വെറ്ററിനറി സർജൻ, അട്ടപ്പാടിയിലെ സ്‌കൂളിൽ പ്രിൻസിപ്പൽ ; തൊഴിൽ അവസരങ്ങൾ അറിയാം
സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന റസിഡൻഷ്യൽ എജ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അട്ടപ്പാടി ഏകലവ്യ എം ആർ സ്‌കൂളിൽ പ്രിൻസിപ്പലിനെ നിയമിക്കുന്നു. 2023 മാർച്ച് 23 വരെയാണ് കരാർ നിയമനം. അട്ടപ്പാടി ഐ ടി ഡി പ്രോജക്റ്റ് ഓഫിസർക്ക് ജൂൺ 4നകം അപേക്ഷ നൽകണം.
അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും അധ്യാപന ഡിഗ്രിയുമാണ് യോഗ്യത. സി.ബി.എസ്.ഇ അഫിലിയേറ്റഡ് സീനിയർ സെക്കൻഡറി സ്‌കൂളിലോ ബിരുദ/ബിരുദാനന്തര കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങളിലോ കുറഞ്ഞത് മൂന്നു വർഷം പ്രിൻസിപ്പലായി പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. 35 നും 58 നും മദ്ധ്യേ പ്രായമുള്ള, സ്‌കൂളിൽ താമസിച്ചു ജോലി ചെയ്യാൻ താല്പര്യമുള്ളവർ മാത്രം അപേക്ഷിക്കുക. പ്രതിമാസ ഓണറേറിയം 45,800 രൂപ.
വെറ്ററിനറി സർജൻ
തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് (മെയ് 31) രാവിലെ 11 ന് വെറ്ററിനറി സർജൻമാരുടെ വാക് ഇൻ ഇന്റർവ്യൂ തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തും. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (കെ.എസ്.വി.സി) രജിസ്‌ട്രേഷനുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2330736.

ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അന്യത്ര സേവനം
കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ കൊല്ലം, എറണാകുളം ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസുകളിൽ ഒഴിവുള്ള ജില്ലാ എക്‌സിക്യൂട്ടിവ് ഓഫിസർ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തും. ഇതര സർക്കാർ സ്ഥാപനങ്ങളിൽ ജൂനിയർ സൂപ്രണ്ട്/തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ് ലേബർ ഓഫിസർ ഗ്രേഡ് II തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. ശമ്പള സ്‌കെയിൽ: 43,400 - 91,200. മാതൃ വകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്. ആർ പാർട്ട് - II റൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കണം. അപേക്ഷകൾ ജൂൺ 30 നു മുൻപ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ലേബർ വെൽഫെയർ ഫണ്ട് ബോർഡ് ബിൽഡിങ്, റ്റി.സി നമ്പർ. 28/2857 (1), കുന്നുംപുറം റോഡ്, വഞ്ചിയൂർ. പി.ഒ, തിരുവനന്തപുരം-35 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2464240.
പ്രൊജക്ട് അസോസിയേറ്റ് താത്ക്കാലിക നിയമനം
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ്) കേന്ദ്ര സർക്കാർ ധനസഹായത്തോടെ നടത്തുന്ന എത്നോഗ്രാഫിക് സ്റ്റഡി ഓഫ് ഡി-നോട്ടിഫൈഡ് ട്രൈബ്സ്, നൊമാഡിക് ട്രൈബ്സ് ആന്റ് സെമിനൊമാഡിക് ട്രൈബ്സ് പദ്ധതിയിൽ പ്രോജക്ട് അസോസിയേറ്റിനെ താൽക്കാലികമായി നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽ നിന്ന് ആന്ത്രോപ്പോളജി/ സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. അപേക്ഷകർക്ക് 01/01/2022 ന് 36 വയസ്സിൽ കൂടുവാൻ പാടില്ല. പട്ടിക ജാതി പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. അപേക്ഷകൾ kirtads.kerala.gov.in ൽ ഓൺലൈനായി സമർപ്പിക്കാം. പട്ടികവർഗ്ഗ സമുദായത്തിൽപ്പെട്ടവർക്ക് മുൻഗണന. അവസാന തീയതി ജൂൺ 14 വൈകിട്ട് 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0495-2356805.












Click it and Unblock the Notifications