Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരള സർവകലാശാലയിൽ വനിതാ കൗൺസിലർ, കാത്ത് ലാബിൽ സ്റ്റാഫ് നഴ്സ്; തൊഴിൽ അവസരങ്ങൾ അറിയാം

കേരള സർവകലാശാല കാര്യവട്ടത്തെ സർവകലാശാല ഹെൽത്ത് സെന്ററിൽ കരാർ അടിസ്ഥാനത്തിൽ വനിതാ കൗൺസിലറെ നിയമിക്കുന്നു. https://recruit.keralauniversity.ac.in വെബ്സൈറ്റിൽ 27വരെ അപേക്ഷിക്കാം. യോഗ്യത: സൈക്കോളജിയിൽ എം എ /എം എസ്‌ സി /അപ്ലൈഡ് സൈക്കോളജി/കൗൺസലിംഗ് സൈക്കോളജി. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറ്റിൽ ലഭ്യമാണ്.

nurse

ജൂനിയര്‍ റെസിഡന്റിന്റെ ഒഴിവ്

മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റെസിഡന്റിന്റെ ഒരു ഒഴിവിലേക്ക് ബി ഡി എസ് ബിരുദധാരികളായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ പരമാവധി ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഓഗസ്റ്റ് 6ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി [email protected]എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്. പി.ജി യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. ഫോണ്‍- 0483 2764056.

സ്കൂൾ വാർഡൻ, റസിഡൻഷ്യൽ ടീച്ചർ ഒഴിവ്

അട്ടപ്പാടി സമഗ്ര ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ മിഷന്റെ കീഴിലെ ബ്രിഡ്ജ് സ്കൂളിൽ മെയിൽ വാർഡൻ, മെയിൽ റസിഡൻഷ്യൽ ടീച്ചർ ഒഴിവുകൾ. അട്ടപ്പാടിയിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ്ഗ വിഭാഗത്തിലെ ബിരുദം പൂർത്തിയാക്കിയവരും കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയമുള്ള യുവാക്കൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓഗസ്റ്റ് 10 വരെ സ്വീകരിക്കുമെന്ന് പ്രോജക്ട് മാനേജർ അറിയിച്ചു. ഫോൺ: 04924-254335.
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്

കാത്ത് ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം

Recommended Video

cmsvideo
    കേരള തീരത്ത് ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത

    പാലക്കാട് ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഗവ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ജി എന്‍ എം / ബി എസ് സി നഴ്‌സിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയവരും കാത്ത് ലാബില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരും നഴ്‌സിംഗ് കൗണ്‍സില്‍ ഓഫ് കേരളയില്‍ സ്ഥിര റജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 18 -40 വയസ്സ്. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം [email protected] ല്‍ ഓഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524. ജില്ലാ ഇൻഫർമേഷൻ ഓഫീസ് , പാലക്കാട്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+