• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

യോഗ ഇൻസ്ട്രക്ടർ , നെറ്റ് ഫാക്ടറിയിൽ ഓപ്പറേറ്റർ, തൊഴിൽ അവസരങ്ങൾ അറിയാം

Google Oneindia Malayalam News

പെരുങ്കട വിള ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വർഷത്തെ ഹോർട്ടികൾച്ചർ തെറാപ്പി ഭിന്നശേഷി കുട്ടികൾക്ക് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് തെറാപ്പിസ്റ്റിനെ നിയമിക്കും. പ്രസ്തുത വിഷയത്തിൽ ഡിപ്ലോമ / ഡിഗ്രി ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 28 ന് രാവിലെ 11: 30 ന് പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിൽ ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് : 8921035103. . .

യോഗ ഇൻസ്ട്രക്ടർ വാക്ക് ഇൻ ഇന്റർവ്യൂ 22 ന്

യോഗ ഇൻസ്ട്രക്ടർ വാക്ക് ഇൻ ഇന്റർവ്യൂ 22 ന്

നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന നടത്തുന്ന പദ്ധതിയിൽ യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ്, ജില്ലാ മെഡിക്കൽ ഓഫീസിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 22 ന് രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകണം. കോവിഡ് വാക്‌സിനേഷൻ രണ്ട് ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം.

നാല് ഒഴിവുണ്ട്. എസ്.എസ്.എൽ.സി പാസായിരിക്കണം. അംഗീക്യത സർവകലാശാലയിലോ സർക്കാരിൽ നിന്നോ ഒരു വർഷത്തിൽ കുറയാത്ത യോഗ പരിശീലന സർട്ടിഫിക്കറ്റ്, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള യോഗ പി.ജി ഡിപ്ലോമ സർട്ടിഫിക്കറ്റ്, അംഗീകൃത സർവകാലാശാലയിൽ നിന്നുള്ള ബി.എൻ.വൈ.എസ്/എം.എസ്‌സി(യോഗ)/ എംഫിൽ(യോഗ) സർട്ടിഫിക്കറ്റ് ഉണ്ടാകണം. ഫോൺ: 0471 2320988.

 നെറ്റ് ഫാക്ടറിയിൽ ഓപ്പറേറ്റർ ഒഴിവ്

നെറ്റ് ഫാക്ടറിയിൽ ഓപ്പറേറ്റർ ഒഴിവ്

മത്സ്യഫെഡ് തിരുവനന്തപുരം/ എറണാകുളം/ കണ്ണൂർ നെറ്റ് ഫാക്ടറികളിൽ ഓപ്പറേറ്റർ ഗ്രേഡ് III തസ്തികയിൽ ഐ.റ്റി.ഐ (ഫിറ്റർ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ മെഷിനിസ്റ്റ് ട്രേഡ്) യോഗ്യതയിൽ ദിവസവേതന വ്യവസ്ഥയിൽ ഹ്രസ്വകാല താത്ക്കാലികാടിസ്ഥാനത്തിൽ നിയമനത്തിന് 18 ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ www.matsyafed.in ൽ ലഭിക്കും.

സൈക്കോളജി അപ്രന്റിസ് ഒഴിവ്

സൈക്കോളജി അപ്രന്റിസ് ഒഴിവ്

തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ 2021-22 സാമ്പത്തിക വർഷത്തിൽ ഒരു സൈക്കോളജി അപ്രന്റിന്റെ താത്കാലിക നിയമനത്തിന് ഓൺലൈൻ ഇന്റർവ്യൂ 20 ന് രാവിലെ 10.30 ന് നടത്തും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് ഇന്റർവ്യൂവിൽ പരിഗണിക്കുന്നത്.

ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യതയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ കോളേജ് വെബ്‌സൈറ്റിലെ ഓൺലൈൻ അപേക്ഷ മുഖേന 17 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിശദാംശങ്ങൾക്ക്: www.gcwtvm.ac.in, 9497853772.

സൈക്കോളജി അപ്രന്റിസ് ഇന്റർവ്യൂ മാറ്റി

സൈക്കോളജി അപ്രന്റിസ് ഇന്റർവ്യൂ മാറ്റി

തിരുവനന്തപുരം ഗവ.ആർട്‌സ് കോളേജിൽ സൈക്കോളജി അപ്രന്റിസ് തസ്തികയിൽ താത്കാലിക നിയമനത്തിന് 15ന് നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റി. 22ന് രാവിലെ 11ന് ആയിരിക്കും ഇന്റർവ്യൂ. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പങ്കെടുക്കാം. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തിപരിചയം എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0471-2323040.

 ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ

ധനകാര്യ വകുപ്പിന്റെ കീഴിലുള്ള സ്പാർക്ക് പി.എം.യു വിൽ ജൂനിയർ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.

ഗൾഫ് ജോലി: ബേക്കർ ഹ്യൂസിൽ ഒട്ടേറെ ഒഴിവുകൾ... എണ്ണ- പ്രകൃതിവാതക മേഖലയിൽ; ഗൾഫിലും ഇന്ത്യയിലും അമേരിക്കയിലുംഗൾഫ് ജോലി: ബേക്കർ ഹ്യൂസിൽ ഒട്ടേറെ ഒഴിവുകൾ... എണ്ണ- പ്രകൃതിവാതക മേഖലയിൽ; ഗൾഫിലും ഇന്ത്യയിലും അമേരിക്കയിലും

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  കെ സി വേണുഗോപാൽ
  Know all about
  കെ സി വേണുഗോപാൽ

  ഗൾഫ് ജോലി: ജർമൻ കമ്പനിയായ ഹെൻകെലിൽ ഒട്ടേറെ ഒഴിവുകൾ; ഗൾഫിലും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുംഗൾഫ് ജോലി: ജർമൻ കമ്പനിയായ ഹെൻകെലിൽ ഒട്ടേറെ ഒഴിവുകൾ; ഗൾഫിലും ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും

  English summary
  Yoga Instructor, Operator in Net Factory, Latest Job Opportunities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X