Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗ ട്രെയിനര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഗസ്റ്റ് അധ്യാപക ഒഴിവുകൾ; തൊഴിൽ അവസരങ്ങൾ അറിയാം

വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ കെമസ്ട്രി തസ്തികയിലേക്കു ദിവസവേതന അടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയും, പി.എച്ച്.ഡി/നെറ്റ് ആണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റാ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, ഡിഗ്രി/പി.ജി എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 10 ന് രാവിലെ 10.30 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളേജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 04735 266671

job

എയ്റോബിക് ക്ലാസുകള്‍ എടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന് കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ എയ്റോബിക് ക്ലാസുകള്‍ എടുക്കുന്നതിന് യോഗ്യരായ സ്ത്രീകളായിട്ടുള്ള അപേക്ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സെപ്റ്റംബര്‍ ഒമ്പതിന് വൈകിട്ട് അഞ്ചിനകം [email protected] എന്ന ഇ-മെയിലില്‍ അയയ്ക്കണം. പ്രദേശ വാസികള്‍ക്ക് മുന്‍ഗണന. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ വ്യക്തമാകക്കണം. വിശദവിവരത്തിന് ഫോണ്‍ : 0478-2821286.

യോഗ ട്രെയിനര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം

ആലപ്പുഴ: ജില്ല മെഡിക്കല്‍ ഓഫീസിന്റെ (ഹോമിയോ) അധികാര പരിധിയിലുള്ള സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്‍ ഫണ്ട് പ്രോജക്ടുകളില്‍ യോഗ ട്രെയിനര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയോഗിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളെ നേരിട്ട്/ഓണ്‍ലൈന്‍ ആയി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു. യോഗ ട്രെയിനര്‍ക്ക് ബി.എന്‍.വൈ.എസ്. നാച്ചുറോപ്പതി/ബി.എസ്.സി. യോഗയാണ് യോഗ്യത. സെപ്റ്റംബര്‍ എഴിന് രാവിലെ 11.30നാണ് അഭിമുഖം. ലേഡി ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയ്‌ലേക്ക് (സ്ത്രീകള്‍ മാത്രം) എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി/ എം.എ/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.എസ്.സിയാണ് യോഗ്യത. സെപ്റ്റംബര്‍ എഴിന് രാവിലെ 11നാണ് അഭിമുഖം. കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് യോഗ്യതയും അര്‍ഹതയും സംബന്ധിച്ച അസല്‍ രേഖകളും തിരിച്ചറിയല്‍/ ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളും സഹിതം ഇരുമ്പ പാലത്തിന് കിഴക്ക് വശത്തെ ജില്ല മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഓണ്‍ലൈന്‍ ആയി പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഇ-മെയില്‍ ഐ.ഡി, വാട്ട്സ്പ് നമ്പര്‍ എന്നിവ ഉള്‍പ്പെടുത്തി അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം സെപ്റ്റംബര്‍ ആറിന് വൈകിട്ട് അഞ്ചിനകം [email protected] എന്ന ഇ-മെയിലില്‍ അയയ്ക്കണം. പ്രായപരിധി 45 വയസ്. വിശദവിവരത്തിന് ഫോണ്‍: 0477-2262609.

ലൈഫില്‍ ഒരിക്കലും നഷ്ടപ്പെടരുതെന്ന് ആഗ്രഹിക്കുന്ന സ്വന്തം ചിന്നു ചേച്ചി; ലക്ഷ്മി നക്ഷത്രയ്ക്ക് പിറന്നാള്‍ ആശംസയുമായി അനുമോള്‍

അതിഥി അധ്യാപകരെ നിയമിക്കുന്നു.

താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ.ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ 2021-22 അധ്യയന വര്‍ഷത്തില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയും കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റ് മുന്‍പരിചയം എന്നിവ സഹിതം സെപ്തംബര്‍ രണ്ടിന് രാവിലെ 10.30ന് നടക്കുന്ന ഇന്റര്‍വ്യൂയില്‍ കോളജ് പ്രിന്‍സിപ്പല്‍ മുന്‍പാകെ ഹാജരാകണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ പിജി 55 ശതമാനം യോഗ്യതയുള്ളവരെയും പരിഗണിക്കും

Recommended Video

cmsvideo
    What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+