുറമെ പാർട്ടിക്കിൾ ബോർഡ് നിർമിക്കുന്ന രണ്ട് ഉത്തരേന്ത്യൻ കമ്പനികളും അനന്തപുരത്ത് പ്രവർത്തനം ആരംഭിക്കാന്‍ പോകുന്നുണ്ട്.

നിലവില്‍ വന്ദേഭാരത് ട്രെയിനുകളില്‍ അധികവും ചെയർ കാറുകളാണ്. എന്നാല്‍ ഇവയില്‍ പലതും സ്ലീപ്പർ കോച്ചുകളിലേക്ക് മാറാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ ബെർത്തുകൾ നിർമ്മിക്കാനടക്കം ബലമേറിയ പ്ലൈവുഡ് ബോർഡുകള്‍ വേണ്ടി വരും. ടാറ്റാ മോട്ടോഴ്സ്, ബി എസ് എഫ്, ഗുജറാത്ത് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്നിവയും മാഗ്നസ് പ്ലൈവുഡിന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+