കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡൊണാള്‍ഡ് ട്രംപ് ആഞ്ഞടിച്ചപ്പോള്‍ ഹിലരി ക്ലിന്റണ് കാലിടറി... അറംപറ്റിയ ആ വാട്‌സ്ആപ്പ് ഫോര്‍വേര്‍ഡ്!

  • By Sreedevi
Google Oneindia Malayalam News

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നാല്‍ എന്താവും മലയാള മാധ്യമങ്ങളുടെ തലക്കെട്ടുകള്‍? - വാട്‌സ് ആപ്പിലും സോഷ്യല്‍ മീഡിയ സൈറ്റുകളിലും പറന്നുനടക്കുകയാണ് ഈ ചോദ്യം. രസകരമായ തലക്കെട്ടുകളിടാനുള്ള മലയാളം മാധ്യമങ്ങളുടെ പ്രത്യേകിച്ച് മലയാള മനോരമയുടെ കഴിവിനെയാണ് ഫോര്‍വേഡുകള്‍ ഉന്നം വെക്കുന്നത്.

Read Also: വേണ്ടെന്ന് ഞാന്‍ പറഞ്ഞതാ.. സഹപാഠി ബലാത്സംഗം ചെയ്ത ആ രാത്രിയെക്കുറിച്ച് 22കാരി തുറന്ന് പറയുന്നു...

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ പലരും പല തലക്കെട്ടുകളാണ് പ്രവചിക്കുന്നത്. തലക്കെട്ടുകള്‍ മാത്രമല്ല ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള സൈഡ് സ്റ്റോറികള്‍ വരെ വാട്‌സ് ആപ്പിലും മറ്റുമായി തയ്യാറായിക്കഴിഞ്ഞു. ചില സാംപിളുകള്‍ നോക്കാം..

ഹിലരി ജയിച്ചാല്‍:

ഹിലരി ജയിച്ചാല്‍:

'വൈറ്റ് ഹൌസില്‍ ഇനി വളകിലുക്കം' അല്ലെങ്കില്‍ 'വളയിട്ട കൈകള്‍ ഇനി ലോകത്തെ നയിക്കും'. ഈ വള എവിടന്ന് വന്നു എന്നാണോ, പെണ്ണാണോ വിഷയം എങ്കില്‍ വള മസ്റ്റാണ്. ഇനി വളയില്ലെങ്കില്‍ ലോക പൊലീസിന് ഇനി പെണ്‍ ശബ്ദം എന്നായാലും കൊള്ളാം.

സബ് സ്റ്റോറികള്‍

സബ് സ്റ്റോറികള്‍

ഹിലരിയുടെ വിജയത്തിളക്കത്തിലും മലയാളി സ്പര്‍ശം (ഹിലാരിയുടെ സെക്രട്ടറിയുടെ അയല്‍വാസി വാകത്താനം കറുകച്ചാല്‍ എബ്രഹാം മാത്യുവിന്റെ പേരക്കുട്ടിയുമായുള്ള അഭിമുഖം) ഇത് മിക്കവാറും പ്രത്യക്ഷപ്പെടുക മനോരമയിലാകും. ഏത് വാര്‍ത്തയിലും ഒരു മലയാളി ബന്ധം മനോരമയ്ക്ക് നിര്‍ബന്ധാ.

ഹിലരിയും താജ്മഹലും കരിമീനും

ഹിലരിയും താജ്മഹലും കരിമീനും

താജ്മഹല്‍ കണ്ട ഹിലരി (പണ്ട് ക്ലിന്റനോപ്പം വന്നപ്പോള്‍ ഹിലരി ഇന്ത്യയില്‍ വന്നപ്പോള്‍ എടുത്ത പടങ്ങള്‍), ഹിലരിയുടെ കരിമീന്‍ വറുത്തത്/ കുടമ്പുളിയിട്ട മത്തി അനുസ്മരണം. - ഈ രണ്ട് സൈഡ് സ്‌റ്റോറികള്‍ എന്തായാലും ഉണ്ടാകും.

ഇനി കുറച്ച് മസാലയാവാം

ഇനി കുറച്ച് മസാലയാവാം

വിവാദങ്ങളിലും തളരാത്ത ഉരുക്കു വനിത (ബില്‍ ക്ലിന്റണും ലെവിന്‍സ്‌കി വിഷയത്തിലുള്ള അഭിമുഖം, ഇവിടെ അല്പം മസാല സ്‌കോപ് ഉണ്ട്) - എഴുത്ത് ഓണ്‍ലൈനില്‍ അല്ലേ കുറച്ച് മസാലയൊക്കെ ഇല്ലാതെ എങ്ങനെയാണ്.

ജയിക്കുന്നതു ട്രംപാണെങ്കില്‍

ജയിക്കുന്നതു ട്രംപാണെങ്കില്‍

'നയിക്കാന്‍ ആണൊരുത്തന്‍' 'അമേരിക്കയില്‍ വീശിയടിച്ച ട്രംപ് കൊടുങ്കാറ്റ്' 'കാലിടറി ഹിലരി , ആഞ്ഞടിച്ചു ട്രംപ് - ഇങ്ങനെയൊക്കെയുള്ള തലക്കെട്ടുകള്‍ മതിയാകില്ലേ എന്നാണ് ചോദ്യം.

സബ് സ്റ്റോറികള്‍

സബ് സ്റ്റോറികള്‍

വിജയത്തിലേക്കുള്ള ട്രംപ് വഴികള്‍- ടീം ട്രംപിനും ശക്തി മലയാളി തന്നെ (ട്രംപിന്റെ അയല്‍ വാസി വാകത്താനം കറുകച്ചാല്‍ എബ്രഹാം മാത്യുവിന്റെ പേരക്കുട്ടിയുമായുള്ള അഭിമുഖം - അതില്‍ മാറ്റമില്ല).

സൈഡ് സ്‌റ്റോറികള്‍

സൈഡ് സ്‌റ്റോറികള്‍

വിവാദങ്ങളുടെ കളിത്തോഴന്‍, -ട്രംപുമായി ബന്ധമുള്ള പന്ത്രണ്ടു സ്ത്രീകള്‍ (ഇവിടെ അല്പം മസാല സ്‌കോപ് ഉണ്ട്), ഇന്ത്യക്കു മുന്‍പില്‍ കൈ കൂപ്പി ട്രംപ്, പ്രതീക്ഷയോടെ ഇന്ത്യ, മോദിയും ട്രംപും ലോകത്തെ മാറ്റിമറിക്കുമോ - ഇങ്ങനെ പോകും മറ്റ് സ്‌റ്റോറികള്‍.

English summary
Whats app forward predicts Malayalam headings after US president election result.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X