ഇന്ത്യയില്‍ ശമ്പളം 15000 രൂപ, യുഎഇയില്‍ 5 ലക്ഷത്തിലേറെ: എന്താണ് ജോലി? വളർച്ചയുടെ വഴി അറിയാം
ഇന്ത്യയില്‍ നിന്നും യു എ ഇ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ പോയി വലിയ നിലയില്‍ എത്തിയ നിരവധി ആളുകളെ നമുക്ക് അറിയാം. എം എ യൂസഫ് അലി മുതല്‍ സണ്ണി വർക്കി വരെ ആ പട്ടികയില്‍ വരുന്നു. ബിസിനസ് രംഗത്ത് മാത്രമല്ല, മറ്റ് രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധിയാളുകളുണ്ട്. എന്നാല്‍ ഈ പട്ടികയില്‍ അധികം സ്ത്രീകള്‍ ഇല്ലെന്നതാണ് പ്രത്യേകത. ആ സാഹചര്യത്തിലാണ് നികിത കോത്താരിയെന്ന സ്ത്രീയുടെ പേര് ശ്രദ്ധേയമാകുന്നത്.
നല്ല വിദ്യാഭ്യാസം നല്‍കുമെങ്കിലും പെണ്‍കുട്ടികളെ ജോലിക്ക് അയക്കാന്‍ പൊതുവെ മടിയുള്ളവരാണ് തന്റെ നാട്ടുകാരെന്നാണ് രാജസ്ഥാന്‍ സ്വദേശിയായ നികിത കോത്താരി അഭിപ്രായപ്പെടുന്നത്. എന്നാല്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ അമ്മ എപ്പോഴും വലിയ പിന്തുണയായിരുന്നു നല്‍കിയതെന്നും ദി നാഷണല്‍ ന്യൂസ് എന്ന ന്യുസ് വെബ്സൈറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ നികിത പറയുന്നു.

34 കാരിയായ നികിത കോത്താരി ദുബായിലെ ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിൽ ഓപ്പറേഷൻസ് ഡയറക്ടറായി ജോലി ചെയ്യുകയാണ. 2020-ൽ കോവിഡ് -19 പാൻഡെമിക് സമയത്താണ് ഭർത്താവ് സ്കൈലൈൻ ഇൻ്റർനാഷണൽ റിയൽ എസ്റ്റേറ്റ് എന്ന കമ്പനി ആരംഭിക്കുന്നത്. നികിതയുടെ കുടുംബത്തിന് രാജസ്ഥാനിൽ ഭക്ഷണ, ജ്വല്ലറി ബിസിനസുകളുമുണ്ട്.
ബിരുദം പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ ഞാൻ ഇന്ത്യയിൽ ജോലി ചെയ്യാൻ തുടങ്ങിയെന്നാണ് അഭിമുഖത്തില്‍ നികിത പറയുന്നത്. കോളേജിൽ പഠിക്കുമ്പോൾ കിംഗ്ഫിഷർ എയർലൈൻസിൽ ജോലി ചെയ്യാൻ തുടങ്ങി. 2008-09 ലെ എൻ്റെ ആദ്യ ശമ്പളം 15,000 ഇന്ത്യൻ രൂപയായിരുന്നു. ഗ്രൗണ്ട് സ്റ്റാഫിനൊപ്പമായിരു ജോലി. അവിടെ പരിശീലനത്തിൻ്റെയും ഗ്രൂമിങ്ങിൻ്റെയും ചുമതല എനിക്കായിരുന്നു.
അതിനുശേഷം ഡൽഹിയിൽ പോർഷെയിൽ നാലുവർഷം ജോലി ചെയ്തു. കല്യാണത്തിന് ശേഷമാണ് ഞാൻ യു എ ഇയിലേക്ക് മാറുന്നത്. വിസിറ്റ് വിസയിലാണ് ഞാൻ ഇവിടെ വന്നത്, ജോലി കണ്ടെത്താൻ മൂന്ന് മാസമെടുത്തു. പുതിയ ആളാണെങ്കിലും നല്ല ശമ്പളത്തിൽ ഒരു ജോലി കണ്ടെത്താൻ ഞാൻ തീരുമാനിച്ചു. യുഎഇയിലെ എൻ്റെ ആദ്യ ജോലി ഒരു ഇ-കൊമേഴ്‌സ് കമ്പനിയിൽ ബൈയിങ് അസിസ്റ്റന്റായിരുന്നു.
തുടക്കത്തില്‍ 8,000 ദിർഹമായിരുന്നു മാസശമ്പളം. അസിസ്റ്റൻ്റ് ബയറായി നാല് വർഷത്തിന് ശേഷം ഞാൻ കമ്പനി വിടുമ്പോഴേക്കും ഇത് 18000 ദിർഹമായി വർദ്ധിച്ചിരുന്നു. എന്റെ ഭർത്താവിന്റെ ബിസിനസിന്റെ ഭാഗമാണെങ്കിലും ഞാൻ ഇപ്പോഴും ഒരു ജോലിക്കാരിയാണ്. പ്രതിമാസം 25,000 ദിർഹം ശമ്പളം എടുക്കുന്നു. ഞാനാണ് ഓപ്പറേഷൻസ് ഡയറക്ടർ. പരിശീലന പരിപാടികൾ രൂപകൽപ്പന ചെയ്യുകയും റിക്രൂട്ട്‌മെൻ്റ് നടത്തുകയും അക്കൗണ്ടിംഗും ധനകാര്യവും ഞാന്‍ കൈകാര്യം ചെയ്യുന്നുവെന്നും നികിത പറയുന്നുയ
ഒരു മാർവാടി ബിസിനസ്സ് കുടുംബത്തിൽ നിന്ന് വരുന്ന വ്യക്തിയായതിനാല്‍ തന്നെ നിക്ഷേപത്തിലും ശ്രദ്ധയുണ്ട്. സ്വർണ്ണത്തിലും ചിട്ടയായ മറ്റ് നിക്ഷേപ പദ്ധതികളിലും നിക്ഷേപിക്കുന്നു. ഞാനും സ്ഥലവും വസ്തുവകകളും വാങ്ങുന്നു. അതിന് ശേഷം മിച്ച വരുന്ന തുകയാണ് നിക്ഷിപിക്കുന്നത്.
ഞാൻ ഒരു പ്രോപ്പർട്ടി ജയ്പൂരിൽ വാങ്ങിയിട്ടുണ്ട്. 2018-ൽ എൻ്റെ സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയ ദുബായിലെ ഡൗൺടൗണിലെ ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെൻ്റിലും 2 ദശലക്ഷം ദിർഹം ഞാൻ നിക്ഷേപിച്ചിട്ടുണ്ട്. ജുമൈറ വില്ലേജ് സർക്കിളിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്‌മെൻ്റ് വാങ്ങാനും ഞാൻ പദ്ധതിയിടുന്നു. ഞാൻ ഇപ്പോൾ ദുബായിൽ താമസിക്കുന്നത് എൻ്റെയും ഭർത്താവിൻ്റെയും സംയുക്ത നിക്ഷേപത്തിലാണെന്നും നികിത കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications