Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ജോലി തിരയുകയാണോ? ഇതാ നിരവധി ഒഴിവുകൾ; താത്കാലികമെങ്കിലും അവസരം, ഇപ്പോൾ അപേക്ഷിക്കാം

പാലക്കാട്: കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പുതൂര്‍ കുറുംബ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലുള്ള ബ്രിഡ്ജ് സ്‌കൂളില്‍ വാര്‍ഡന്‍, റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍, കുക്ക് തസ്തികകളില്‍ ഒഴിവ്. വാര്‍ഡന്‍ (പുരുഷന്‍ ഒന്ന്, എസ്.ടി മാത്രം), റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (പുരുഷന്‍-ഒന്ന്) തസ്തികകളിലേക്ക് ഡിഗ്രിയാണ് യോഗ്യത. കുക്ക് (സ്ത്രീ 2, എസ്.ടി മാത്രം) തസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെയും വൈകിട്ട് ആറു മുതല്‍ 10 വരെയും അവധി ദിവസങ്ങളില്‍ മുഴുവന്‍ സമയവും ഹോസ്റ്റലില്‍ ജോലി ചെയ്യാന്‍സന്നദ്ധരായിരിക്കണം. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബ്രിഡ്ജ് സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു ജോലി ചെയ്യണം. താമസ സൗകര്യവും ഭക്ഷണവും നല്‍കും.

 job-1698764591.

അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ നാല് വരെ അട്ടപ്പാടിയിലുള്ള കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഓഫീസില്‍ നല്‍കാം. നവംബര്‍ ഏഴിന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കുമെന്ന് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പഠനം പാതിവഴിയില്‍ നിലച്ച കുട്ടികളെ പഠിപ്പിച്ച് ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിഡ്ജ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 04924-254335

കാത്ത് ലാബ് സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാത്ത് ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് കോഴ്സ് വിജയം, കേരള നഴ്സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ എട്ടിന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭ്യമാകുന്നതാണ്.

കരാര്‍ നിയമനം

ഇടുക്കി: ആരോഗ്യകേരളം പദ്ധതിയില്‍ മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നതിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കില്‍ ജി.എന്‍.എം, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, കേരള നഴ്‌സിങ് ആന്റ് മിഡ് വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 നവംബര്‍ ഒന്നിന് 40 വയസ്സില്‍ കൂടരുത്.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്‌സൈറ്റില്‍ നല്കിയിരിക്കുന്ന ലിങ്കില്‍ നവംബര്‍ 10 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകള്‍ നിരപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+