നയന്‍ താര വീണ്ടും വിവാദത്തില്‍, ഇത്തവണ പ്രശ്‌നം ഗുരുതരമാണ്..
ചെന്നൈ: സിനിമാ താരം നയന്‍ താര വീണ്ടും വിവാദത്തില്‍ . പ്രതിഫലം ലഭിക്കാത്തതില്‍ നയന്‍താര ഇരുമുകന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
തനിക്ക് തരാനുള്ള മുഴുവന്‍ പ്രതിഫലവും ലഭിച്ചാല്‍ മാത്രമേ അഭിനയിക്കുകയുള്ളുവെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രീകരണം ഏറെ പിന്നിട്ടെങ്കിലും പ്രതിഫലം മുഴുവന്‍ ലഭിക്കാത്തതാണ് നയന്‍താരയെ ചൊടിപ്പിച്ചത്.

നേരത്തെ ചിമ്പു നായകനായ ഇതു നമ്മ ആള എന്ന ചിത്രത്തിലും പ്രതിഫലം സംബന്ധിച്ച് വിവാദങ്ങള്‍ ഉണ്ടായിരുന്നു. വിക്രമാണ് ഇരുമുകനിലെ നായകന്‍.
ഇതേ സമയം വിക്രമിനും മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം ലഭിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ആനന്ദ് ശങ്കറാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ നിത്യാമേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications