പഠനത്തോടൊപ്പം ജോലിയുമായി സർക്കാർ: പ്രവാസികൾക്കായി വെർച്വൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും തുടങ്ങുന്നു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികവുമായി ബന്ധപ്പെട്ട് നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായി തൊഴിൽ വകുപ്പ് നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. 5809 ലക്ഷം രൂപ ചെലവിൽ 23 പദ്ധതികളാണ് വകുപ്പ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിൽ നാല് പദ്ധതികളുടെ ഉദ്ഘാടനം കഴിഞ്ഞതായും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
'ഇന്റർനാഷണൽ വിഷൻ സീറോ കോൺക്ലേവ് ഓൺ ഒക്കുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് 2023'', മുളങ്കുന്നത്തുകാവ് ഇ.എസ്.ഐ ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ്, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയുക്തി മെഗാ ജോബ്ഫെയർ, ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ട് കവച് എന്നീ നാല് പദ്ധതികൾ ഇതിനോടകം ഉദ്ഘാടനം ചെയ്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.

അതിഥി തൊഴിലാളികളുടെ സമഗ്രമായ വിവരശേഖരണവും അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളിലെ പ്രവർത്തനവും ഒരു കുടക്കീഴിൽ ഏകോപിപ്പിക്കൽ എന്ന ലക്ഷ്യത്തോടെയുള്ള കോംപ്രിഹെൻസീവ് മാനേജ്മെന്റ് സിസ്റ്റം ഫോർ ഐ.എസ്.എം പദ്ധതി, അതിഥി തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും ആരോഗ്യ സുരക്ഷാ സൗകര്യങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള പോർട്ടലിനോടൊപ്പം മൊബൈൽ ആപ്ലിക്കേഷനും കൊണ്ടു വരുന്നതിനുള്ള അതിഥി ആപ്പ് എന്നിവയാണ് അതിഥി തൊഴിലാളിക്ക് വേണ്ടിയുള്ള പദ്ധതികൾ.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി നിർമ്മിച്ച ഏറ്റുമാനൂർ ഐ.ടി.ഐ., കൊയിലാണ്ടി ഐ.ടി.ഐ, ചന്ദനത്തോപ്പ് ഐ.ടി.ഐ. എന്നിവയുടെ ഉദ്ഘാടനം, പ്രാദേശിക തലത്തിൽ നൈപുണ്യ വികസനം സാധ്യമാക്കുന്നതിന് പത്തനംതിട്ടയിലും തിരുവനന്തപുരത്തും ആരംഭിക്കാൻ പോകുന്ന കൗശൽ കേന്ദ്രങ്ങളുടെ നിർമ്മാണം, വിദ്യാർത്ഥികൾക്കിടയിൽ തൊഴിലിന്റെ മഹത്വവും മൂല്യവും വർദ്ധിപ്പിക്കുന്നതിനു വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പുമായി സംയോജിപ്പിച്ച് പഠനത്തോടൊപ്പം ജോലി ലക്ഷ്യമിടുന്ന കർമ്മചാരി പദ്ധതിയും നടപ്പാക്കും.
ചുമട്ടുതൊഴിൽ മേഖലയിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പൊതുജനങ്ങൾക്കായി തൊഴിൽ സേവ ആപ്പ്, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡിന്റെ കീഴിൽ ഓൺലൈൻ ടാക്സി (കേരള സവാരി) യുടെ രണ്ടാം ഘട്ടം നടപ്പിലാക്കൽ, ഐ.ടി പാർക്കുകൾ, കിൻഫ്ര പാർക്കുകൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലെ 25-50 പ്രായ പരിധിയിലുള്ള ചുമട്ടു തൊഴിലാളികളെ തെരഞ്ഞെടുത്ത് അവർക്ക് ത്രിതല പരിശീലനം, പ്രത്യേക യൂണിഫോം, നൂതന സുരക്ഷാ ഉപകരണങ്ങൾ എന്നിവ നൽകി പുതിയ ചുമട്ടു തൊഴിലാളി സമൂഹത്തെ വാർത്തെടുക്കുന്ന പദ്ധതിയും ആരംഭിക്കും.
ക്ഷേമനിധി ബോർഡുകളിൽ പ്രവർത്തനം സുതാര്യവും സുഗമവുമാക്കുന്നതിന് ക്ഷേമനിധി ബോർഡുകളിലും സമ്പൂർണ്ണ കമ്പ്യൂട്ടർവൽക്കരണവും ഇ-ഓഫീസും നടപ്പിലാക്കുന്നത്, പരമ്പരാഗതവും കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്നതുമായ തൊഴിൽ മേഖലകളിലെ തൊഴിലാളികളെ തൊഴിൽ അധിഷ്ഠിത നൂതന വൈദഗ്ധ്യ പരിശീലനം നൽകി പുനർവിന്യസിപ്പിക്കുന്ന പദ്ധതി, പ്രവാസി ക്ഷേമം മുൻനിർത്തി പ്രവാസികൾക്കായി ആരംഭിക്കുന്ന വെർച്വൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഉദ്ഘാടനം എന്നിവയും ഉദാഘാടനം ചെയ്യാനിരിക്കുന്ന പദ്ധതികളാണ്.
സ്വകാര്യ മേഖലയിലെ ഉദ്യോഗദായകർക്ക് അവരുടെ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന തൊഴിലവസരങ്ങൾ ഓൺലൈനായി റിപ്പോർട്ട് ചെയ്യുന്നതിനും യോഗ്യരായ തൊഴിലന്വേഷകർക്ക് പ്രസ്തുത അവസരങ്ങൾ വിനിയോഗിക്കുന്നതിനും സർക്കാർ സംവിധാനത്തിൽ ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം സൃഷ്ടിക്കൽ എന്നിവയും ഇക്കൂട്ടത്തിലുണ്ടെന്നും മന്ത്രി അറിയിച്ചു.
-
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിരവധി ഒഴിവുകള്‍, 1.50 ലക്ഷം വരെ ശമ്പളം; നിങ്ങള്‍ യോഗ്യരാണോ? -
ഔഷധിയില്‍ അവസരം.. ഈ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം, ശമ്പളം എത്രയെന്ന് കേട്ടോ? -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക്












Click it and Unblock the Notifications