കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങളുടെ ജോലി നഷ്ടപ്പെട്ടോ?; ലോക്ക്ഡൗണിലും തുറന്നിടുന്ന തൊഴില്‍ സാധ്യതകള്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: ലോകത്താകമാനം പടര്‍ന്നുപിടിച്ച് കൊവിഡ്-19 വൈറസ് പല രാജ്യങ്ങളുടേയും സാമ്പത്തിക സാമൂഹിക അടിത്തറയെ തന്നെ ഇളക്കിയിരിക്കുകയാണ്. വലിയ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പല കമ്പനികളും കൂപ്പുകൂത്തുകയും നിരവധി പേര്‍ക്ക് തൊഴിലിടം നഷ്ടപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും ജോലി സാധ്യതകള്‍ തുറന്നിടുന്ന ചില മേഖലകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

കമ്പനികളിലും വ്യാവസായിക മേഖലകളിലും ഉല്‍പാദനം കുറഞ്ഞിരിക്കുകയാണ്. മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനുകളില്‍ കാര്യമായി പ്രൊജക്ടകളൊന്നും വരാതായതോടെ കമ്പനികള്‍ ചെലവുകള്‍ വെട്ടി ചുരുക്കാന്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കമ്പനികള്‍ ശമ്പളം വെട്ടികുറക്കുകയും തൊഴിലാളികളെ പിരിച്ചുവിടാനുള്ളമുള്ള നടപടികള്‍ സ്വീകരിക്കുകയാണ്.

job

ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വരെ തന്റെ ഫാസ്റ്റ് ഫുഡ് സ്റ്റാളില്‍ നിന്നും വരുമാനം കണ്ടെത്തിയിരുന്ന വികാസ് ശര്‍മയെന്നയാള്‍ ലോക്ക്ഡൗണിനിപ്പുറം കൊളസ്‌ട്രോള്‍ ഫ്രണ്ട്‌ലി ബിസ്‌ക്കറ്റ് നിര്‍മ്മാണവും ബിസിനസും ആരംഭിച്ചു. മാസത്തില്‍ 20000 രൂപ വരെ അതില്‍ നിന്നും വരുമാനം ലഭിക്കുന്നു. രണ്ട് മാസം പ്രത്യേകിച്ച് വരുമാനമൊന്നും ലഭിച്ചില്ലെങ്കിലും പിന്നീട് ഇത് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിക്കുകയായിരുന്നു.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam

ഏപ്രില്‍ മാസത്തില്‍ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ബിഒപിയില്‍ ജോലി ചെയ്തിരുന്നു ഐശ്വര്യയെ തേടിയും പുതിയ ഓഫര്‍ വരികയായിരുന്നു. ജൂണ്‍ മാസത്തില്‍ കോള്‍ സെന്ററ്‌ലായിരുന്നു ഐശ്വര്യക്ക് ജോലി ലഭിച്ചത്. ആദ്യത്തെ ജോലിയില്‍ നിന്നും 31000 രൂപ ലഭിച്ചിരുന്നു ഐശ്വര്യക്ക് നിലവില്‍ രാത്രി കാലങ്ങളില്‍ ജോലിക്ക് 17000 രൂപയും പകല്‍ സമയത്തെ ഷിഫ്റ്റില്‍ 13000 രൂപയും ലഭിക്കുന്നുണ്ട്. ഇത്തരത്തിലുള്ള തൊഴിലവസരങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്.

ഇത് കൂടാതെ ജൂണ്‍ ആദ്യവാരം മുതല്‍ ചില വ്യവസായ മേഖലകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഫെസിലിറ്റ് മാനേജ്‌മെന്റ്, സെക്യൂരിറ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സപ്പേര്‍ട്ടിംഗ് സ്റ്റാഫുകള്‍ തൊഴില്‍ മേഖലയിലേക്ക് തിരിച്ചെത്തി തുടങ്ങി. ഒപ്പം സമ്പദ് വ്യവസ്ഥ മോശമായി തുടങ്ങുന്നത് ബാങ്കിംഗ് മേഖലയിലെ തിരിച്ചടവിനെ സൂചിപ്പിക്കുന്നതാണ്. ഇതോടെ ധനകാര്യസ്ഥാപനങ്ങള്‍ അവരുടെ കളക്ഷന്‍ ടീമുകള്‍ വിപുലീകരിക്കും. ഇവിടേയും മികച്ച് ജോലി സാധ്യതകള്‍ തുറക്കുകയാണ്.

മറ്റൊരു സാധ്യത തുറക്കുന്നത് ഹോം ഹെല്‍ത്ത് കെയര്‍ ജോലികളും ഓണ്‍ലൈന്‍ വിദ്യഭ്യാസവുമായി ബന്ധപ്പെട്ടുള്ള മേഖലകളിലുമാണ്. ഒപ്പം സോഫ്‌റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ മേഖലകളും ഒരു ഇടവേളക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിലാണ്. ഒപ്പം പല സ്ഥാപനങ്ങളും വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറിയതോടെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ടും ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം വര്‍ധിപ്പിക്കും.

'വിവാഹം കഴിഞ്ഞ് മടങ്ങവെ പെൺകുട്ടിയെ പിടിച്ച് കൊണ്ട് പോയി കുടുംബം'; ഹേബിസയ് കോർപസ് ഫയൽ ചെയ്ത് യുവാവ്'വിവാഹം കഴിഞ്ഞ് മടങ്ങവെ പെൺകുട്ടിയെ പിടിച്ച് കൊണ്ട് പോയി കുടുംബം'; ഹേബിസയ് കോർപസ് ഫയൽ ചെയ്ത് യുവാവ്

ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ് 2020; ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ് ഒഴിവുകള്‍ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ് 2020; ടെക്‌നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്‌സ് ഒഴിവുകള്‍

English summary
Where You can be found job even during lockdown
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X