Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓണസദ്യയും പുതുവസ്ത്രങ്ങളും വേണ്ട; ശിശുഭവനിലെ കുട്ടികള്‍ തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

കണ്ണൂര്‍: കണിച്ചാര്‍ ജീസസ് ശിശുഭവനില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് പുതുവസ്ത്രങ്ങള്‍ക്കും ഓണസദ്യയ്ക്കും വേണ്ടി സ്വരൂപിച്ച 35,000 രൂപ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. തുക കണ്ണൂര്‍ എ ഡി എം ഇ മുഹമ്മദ് യൂസഫിന് ശിശുഭവനിലെ കുട്ടികള്‍ കൈമാറി. ശിശുഭവന്‍ ഡയറക്ടര്‍ സിസ്റ്റര്‍ വിമല, ഷൈജു, സുരേഷ്, ഫിലോമിന, ചൈല്‍ഡ് ലൈന്‍ റസ്‌ക്യൂ ഓഫീസര്‍മാരായ ഹരികുമാര്‍, ലായല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ചരിത്രത്തിലെങ്ങുമില്ലാത്ത വിധം കേരളത്തെ ബാധിച്ച പ്രളയ ദുരന്തത്തെ അതിജീവിക്കാന്‍ ജില്ലയിലെ ജനങ്ങളില്‍ നിന്നുള്ള നിര്‍ലോഭമായ സഹായങ്ങള്‍ തുടരുന്നു. മുന്‍ ദിവസങ്ങളിലെ പോലെ ഇന്നലെയും ഒട്ടേറെ വ്യക്തികളും സംഘടനകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയുമായി കലക്ടറേറ്റിലെത്തി.

Flood

ഐ സി ഐ സി ഐ ബാങ്ക് 10 ലക്ഷം രൂപയും കൊളച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക് അഞ്ചു ലക്ഷം രൂപയും നല്‍കി. അസോസിയേഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് കണ്ണൂര്‍ ജില്ലാ ഘടകം രണ്ടു ലക്ഷം രൂപ എ ഡി എം ഇ മുഹമ്മദ് യൂസഫിന് കൈമാറി. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് ശേഖരിച്ച ഒരു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കലക്ടറേറ്റില്‍ നല്‍കി.

ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും ധാരാളമായി കലക്ടറേറ്റിലേക്ക് എത്തുന്നുണ്ട്. ജില്ലയിലെ ആവശ്യം കഴിഞ്ഞുള്ള സാധനങ്ങള്‍ ദുരിതം ബാധിച്ച മറ്റു ജില്ലകളിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലേക്കായി ഇന്നലെ 11 ലോഡ് സാധനങ്ങളാണ് കണ്ണൂരില്‍ നിന്നും അയച്ചത്. ആഗസ്റ്റ് 22 വൈകീട്ട് അഞ്ചു മണി വരെ ദുരിതാശ്വാസത്തിനുള്ള സാധനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കലക്ടറേറ്റില്‍ എത്തിക്കാം.

Recommended Video

cmsvideo
    ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി ഫേസ്ബുക്ക് | Oneindia Malayalam

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+