വനിത സംവിധായകര്‍ക്ക് അവസരം; കെഎസ്‌എഫ്‌ഡിസി അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം; വനിതാ ശാക്‌തീകരണം, പട്ടികജാതി/ പട്ടികവര്‍ഗ ക്ഷേമം എന്നീ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് ഫീച്ചര്‍ ഫിലിം നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വനിത സംവിധായകരുടെ രണ്ട് ഫീച്ചര്‍ ഫിലിമും പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ രണ്ട് ഫീച്ചര്‍ ഫിലിമുകളാണ് നിര്‍മ്മിക്കുന്നത്. കെഎസ്‌എഫ്‌ഡിസിക്കാണ് നിര്‍മ്മാണ ചുമതല. പദ്ധതിപ്രകാരം സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 15ന് അപേക്ഷ സമര്‍പ്പിക്കണം.

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
മലയാള ഭാഷ പരിജ്ഞാനമുള്ള വനിതാ സംവിധായകര്‍ക്കും പുതുമുഖ വനിത സംവിധായകര്‍ക്കും പ്രൊപ്പോസല്‍ സമര്‍പ്പിക്കാം.പട്ടിക ജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സംവിധായകരുടെ സിനിമ നിര്‍മാണത്തിനും പുതുമുഖക്കാര്‍ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിക്കാം.












Click it and Unblock the Notifications