Get Updates
Get notified of breaking news, exclusive insights, and must-see stories!

ആയുഷ് മിഷനില്‍ യോഗ ഇന്‍സ്ട്രക്ടര്‍, തൊഴിൽ അവസരങ്ങൾ അറിയാം

കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പഴയരിക്കണ്ടം ഗവ. ഹോമിയോ ഡിസ്‌പെന്‍സറി, ചേലച്ചുവട് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി എന്നിവിടങ്ങളിലേക്ക് ദേശീയആയുഷ്മിഷന്‍ അനുവദിച്ചിട്ടുള്ള പാര്‍ട് ടൈം യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 14 ന് ബുധനാഴ്ച പകല്‍ 11 ന് കൂടിക്കാഴ്ചക്ക് ഹാജരാകണം.

അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ളബി.എന്‍.വൈ.എസ്./ബി.എ.എം.എസ.് ബിരുദമോഎം.എസ്.സി (യോഗ)എം.ഫില്‍ (യോഗ) എന്നിവയോ അംഗീകൃത സര്‍വകലാശാലയില്‍നിന്നോ സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നോ ഒരു വര്‍ഷത്തില്‍കുറയാതെയുള്ള പി.ജി ഡിപ്ലോമ അല്ലെങ്കില്‍യോഗ ടീച്ചര്‍ ട്രെയിനിംഗ് ഉള്‍പ്പടെയുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയാണ് യോഗ്യത. പ്രായപരിധി 50 വയസ്സ്. കഞ്ഞിക്കുഴി പഞ്ചായത്ത് നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9747976275

jobs

അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ വഖഫ് സ്ഥാപനങ്ങളിലേക്ക് ഇന്ററിം മുതവല്ലി/എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ബിരുദധാരികള്‍, ബിരുദമുള്ള ഉള്ള റിട്ട.സര്‍ക്കാര്‍ ജീവനക്കാര്‍, റിട്ടയര്‍ ചെയ്ത ബോര്‍ഡ് ജീവനക്കാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഡിസംബര്‍ 31ന് മുന്‍പ് ബയോഡാറ്റ സഹിതം സമര്‍പ്പിക്കണം. വിലാസം- ഓഫീസര്‍ ഇന്‍ചാര്‍ജ്, കേരള സ്റ്റേറ്റ് വഖഫ് ബോര്‍ഡ്, എക്സ്റ്റന്‍ഷന്‍ കൗണ്ടര്‍, കാസറഗോഡ് 671121. ഫോണ്‍ 04994-297474.

എസ്.സി പ്രൊമോട്ടര്‍ നിയമനം

കാഞ്ഞങ്ങാട് ബ്ലോക്കിലെ മടിക്കൈ, പരപ്പ ബ്ലോക്കിലെ ബളാല്‍ ഗ്രാമപഞ്ചായത്തുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് ഡിസംബര്‍ 12ന് രാവിലെ പത്തിന് ഉദ്യോഗാര്‍ത്ഥികളുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തുന്നു. ജില്ലാ പട്ടികജാതി വികസന ആഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്‌ക്കെത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരും 18നും 30നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം. യോഗ്യത പ്ലസ്ടു/തത്തുല്യം. ജാതി, വിദ്യഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകളുടെ പകര്‍പ്പുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

വര്‍ക്കര്‍/ഹെല്‍പ്പര്‍ അപേക്ഷ ക്ഷണിച്ചു

മഞ്ചേശ്വരം ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയില്‍ മഞ്ചേശ്വരം, മീഞ്ച, വോര്‍ക്കാടി, പൈവളിക എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതാത് പഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരും 18വയസ് പൂര്‍ത്തിയായവരും 2023 ജനുവരി 1ന് 46 വയസ്സ് തികയാത്തവരുമായിരിക്കണം. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലെ അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസ്സായവരും, ഹെല്‍പ്പര്‍ തസ്തികയിലെ അപേക്ഷകര്‍ എസ്.എസ്.എല്‍.സി പാസ്സാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരും ആയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20ന് വൈകിട്ട് 5 വരെ. അപേക്ഷയോടൊപ്പം വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ജോലി പരിചയ സര്‍ട്ടിഫിക്കറ്റിന്റെ (ബാധകമെങ്കില്‍ മാത്രം) സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മഞ്ചേശ്വരം ബ്ലോക്ക് ഓഫീസ് കെട്ടിടത്തിലെ ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+