കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃഗസംരക്ഷണ വകുപ്പിൽ വെറ്ററിനറി സർജൻ: തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക് പ്രദേശങ്ങളിലേയ്ക്ക് രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് 6 മുതൽ രാവിലെ 6 മണിവരെ) ഓരോ വെറ്ററിനറി സർജന്മാരെ താത്ക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം 90ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൌൺസിൽ രജിസ്ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകുന്നതാണ്.
താത്പര്യമുളളവർ തൃശ്ശൂർ അയ്യന്തോൾ സിവിൽ സ്റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നവംബർ 9ന് രാവിലെ 10.30 മണിയ്ക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. ഫോൺ: 0487 2361216

പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒഴിവുള്ള പ്രോജക്ട് അസോസിയേറ്റിന്റെ ഒരു ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: ബോട്ടണി/പ്ലാന്റ് സയൻസ്/ ബയോ ടെക്നോളജി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. അപേക്ഷകര്‍ക്ക് 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. താത്പര്യമുള്ളവർ നവംബർ 11ന് രാവിലെ 10 മണിക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കുക. വിശദവിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

വെറ്ററിനറി സര്‍വീസ് പ്രൊവൈഡര്‍ നിയമനം

വെറ്ററിനറി സര്‍വീസ് പ്രൊവൈഡര്‍ നിയമനം

മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്ക് രാത്രികാല അടിയന്തര മൃഗചികിത്സ സേവനം ലഭ്യമാക്കുന്നതിന് ദിവസവേതനാടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍വീസ് പ്രൊവൈഡര്‍മാരെ നിയമിക്കുന്നു. ബിവിഎസ്‌സി, എഎച്ച് യോഗ്യതയും വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളതുമായ വെറ്ററിനറി ഡോക്ടര്‍മാരെയാണ് നിയമിക്കുന്നത്. രാത്രികാല സേവനത്തിന് താത്പര്യമുള്ള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടിയിട്ടുള്ള ബിരുദധാരികള്‍ നവംബര്‍ 10ന് രാവിലെ 11ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂന് എത്തണം. ഫോണ്‍: 0483 2734917.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ കൂടിക്കാഴ്ച

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ കൂടിക്കാഴ്ച

കുറ്റിപ്പുറം ഐസിഡിഎസ് പ്രൊജക്ടിനു കീഴില്‍ വരുന്ന വളാഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിലെ അങ്കണവാടികളിലേക്ക് വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിച്ചിട്ടുളളവരുടെ കൂടിക്കാഴ്ച നവംബര്‍ 14 മുതല്‍ 19 വരെയുള്ള തിയ്യതികളില്‍ വളാഞ്ചേരി മുനിസിപ്പല്‍ കമ്മ്യൂണിറ്റി നടക്കും. നവംബര്‍ 8 നുള്ളില്‍ അറിയിപ്പ് ലഭിക്കാത്തവര്‍ കുറ്റിപ്പുറം ഐസിഡിഎസ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

സി.ഡി.എസ്സില്‍ അക്കൗണ്ടന്റ് ഒഴിവ്

സി.ഡി.എസ്സില്‍ അക്കൗണ്ടന്റ് ഒഴിവ്

ഇടുക്കി ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ്സുകളില്‍ നിലവില്‍ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്കും ഭാവിയില്‍ റിപ്പോര്‍ട്ടു ചെയ്യാവുന്ന ഒഴിവുകളിലേയ്ക്കും തെരഞ്ഞെടുക്കുന്നതിന് അയല്‍ക്കൂട്ട അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജില്ലയില്‍ താമസിക്കുന്നവരായിരിക്കണം. യോഗ്യത അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബി.കോം ബിരുദവും ടാലിയും. കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) അക്കൗണ്ടിംഗില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായം ഒക്ടോബര്‍ 28-ന് 20 നും 35 നും മദ്ധ്യേ ആയിരിക്കണം. നിലവിലുള്ള ഒഴിവുകള്‍ രണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്. ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഫോം കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 11 വൈകുന്നേരം 5.00 മണി. പൂരിപ്പിച്ച അപേക്ഷക്കൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആശ്രയ കുടുംബാംഗം/ഭിന്നശേഷി/ട്രാന്‍സ്ജെന്റര്‍/എസ്.സി/എസ്.റ്റി. എന്നിവ തെളിയിക്കുന്ന രേഖകള്‍, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇടുക്കി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റും സമര്‍പ്പിക്കേണ്ടതാണ്.
പൂരിപ്പിച്ച അപേക്ഷ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നേരിട്ടോ തപാല്‍ മുഖേനയോ നവംബര്‍11-ാം തീയതി വൈകുന്നേരം 5 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ 'കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് ഒഴിവിലേയ്ക്കുള്ള അപേക്ഷ ' എന്ന് രേഖപ്പെടുത്തിയിരിക്കണം. ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ , സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി, പിന്‍കോഡ്-685602 എന്ന വിലാസത്തിലാണ് അപേക്ഷകള്‍ അയക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232223.

English summary
Veterinary Surgeon in Department of Animal Husbandry: Know Career Opportunities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X