നാഷണല്‍ ആയുഷ് മിഷനിൽ യോഗ ഇന്‍സ്ട്രക്ടര്‍; തൊഴിൽ അവസരങ്ങൾ അറിയാം

നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളായി ഉയര്‍ത്തപ്പെട്ട ഹോമിയോ ആയുര്‍വേദ ഡിസ്‌പെന്‍സറികളില്‍ യോഗ ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവ്. ബി.എന്‍.വൈ.എസ്, ബി.എ.എം.എസ്, അംഗീകൃത യൂണിവേഴ്‌സിറ്റി / സര്‍ക്കാര്‍ അംഗീകൃത എം.എസ്.സി യോഗ, ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 50. സ്ഥാപനം സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31ന് വൈകിട്ട് അഞ്ചിനകം ഗവ.ആയുര്‍വേദ ആശുപത്രി പടന്നക്കാടിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ ലഭിക്കണം. അഭിമുഖം ഫെബ്രുവരി ഒന്നിന് രാവിലെ 10ന് നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ നടക്കും. ഫോണ്‍ 9188807956.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
നെടുമങ്ങാട് ഐ.റ്റി.ഡി.പിയിൽ ഒരു ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗിൽ പ്രാവിണ്യവും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള 18നും 42നും ഇടയിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം. മൂന്നുമാസത്തേക്കാണ് നിയമനം. പ്രതിമാസം 20,000 രൂപയാണ് ശമ്പളം. യോഗ്യരായ ഉദ്യോഗാർഥികൾ വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, യോഗ്യത, വയസ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഫെബ്രുവരി രണ്ട് വൈകിട്ട് 4ന് മുൻപായി നെടുമങ്ങാട് ഐ.റ്റി.ഡി പി ഓഫീസിൽ സമർപ്പിക്കണമെന്ന് പ്രോജക്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0472 2812557
അസി. പ്രോജക്ട് എൻജിനിയർ
കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനിൽ ന്യൂ ഇൻഫ്ര ഇൻഷ്യേറ്റീവ് പ്രോജക്ടിന്റെ നടത്തിപ്പിനായി അസിസ്റ്റന്റ് പ്രോജക്ട് എൻജിനിയർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളുണ്ട്. വിശദാംശങ്ങൾ www.kldc.org യിൽ ലഭ്യമാണ്. അപേക്ഷകൾ ഫെബ്രുവരി 2നകം നൽകണം
താല്‍ക്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത - ബിടെക് ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് [email protected]. എന്ന ഇ-മെയിലിലേക്ക് ജനുവരി 31ന് വൈകിട്ട് അഞ്ചിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ബയോ മെഡിക്കല്‍ എന്‍ജിനീയര്‍ എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ ഓഫീസില്‍ നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അയവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 - 2386000
റിസോഴ്‌സ് അധ്യാപകരുടെ ഒഴിവ്
ഇംഗ്ലീഷ് എന്റിച്ച്‌മെന്റ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് റിസോഴ്‌സ് അധ്യാപകരുടെ ഒഴിവ്. യോഗ്യത എന്‍.എസ്.ക്യു.എഫ് കോഴ്‌സായ സി.ഇ.ടി (കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനിംഗ്), അസ്സാപ്പിന്റെ സ്‌കില്‍ ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് പരിശീലനം ലഭിച്ചവര്‍, ഇംഗ്ലീഷില്‍ ബിരുദം / ബി.എഡ്. അഭിമുഖം ജനുവരി 31ന് രാവിലെ 10.30ന് കാസര്‍കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍ 04994 255033.
സംസ്ഥാന യുവജന കമ്മീഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍മാരാകാന്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന യുവജന കമ്മീഷന്‍ 2022-23 ലെ വിവിധ പദ്ധതികള്‍ക്കായി കോര്‍ഡിനേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നു. കാസര്‍കോട്, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലേക്ക് മൂന്ന് ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ ഒഴിവാണുള്ളത്. യോഗ്യത പ്ലസ്ടു. പ്രായപരിധി 18നും 40നും മദ്ധ്യേ. ഓണറേറിയം 6,000 രൂപ. ഇതേ മേഖലയില്‍ പ്രവൃത്തി പരിയമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഫോറം കമ്മീഷന്റെ www.ksyc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, അപേക്ഷകരുടെ ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി ഒന്നിന് രാവിലെ 9.30ന് എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിനായി എത്തണം. അപൂര്‍ണ്ണമായ അപേക്ഷ സ്വീകരിക്കില്ല. ഫോണ്‍ 0471 2308630.












Click it and Unblock the Notifications