Get Updates
Get notified of breaking news, exclusive insights, and must-see stories!

യുകെ കുടിയേറ്റം സ്വപ്നം കാണുന്നവരാണോ? എങ്കില്‍ ഈ 5 കോഴ്സില്‍ ഏതെങ്കിലും പഠിക്കൂ, രക്ഷപ്പെടാം

കുടിയേറ്റക്കാർക്കുള്ള നിയമങ്ങള്‍ ശക്തമാക്കിയതോടെ യുകെ കുടിയേറ്റം കൂടുതല്‍ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. വർധിച്ച് വരുന്ന ജീവിത ചിലവ് കാരണം മലയാളികള്‍ ഉള്‍പ്പെടേയുള്ള വിദേശ വിദ്യാർത്ഥികള്‍ വലിയ പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിയമങ്ങളും കർക്കശമാക്കുന്നത്.

വിദേശ കുടിയേറ്റം എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്‍ നിർത്തി ഏതെങ്കിലും കോഴ്സ് തിരഞ്ഞെടുത്ത് കുടിയേറുന്നവരാണ് കൂടുതല്‍ പ്രതിസന്ധിയിലാകുന്നത്. ഈ സാഹചര്യത്തില്‍ യുകെയില്‍ ഏറ്റവും ഡിമാന്‍ഡുള്ള ജോലികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ നിലവില്‍ യുകെയിലും ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ള ഏതാനും ജോലികളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

uk

1. പ്രോഗ്രാമർമേഴ്സ് ആന്‍ഡ് സോഫ്റ്റ്‌വെയർ ഡെവലപ്പർ

ലോകമെമ്പാടുമുള്ള മറ്റനേകം രാജ്യങ്ങളെപ്പോലെ യുകെയും നിലവിൽ ഡിജിറ്റൽ വൈദഗ്ധ്യത്തിന്റെ അഭാവം നേരിടുന്നുണ്ട്. ഇതിനർത്ഥം ഐടിയും സോഫ്റ്റ്‌വെയർ വൈദഗ്ധ്യവുമുള്ള ആർക്കും ഉയർന്ന ഡിമാൻഡായിരിക്കും എന്നാണ്. മികച്ച കഴിവും യോഗ്യതയും ഉള്ളവർക്ക് വലിയ ശമ്പളത്തോടെ തന്നെ ജോലി ലഭിക്കും. മികച്ച ഒരു ഭാവിയാണ് നിങ്ങള്‍ ലക്ഷ്യം വെക്കുന്നതെങ്കില്‍ കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങോ സോഫ്റ്റ്‌വെയർ എഞ്ചിനീയറങ്ങോ പഠിക്കുന്നത് ഗുണം ചെയ്യും.

2. സൈബർ സുരക്ഷാ വിദഗ്ധർ

ഡിജിറ്റൽ മേഖലയുമായി ബന്ധപ്പെട്ട്, സൈബർ സുരക്ഷയാണ് യുകെയിൽ നിരവധി ഒഴിവുകളും ഉയർന്ന ശമ്പളവുമുള്ള മറ്റൊരു ഉയർന്ന ജോലി. സ്വകാര്യ കമ്പനികളുടേയും സർക്കാർ സ്ഥാപനങ്ങളുടേയും സെൻസിറ്റീവ് പബ്ലിക് ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നതാണ് ഈ ജോലിയുടെ പ്രധാന ചുമതല. കേരളത്തിലും വിദേശത്തും സൈബർ സെക്യുരിറ്റിയില്‍ വിവിധ കോഴ്സുകള്‍ ഇപ്പോള്‍ ലഭ്യമാണ്.

3. ഹെല്‍ത്ത് സർവ്വീസ് ആന്‍ഡ് റെസിഡൻഷ്യൽ കെയർ

ഹെല്‍ത്ത് സർവ്വീസ് ജോലികൾക്ക് ഉയർന്ന ഡിമാൻഡാണ് ഏത് രാജ്യത്തും ഉള്ളത്. പ്രത്യേകിച്ച് മാനേജർ റോളുകൾക്കും മുഴുവൻ സമയ നഴ്സിംഗ് ജോലികൾക്കും. മികച്ച ഒരു കരിയറാണ് ലക്ഷ്യമിടുന്നതെങ്കില്‍ ഹെൽത്ത് കെയറിൽ സ്പെഷ്യലൈസേഷനോടെ നഴ്സിംഗ് ബിരുദമോ എംബിഎയോ നേടാന്‍ ശ്രമിക്കാം.

4. ആർക്കിടെക്റ്റ്സ്

ആർക്കിടെക് മേഖലയുമായി ബന്ധപ്പെട്ട ജോലികള്‍ക്കും യുകെയിൽ വലിയ ഡിമാന്‍ഡാണുള്ളത്. കണക്ക്, എഞ്ചിനീയറിംഗ്, സർഗ്ഗാത്മകത, ആശയവിനിമയം, ടീം വർക്ക് എന്നിവ ഉൾപ്പെടുന്ന വ്യത്യസ്തമായ ഉയർന്ന തലത്തിലുള്ള കഴിവുകളുടെ സവിശേഷമായ ഒരു 'കൂട്ട്' ആവശ്യമുള്ള ഒരു ജോലിയാണിത്. പ്രവർത്തി പരിചയമാണ് ഈ മേഖലയില്‍ വേണ്ട എറ്റവും പ്രധാനപ്പെട്ട കാര്യം.

5. ഗ്രാഫിക് ഡിസൈനർമാർ

സാങ്കേതിക വിദ്യയിലെ അറിവിനോടൊപ്പം തന്നെ സർഗാത്മകതയും ഭാവനയും ഒരുപോലെ വേണ്ട ഒരു മേഖലയാണ് ഗ്രാഫിക് ഡിസൈനിങ്. ലോഗോകൾ, ഡിജിറ്റൽ ബാനറുകൾ, വെബ്‌സൈറ്റുകൾ, പാക്കേജിംഗ് അല്ലെങ്കിൽ പരമ്പരാഗത പ്രിന്റ് ഡിസൈനിംഗ് എന്നിങ്ങനെയുള്ള ഏത് മേഖലയിലും ഗ്രാഫിക് ഡിസൈനർമാരെ ആവശ്യമുണ്ട്. പ്രാരംഭ ശമ്പളം ഈ ലിസ്റ്റിലെ മറ്റ് ജോലികളേക്കാൾ അല്പം കുറവായിരിക്കും. എന്നാൽ അനുഭവപരിചയത്തിനും കഴിവിനും അനുസരിച്ച് ശമ്പളവും വർധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+