Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറ്റിനറി ഡോക്ടർ; പ്രതിമാസ വേതനം- 43,155 രൂപ ; തൊഴിൽ അവസരങ്ങൾ അറിയാം

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പിന്‍റെ അടിയന്തിര രാത്രികാല വെറ്ററിനറി സേവന പദ്ധതിയിയുടെ ഭാഗമായി ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ കരാർ അടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്ട്രേഷനുള്ള വെറ്ററിനറി ബിരുദധാരികൾ നവംബർ എട്ടിനു രാവിലെ 11ന് ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക്-ഇൻ ഇന്‍റര്‍വ്യൂവിന് ഹാജരാകണം. യോഗ്യതയുള്ള യുവ ഡോക്ടര്‍മാരുടെ അഭാവത്തിൽ വിരമിച്ചവരെയും പരിഗണിക്കും. പ്രതിമാസ വേതനം- 43,155/- രൂപ. ഫോൺ: 0477-2252431

ആർ സി സിയിൽ കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ താഴെ പറയുന്ന വിഭാഗങ്ങളിൽ സീനിയർ റെസിഡന്റിന്റെ താത്കാലിക ഒഴിവുകളിലേക്ക് (കരാർ അടിസ്ഥാനത്തിൽ) അപേക്ഷ ക്ഷണിച്ചു.

അനസ്‌തേഷ്യോളജി - 2, റേഡിയോ ഡയഗ്നോസിസ് - 2, ന്യൂക്ലിയർ മെഡിസിൻ - 2, സർജിക്കൽ സർവീസസ് (ഗൈനക്കോളജിക്കൽ ഓങ്കോളജി) - 1, മൈക്രോബയോളജി - 1, പാലിയേറ്റീവ് മെഡിസിൻ - 1.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി നവംബർ 12. കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in സന്ദർശിക്കുക.

job

ഓൺലൈൻ ഇന്റർവ്യൂ

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ വേങ്ങര പരിശീലന കേന്ദ്രത്തിലെ നിലവിലുള്ള ഒരു ഒഴിവിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ ഓൺലൈൻ ഇന്റർവ്യൂ നടത്തും. (യോഗ്യത : എട്ടാം ക്ലാസ് പാസ്). അപേക്ഷകർ നവംബർ ഒന്നിന് രാവിലെ 10 മുതൽ അഞ്ച് വരെ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളും [email protected] എന്ന ഇ-മെയിലിൽ അയക്കേണ്ടതാണ്.

നിശ്ചിത യോഗ്യതയുള്ളവർക്കായി നാലിന് രാവിലെ 10 മുതൽ ഗൂഗിൾ മീറ്റ് മുഖേന ഓൺലൈൻ ഇന്റർവ്യൂ നടത്തും. ഇതിന്റെ ലിങ്ക് ലഭ്യമാക്കുന്നതിനുവേണ്ടി അപേക്ഷകന്റെ ഇ-മെയിൽ ഐഡിയും മൊബൈൽ നമ്പറും ലഭ്യമാക്കേണ്ടതാണ്. വിശദാംശങ്ങൾ വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ് (www.minoritywelfare.kerala.gov.in). നവംബർ ഒന്നിന് രാവിലെ 10 മുതൽ അഞ്ച് വരെ സമർപ്പിക്കുന്ന അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.

ഡെപ്യൂട്ടേഷൻ നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം ഓഫീസിൽ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സമാന തസ്തികയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 22. വിശദവിവരങ്ങൾക്ക് www.img.kerala.gov.in സന്ദർശിക്കുക.

പട്ടികവർഗ വകുപ്പിൽ കരാർ നിയമനം

പട്ടികവർഗ വികസന വകുപ്പിൽ സീനിയർ പ്രോഗ്രാമർ, ജൂനിയർ പ്രോഗ്രാമർ, യു.ഐ. ഡിസൈനർ, സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: ഫോൺ: 0471-2304594, 0471-2303229. ഇ-മെയിൽ: [email protected].

Recommended Video

cmsvideo
    നൂറ് കോടി വാക്‌സിനില്‍ രാജ്യമാകെ വന്‍ ആഘോഷങ്ങളുമായി കേന്ദ്രം | Oneindia Malayalam

    കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ അപേക്ഷ

    പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലെ ജാഗ്രതാസമിതി പ്രോജക്ട് നടത്തിപ്പിനായി കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം എസ് ഡബ്ല്യു/ ഹ്യൂമന്‍ സൈക്കോളജി/ സോഷ്യോളജി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുള്ള സ്ത്രീകളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ
    പകര്‍പ്പുകള്‍ സഹിതം നവംബര്‍ 17 നകം ഐസിഡിഎസ് സൂപ്പര്‍വൈസര്‍, ഐസിഡിഎസ് പ്രോജക്ട് ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, വെള്ളാങ്ങല്ലൂര്‍ പി ഒ, പിന്‍ : 680662 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 9446628277

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+