യുഎഇയിൽ ജോലി വേണോ? സുവർണാവസരം, സംസ്ഥാന സർക്കാർ വഴി നിയമനം..ചെയ്യേണ്ടത് ഇത്രമാത്രം
അബുദാബിയിൽ സി സി ടി വി അസിസ്റ്റന്റ് ടെക്നീഷ്യൻ ഒഴിവിലേക്ക് അവസരം. സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡപെക് വഴിയാണ് നിയമനം. രണ്ട് വർഷത്തെ കരാർ ജോലിയാണ്. ജൂൺ 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ അറിയാം.
ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ ഐടി, ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ഡിപ്ലോമയാണ് യോഗ്യത. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്. സെക്യൂരിറ്റി സിസ്റ്റം കേബിളിംഗ്, ഇൻസ്റ്റാളേഷനിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം വേണം.കേബിളിംഗ്, ഫൈബർ-ഒപ്റ്റിക്സ്, നെറ്റ്‌വർക്ക് എന്നീ യോഗ്യതയുള്ളവർക്ക് മുൻതൂക്കം.

മാസം 2500 ദിർഹം ശമ്പളമായി ലഭിക്കും. താമസം സൗജന്യമായിരിക്കും. 12 മണിക്കൂർ ജോലി ചെയ്യണം. ആഴ്ചയിൽ ഒരു ദിവസം അവധിയും ലഭിക്കും. താൽപ്പര്യമുള്ളവർ [email protected] എന്ന മെയിൽ ഐഡിയിൽ വിശദമായ സിവി അയക്കണം.
സംസ്ഥാന സർക്കാരിന് കീഴിൽ പ്രാദേശിക തലത്തിൽ താത്കാലിക ഒഴിവുകൾ
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പീഡിയാട്രിക് സര്‍ജറി (1 ഒഴിവ്), ജനറല്‍ മെഡിസിന്‍ (3 ഒഴിവ്), യൂറോളജി (2 ഒഴിവ്) വിഭാഗങ്ങളിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവുകളിലേക്ക് ഡോക്ടര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 29ന് രാവിലെ 11ന് കൂടിക്കാഴ്ച നടത്തും. പ്രതിമാസ വേതനം 70000 രൂപ. യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം റജിസ്‌ട്രേഷന്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പുകളുമായി അന്നേദിവസം രാവിലെ 10ന് മുളങ്കുന്നത്തുകാവിലുള്ള മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യത്തില്‍ ഹാജരാകണം. ഫോണ്‍: 0487 2200310.
മലയാളം അധ്യാപക ഒഴിവ്
തിരുവനന്തപുരത്തെ എയ്ഡഡ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് (കാഴ്ച പരിമിതി - 1) സംവരണം ചെയ്ത മലയാളം അധ്യാപക തസ്തികയിൽ ഒഴിവുണ്ട്. മലയാളത്തിൽ ബിരുദവും പ്രസ്തുത വിഷയത്തിലുള്ള ബി.എഡ് യോഗ്യത പരീക്ഷാവിജയം അല്ലെങ്കിൽ തത്തുല്യം ആണ് യോഗ്യത. വയസ് 18 - 40. ഭിന്നശേഷിക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ജൂൺ 29ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എക്കോ ടെക്നീഷ്യൻ
കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാസ്പ് സ്കീം മുഖേന താത്കാലിക അടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ എക്കോ ടെക്നീഷ്യൻ തസ്തികയിലേക്ക് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രായം 18-41. വേതനം 17,000 രൂപ. യോഗ്യത കാർഡിയോ വാസ്കുലാർ ടെക്നോളജിയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, കൂടാതെ രണ്ട് വർഷത്തെ പരിചയ സമ്പത്തും കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും വേണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ തപാൽ മുഖേനയോ ഓഫീസിൽ നേരിട്ട് ഹാജരായോ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന് വൈകിട്ട് 5 മണി. അഭിമുഖ തീയതി കൊല്ലം സർക്കാർ മെഡിക്കൽ കോളജിന്റെ വെബ്സൈറ്റിൽ (www.gmckollam.edu.in) പ്രസിദ്ധീകരിക്കും. അപേക്ഷകർ അഭിമുഖത്തിനെത്തുമ്പോൾ വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, കൗൺസിൽ രജിസ്ട്രേഷൻ, വയസ് എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ഹജരാക്കണം. കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലായിരിക്കും അഭിമുഖം.












Click it and Unblock the Notifications