Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഴിഞ്ഞം തുറമുഖത്തില്‍ ജോലി വേണോ? കരാര്‍ നിയമനം, പ്രതിമാസ ശമ്പളം എത്രയെന്നോ?

കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സിഎംഡിയില്‍ (സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റ്) മാനേജിംഗ് ഡയറക്ടറുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡിലെ ഭരണപരമായ പ്രവര്‍ത്തനങ്ങളെ നേരിട്ട് അസിസ്റ്റ് ചെയ്യുക എന്നതാണ് ഈ തസ്തികയിലെ ഉത്തരവാദിത്തം.

പഴയ സ്വര്‍ണം മാറ്റിയെടുക്കുന്നത് ശരിക്കും നഷ്ടമോ? നേട്ടം മുഴുവന്‍ ജ്വല്ലറികള്‍ക്ക്; സംഭവിക്കുന്നത് ഇത്
പഴയ സ്വര്‍ണം മാറ്റിയെടുക്കുന്നത് ശരിക്കും നഷ്ടമോ? നേട്ടം മുഴുവന്‍ ജ്വല്ലറികള്‍ക്ക്; സംഭവിക്കുന്നത് ഇത്

നിലവില്‍ ഒരു ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥിക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളമായി ലഭിക്കുക. ജൂലൈ 15 ആണ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി. വിഴിഞ്ഞം പോര്‍ട്ടുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ പ്രവര്‍ത്തനങ്ങളെയും ഉയര്‍ന്ന തലത്തിലുള്ള ഭരണപരമായ പദവികളെയും നേരില്‍ കാണാനും അതില്‍ സഹായിക്കാനും സാധിക്കുന്ന തസ്തികയാണിത്.

Vizhinjam Port Jobs

അതീവ പ്രാധാന്യവും ഉത്തരവാദിത്തവുമുള്ള അസിസ്റ്റന്റ് തസ്തികയായതിനാല്‍ വിവേകപൂര്‍വ്വം പെരുമാറുന്ന യുവ പ്രൊഫഷണലുകളെയാണ് സിഎംഡി തിരഞ്ഞെടുക്കുക. ഔദ്യോഗിക വെബ്സൈറ്റായ cmd.kerala.gov.in സന്ദര്‍ശിച്ചുകൊണ്ട് താല്പര്യവും യോഗ്യതയും ഉള്ളവര്‍ക്ക് പ്രൊഫൈലുകള്‍ അപ്ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാം. അംഗീകൃത സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.

ലോക്കറിലെ സ്വര്‍ണമെല്ലാം പുറത്തെത്തി തുടങ്ങി..; വീട് വെക്കാനും കാറും വാങ്ങാനും പൊന്നുണ്ടല്ലോ!
ലോക്കറിലെ സ്വര്‍ണമെല്ലാം പുറത്തെത്തി തുടങ്ങി..; വീട് വെക്കാനും കാറും വാങ്ങാനും പൊന്നുണ്ടല്ലോ!

ഇതിനൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രായോഗിക മികവും ഉണ്ടായിരിക്കണം. മൈക്രോസോഫ്റ്റ് ഓഫീസ് സോഫ്റ്റ്വെയറുകള്‍ സുഗമമായി വേഗത്തില്‍ ടൈപ്പു ചെയ്യാനും എഡിറ്റ് ചെയ്യാനുമുള്ള കഴിവ് അഭികാമ്യം. 2026 ജൂലൈ മാസം അടിസ്ഥാനമാക്കി അപേക്ഷകര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന പ്രായപരിധി 35 വയസാണ്. സംവരണ വിഭാഗങ്ങള്‍ക്ക് പ്രായപരിധി.യയില്‍ ഇളവുകള്‍ ഉണ്ടായിരിക്കും.

പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 വര്‍ഷത്തെയും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് 3 വര്‍ഷത്തെയും ഉയര്‍ന്ന പ്രായപരിധിയുടെ ഇളവുകള്‍ ലഭിക്കുന്നതായിരിക്കും. ലഭിക്കുനന്ന അപേക്ഷകള്‍ പരിശോധിച്ച് പ്രാഥമിക യോഗ്യതാ പരിശോധന നടത്തും. തുടര്‍ന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി എഴുത്തുപരീക്ഷകളുടെ അടിസ്ഥാനത്തില്‍ അടുത്ത ലെവലുകളിലേക്ക് തിരഞ്ഞെടുക്കും.

നിധികുംഭം കൈയിലേക്ക് വരുന്നു.. ഇതാണോ നിങ്ങളുടെ രാശി? മറ്റന്നാളോടെ ജീവിതം മാറിമറിയും
നിധികുംഭം കൈയിലേക്ക് വരുന്നു.. ഇതാണോ നിങ്ങളുടെ രാശി? മറ്റന്നാളോടെ ജീവിതം മാറിമറിയും

ഇതിനുപുറമെ തസ്തികയിലെ വൈജ്ഞാനിക സ്വഭാവവും കമ്മ്യൂണിക്കേഷന്‍ സ്‌കില്ലും പരിശോധിക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷന്‍ ഇന്റര്‍വ്യൂ പ്രക്രിയകളും ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥിയുടെ അടിയന്തിര പ്രശ്‌നപരിഹാര മികവിനെ അളക്കുന്ന കമ്പ്യൂട്ടര്‍ സ്‌കില്‍ ടെസ്റ്റും ഇതിന്റെ ഭാഗമായി നടക്കും. തുടര്‍ന്ന് ഏറ്റവും നിര്‍ണായക ഘട്ടമായ വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ കൂടി യോഗ്യത ഉറപ്പാക്കിയാണ് റാങ്ക് ലിസ്റ്റ് വിജ്ഞാപനം ചെയ്യുക.

അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത വ്യക്തമായ മെറ്റീരിയലും നിശ്ചിത റെസ്യൂമെയും കയ്യില്‍ കരുതേണ്ടതുണ്ട്. കറുത്ത മഷിയാല്‍ ഒപ്പിട്ട സിഗ്‌നേച്ചര്‍ കവറും ഫോട്ടോയുടെ പാസ്പോര്‍ട്ട് സൈസും അപ്ലോഡ് വിന്‍ഡോയില്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റ് അനുസരിച്ച് മാത്രം സേവ് ചെയ്യണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+