ഇന്ത്യൻ ആർമിയിൽ ജോലി നേടാം; ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം..അപേക്ഷിക്കാം ഇങ്ങനെ
ഇന്ത്യൻ ആര്‍മിയില്‍ ജോലി ചെയ്യാന്‍ സുവര്‍ണവാസരം. ആര്‍മിയിലെ റിമൗണ്ട് ആൻഡ് വെറ്ററിനറി കോർപ്സിൽ (RVC) ഷോർട്ട് സർവീസ് കമ്മിഷൻ (SSC) റോളുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 20 ഒഴിവുകൾ ഉണ്ട്. വെറ്ററിനറി ബിരുദധാരികൾക്ക് പുരുഷന്മാർക്കും വനിതകൾക്കും ഈ അവസരം ലഭ്യമാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി 2025 മെയ് 26.
യോഗ്യതയും പ്രായപരിധിയും
അപേക്ഷകർക്ക് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് (BVSc അല്ലെങ്കിൽ BVSc & AH) ബിരുദം ഉണ്ടായിരിക്കണം. ഇന്ത്യൻ പൗരന്മാർക്കും നേപ്പാൾ പൗരന്മാർക്കും അപേക്ഷിക്കാം. കൂടാതെ, പാകിസ്ഥാൻ, ബർമ, ശ്രീലങ്ക, ഉഗാണ്ട, ടാൻസാനിയ, സാംബിയ, മലാവി, സൈറ, എത്യോപ്യ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിൽ സ്ഥിരതാമസത്തിനായി കുടിയേറിയവർക്കും, സർക്കാർ നൽകുന്ന യോഗ്യതാ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ, അപേക്ഷിക്കാം. പ്രായം 2025 മെയ് 26-ന് 21-നും 32-നും ഇടയിൽ ആയിരിക്കണം.

ശമ്പളവും പരിശീലനവും
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാപ്റ്റൻ റാങ്കിലായിരിക്കും നിയമനം ലഭിക്കുക. ഉത്തർപ്രദേശിലെ മീററ്റ് കന്റിലുള്ള RVC സെന്റർ ആൻഡ് കോളേജിൽ പരിശീലനം പൂര്‍ത്തിയാക്കണം. മാസ ശമ്പളം 80,000 മുതൽ 1,20,000 രൂപ വരെ ആയിരിക്കും. ഇത് അലവൻസുകളും പോസ്റ്റിംഗ് സാഹചര്യങ്ങളും അനുസരിച്ച് വ്യത്യാസപ്പെടും.
അപേക്ഷ എങ്ങനെ
അപേക്ഷകർ ഔദ്യോഗിക ഇന്ത്യൻ ആർമി വെബ്സൈറ്റിൽ നിന്ന് നിർദ്ദിഷ്ട ഫോർമാറ്റിൽ അപേക്ഷ തയ്യാറാക്കണം. 21×36 സെ.മീ വലിപ്പമുള്ള പ്ലെയിൻ പേപ്പറിൽ ടൈപ്പ് ചെയ്ത അപേക്ഷ, "Application for Short Service Commission in RVC" എന്ന് ചുവന്ന മഷിയിൽ രേഖപ്പെടുത്തിയ എൻവലപ്പിൽ, സാധാരണ/രജിസ്റ്റർ/സ്പീഡ് പോസ്റ്റ് വഴി താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കണം: Directorate General Remount Veterinary Services (RV-1), QMG Branch, Integrated Headquarters, Ministry of Defence (Army).
സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ഒഴിവ്
ഓഫീസ് ട്രെയിനി ഒഴിവ്
തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എജ്യൂക്കേഷൻ സെല്ലിൽ ഓഫീസ് ട്രെയിനിയുടെ ഒരു ഒഴിവിലേക്ക് മേയ് 14ന് അഭിമുഖം നടക്കും. കൊമേഴ്സ്യൽ പ്രാക്ടീസിൽ മൂന്ന് വർഷത്തെ ഡിപ്ലോമ/ കമ്പ്യൂട്ടർ എൻജിനിയറിങ്ങിലെ ഡിപ്ലോമയാണ് യോഗ്യത. ഉദ്യോഗാർഥികൾ രാവിലെ 10ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം.
ട്യൂട്ടർ അഭിമുഖം
വയനാട് സർക്കാർ നഴ്സിങ് കോളേജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള രണ്ട് ഒഴിവിലേക്ക് 2025-26 അധ്യയന വർഷത്തേക്ക് താൽക്കാലിക നിയമനത്തിന് മെയ് 16 ന് അഭിമുഖം നടക്കും. എം.എസ്‌സി നഴ്സിങ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ആധാർ ഉൾപ്പെടെ രാവിലെ 10.30 ന് അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04935-299424.












Click it and Unblock the Notifications