താല്‍ക്കാലികമെങ്കിലും സർക്കാർ ശമ്പളം നിങ്ങള്‍ക്കും വാങ്ങാം: ഇതാ കൈ നിറയെ അവസരങ്ങള്‍
നാഷണല്‍ ആയുഷ് മിഷന്റെ ഭാരതീയ ചികിത്സ വകുപ്പ് ഗവ. ആയുര്‍വേദ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി ആയുര്‍വേദ നേഴ്‌സിനെ നിയമിക്കുന്നു. യോഗ്യത എ.എന്‍.എം കോഴ്‌സ് പാസായിരിക്കണം/ ഒരു വര്‍ഷത്തില്‍ കുറയാത്ത സര്‍ക്കാര്‍ അംഗീകൃത ആയുര്‍വേദ നേഴ്‌സ് കോഴ്‌സ് പാസായിരിക്കണം. ഉയര്‍ന്ന പ്രായ പരിധി 40 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും ഫോട്ടോയും സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശ്ശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 28 ന് വൈകീട്ട് 5 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അഭിമുഖം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ ജനുവരി 3 ന് രാവിലെ 11 മണിക്ക് നടക്കും. ഫോണ്‍: 8113028721.
കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ജെന്റര്‍ സ്റ്റാറ്റസ് പഠനത്തിനായുള്ള പ്രോജക്ടിന്റെ ഭാഗമായി ജാഗ്രതാ സമിതി, വനിതാ വികസന പ്രവര്‍ത്തനം, ജി.ആര്‍.സി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മൂന്നുമാസത്തേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. 35 വയസ്സിന് താഴെയുള്ള വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി റെഗുലര്‍ ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഒല്ലൂക്കര ഐ.സി.ഡി.എസ് ശിശു വികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 30. ഫോണ്‍: 0487 2375756.

ഇ-ഹെൽത്ത് പദ്ധതി : ട്രെയിനി തസ്തികയിൽ അഭിമുഖം
കോഴിക്കോട് ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനി തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് വേണ്ടി ജനുവരി അഞ്ചിന് കോട്ടപ്പറമ്പ് ഭക്ഷ്യ-സുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഇ-ഹെൽത്ത് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി താഴെ കൊടുത്തിരിക്കുന്ന ഇമെയിൽ വിലാസത്തിൽ ബയോഡാറ്റ അയക്കേണ്ടതാണ്.
യോഗ്യത: മൂന്ന് വർഷ ഡിപ്ലോമ/ബി സിഎ/ ബി എസ് സി / എം എസ് സി / ബിടെക് / എം സി എ (ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ് / ഐ ടി ).
ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം / ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ് വെയറിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. പ്രതിമാസ വേതനം : 10000 രൂപ. കാലാവധി : ആറ് മാസം. അപേക്ഷ അയക്കേണ്ട വിലാസം: [email protected]. വിശദവിവരങ്ങൾക്ക് https://ehealth.kerala.gov.in/ranklist എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 9495981755
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഡിപ്ലോമ ഇൻ ഓയിൽ ആൻഡ് ഗാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു, ഐ.ടി.ഐ , ഡിപ്ലോമ, ബി ടെക്. താല്പര്യമുള്ളവർ 9526415698 എന്ന നമ്പറിൽ ബന്ധപ്പെടുക.
പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം
ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം നടത്തും. ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍- ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത: ബി.എസ്‌സി. നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് , ബി.സി.സി.പി.എന്‍. അല്ലെങ്കില്‍ എ.എന്‍.എം, ബി.സി.സി.പി.എന്‍ അല്ലെങ്കില്‍ സി.സി.സി.പി.എന്‍. വിവരങ്ങള്‍ക്ക്: 0477271061
അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ : കേരള സ്റ്റേറ്റ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീഡ് സുരക്ഷാ പ്രോജക്ടിൽ കൗൺസിലറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സൈക്കോളജി , സോഷ്യോളജി , സോഷ്യൽ വർക്ക് , ആന്ത്രപ്പോളജി എന്നീ വിഷയങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം ഉള്ളവർക്കും, രണ്ടു വർഷം കൗൺസിലിംഗിൽ പ്രവർത്തി പരിചയ ഉള്ളവർക്കും അപേക്ഷിക്കാം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28 ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കുക
വിവരങ്ങൾക്ക് : 7012961514 ,ഇമെയിൽ : [email protected]












Click it and Unblock the Notifications