പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്റിനറി ഡോക്ടർ: തൊഴിൽ അവസരങ്ങൾ അറിയാം
സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനിൽ വെറ്ററിനറി ഡോക്ടറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണു നിയമനം. എം.വി.എസ്.സി.(പൗൾട്രി സയൻസ്) യോഗ്യതയുള്ള വെറ്ററിനറി ഡോക്ടർമാർക്ക് അപേക്ഷിക്കാം. പ്രായപരിധി 22നും 30നും മധ്യേ. അപേക്ഷകൾ ഏപ്രിൽ 20നു വൈകിട്ട് അഞ്ചിനു മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ്, ടി.സി.30/697, പേട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 94463 64116, [email protected].
വാക്ക് ഇൻ ഇന്റർവ്യൂ
കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയായ 'ഡെവെലപിങ് ഓർഗാനോ - ലൈയിം നാനോകമ്പോസിറ്റ്‌സ് ഓൺ ഗ്രാഫിൻ മൈക്രോസ്ട്രക്‌ചേഴ്‌സ് എസ്ട്രാക്റ്റഡ് ഫ്രം ഹ്യൂമിക് ആസിഡ്‌സ്' ൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഏപ്രിൽ 21ന് രാവിലെ 10ന് വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.kfri.res.inസന്ദർശിക്കുക.

അപേക്ഷ ക്ഷണിച്ചു
ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘത്തില്‍ നിലവില്‍ ഒഴിവുള്ള ക്ലാര്‍ക്ക് തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജെഡിസി, ഏച്ച് ഡി സി, ബികോം കോ-ഓപ്പറേഷന്‍ എന്നിവയിലേതെങ്കിലും യോഗ്യത നേടിയിട്ടുള്ളവര്‍ ഏപ്രില്‍ 25 ന് മുന്‍പായി മാനേജിംഗ് ഡയറക്ടര്‍, ഇടുക്കി ജില്ലാ മിനി വ്യവസായ സഹകരണ സംഘം, ജില്ലാ വ്യവസായ കേന്ദ്രം, ചെറുതോണി. ഇടുക്കി കോളനി പി. ഒ എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0462-235207/235410.
എസ്.ടി പ്രൊമോട്ടര്‍ കൂടിക്കാഴ്ച
എസ്.ടി പ്രൊമോട്ടര്‍, ഹെല്‍ത്ത് പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട അഗളി, പുതൂർ, ഷോളയൂര്‍ പഞ്ചായത്തുകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 19, 20, 21 തീയതികളില്‍ രാവിലെ 10 മുതല്‍ കൂടിക്കാഴ്ച നടക്കും. കൂടിക്കാഴ്ച ഏപ്രില്‍ 19 ന് 12002 മുതല്‍ 12136 റോള്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലും, 12313 മുതല്‍ 12407 റോള്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അഗളി പ്രീമെട്രിക് ഹോസ്റ്റല്‍ ഗേള്‍സ്-2 വിലും, ഏപ്രില്‍ 20 ന് 12138 മുതല്‍ 12308 വരെ റോള്‍ നമ്പറിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലും, 12409 മുതല്‍ 12551 വരെയുള്ളവര്‍ അഗളി പ്രീമെട്രിക് ഹോസ്റ്റല്‍ ഗേള്‍സ്-2 വിലും ഏപ്രില്‍ 21 ന് 12555 മുതല്‍ 12684 വരെ അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത, ജാതി, വരുമാനം, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഇന്റര്‍വ്യൂ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ സഹിതം കൂടിക്കാഴ്ചക്ക് എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റ് www.stdd.kerala.gov.in, www.cmdkerala.net ല്‍ ലഭിക്കും. ഫോണ്‍: ഐ.റ്റി.ഡി.പി - 7907956296, 04924 254382, അഗളി ടി.ഇ.ഒ - 9496070363, ഷോളയൂര്‍ ടി.ഇ.ഒ - 9496070364, പുതൂര്‍ ടി.ഇ.ഒ - 9496070365
ജൂനിയർ എക്‌സിക്യൂട്ടീവ്
വനിതാ ശിശുവികസന വകുപ്പിനു കീഴിലുള്ള കേരള അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ക്ഷേമനിധിയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് (സിസ്റ്റംസ്) തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദവിവരങ്ങൾക്ക്: www.cmdkerala.net












Click it and Unblock the Notifications