Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറ്ററിനറി ഡോക്ടര്‍, ഗസ്റ്റ് ലക്ചറർ ഒഴിവുകൾ ; തൊഴിൽ അവസരങ്ങൾ അറിയാം

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃതം സ്പെഷ്യൽ ന്യായ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 27നു ഉച്ചയ്ക്ക് 01.30നു പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

വെറ്ററിനറി ഡോക്ടര്‍ ഒഴിവ്

വെറ്ററിനറി ഡോക്ടര്‍ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍ജന്‍മാരെ താത്കാലിക അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നു. 22ന് രാവിലെ 10.30ന് തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസ് വെച്ച് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവിൽ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2330736.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്കൃത കോളേജിൽ സംസ്കൃതം സ്പെഷ്യൽ വ്യാകരണ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ സെപ്റ്റംബർ 27നു രാവിലെ 10.30നു പ്രിൻസിപ്പാളിന്റെ ചേമ്പറിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യോഗ്യത, ജനനതീയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

 കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മാസ്റ്റർ ട്രെയിനർമാർക്ക് അസാപ് കേരളയിൽ അവസരം

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് മാസ്റ്റർ ട്രെയിനർമാർക്ക് അസാപ് കേരളയിൽ അവസരം

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർമാരെ പാർട്ട് ടൈം അടിസ്ഥാനത്തിൽ നിയമിക്കുന്നു. വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ഭാഷാ വൈദഗ്ദ്ധ്യം പ്രദാനം ചെയ്യുന്നതിനാണ് പരിശീലകരുടെ സേവനം തേടുന്നത്,

ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദമുള്ളവർക്കും, ബിരുദതലത്തിൽ ഇംഗ്ലീഷ് ഭാഷാ കോഴ്സ് പഠിച്ചിട്ടുള്ള ബിരുദാനന്തര ബിരുദധാരികൾക്കും, ഇംഗ്ലീഷ് ഭാഷാ വൈദഗ്ധ്യം തെളിയിക്കുന്നതിനുള്ള ഇന്റർനാഷണൽ സർട്ടിഫിക്കേഷനോടുകൂടിയ ഏതെങ്കിലും വിഷയത്തിൽ ബിരുദധാരികൾ/ബിരുദാനന്തര ബിരുദധാരികൾ (BEC B1 അല്ലെങ്കിൽ തത്തുല്യം) എന്നിവർക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ അധ്യാപനത്തിലോ പരിശീലനത്തിലോ മൂന്നോ അതിലധികമോ വർഷത്തെ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന.

ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർഥികളെ ഇംഗ്ലീഷ് ഭാഷാ വിദഗ്ധർ അടങ്ങുന്ന പാനലിന് മുമ്പായി ഓൺലൈൻ/ ഓഫ്ലൈൻ അഭിമുഖത്തിന് വിളിക്കും. ഇന്റർവ്യൂ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓഫ്ലൈൻ ട്രെയിനിംഗ് ഓഫ് ട്രെയിനർ (ToT) പരിശീലനം നൽകും.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് അസാപ് കേരളയുടെ കമ്മ്യൂണിറ്റി ഇംഗ്ലീഷ് ട്രെയിനർ കോഴ്സുകൾ മണിക്കൂറിന് 900 രൂപ നിരക്കിൽ പരിശീലനം നൽകാൻ അവസരം ലഭിക്കും. അപേക്ഷിക്കുന്നവർ ഓഫ്ലൈൻ ബാച്ചുകൾക്ക് പരിശീലനം നൽകാൻ തയ്യാറായിരിക്കണം. അസാപിന്റെ കമ്മ്യൂണിറ്റി ഇംഗ്ലീഷ് ട്രെയിനർ പരിശീലകരായി ഇതിനകം എംപാനൽ ചെയ്തിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.asapkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷാ ഫീസ് 500/- രൂപ. അപേക്ഷിക്കാനുള്ള അവസാന തീയതി: സെപ്റ്റംബർ 26, 2022. കൂടുതൽ വിവരങ്ങൾക്ക് +919495999709/9495999790.

ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ

ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരൻ

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി-യുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്റ്റംബർ 23 വൈകിട്ട് അഞ്ചിനു മുൻപ് നേരിട്ട് അപേക്ഷ നൽകണം. യോഗ്യത: എട്ടാം ക്ലാസ് പാസ്. മൂവാറ്റുപുഴ നഗരസഭാ പരിധിയിൽ താമസക്കാരും പ്രായം 30നും 50നും ഇടയിലും ആയിരിക്കണം. ഫോൺ: 0485-2836544.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+