കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി: വിട്ടയച്ച് എൻഐഎ, ഒമ്പത് മണിക്കൂർ സ്വപ്നയ്ക്കൊപ്പമിരുത്തി

Google Oneindia Malayalam News

കൊച്ചി: സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കേസുമായി ബന്ധപ്പെട്ട് എൻഐഎ മൂന്നാതവണയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ രണ്ട് തവണയും ചോദ്യം ചെയ്തെങ്കിലും ക്ലീൻചിറ്റ് നൽകാൻ കേന്ദ്ര ഏജൻസി തയ്യാറായിരുന്നില്ല ഇതിന് പിന്നാലെയാണ് ഒമ്പത് മണിക്കൂർ തുടർച്ചയായി ചോദ്യം ചെയ്യുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർക്കൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്തത്. ഇരുവരെയും എൻഐഎ കസ്റ്റഡിയിൽ വാങ്ങിയതിന് പിന്നാലെയാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ഇവരിൽ നേരത്തെ ലഭിച്ച വിവരങ്ങൾക്ക് പുറമേ ഫോൺ, ലാപ്ടോപ്പ് മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയിൽ നിന്ന് ലഭിച്ചിട്ടുള്ള നിർണായക വിവരങ്ങളുടെയും തെളിവുകളുടേയും പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്തത്.

മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത്മരിച്ച മുസ്ലീം സ്ത്രീകളേയും ബലാത്സംഗം ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞിട്ടില്ല; പ്രചരിക്കുന്നത്

 തെളിവുകളും വിവരങ്ങളും

തെളിവുകളും വിവരങ്ങളും


സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനൊപ്പം ഇരുത്തിയാണ് ചോദ്യം ചെയ്തത്. ഇരുവരെയും എൻഐഎ കസ്റ്റഡിയിൽ വാങ്ങിയതിന് പിന്നാലെയാണ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ഇവരിൽ നേരത്തെ ലഭിച്ച വിവരങ്ങൾക്ക് പുറമേ ഫോൺ, ലാപ്ടോപ്പ് മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ എന്നിവയിൽ നിന്ന് ലഭിച്ചിട്ടുള്ള നിർണായക വിവരങ്ങളുടെയും തെളിവുകളുടേയും പശ്ചാത്തലത്തിലാണ് വീണ്ടും ചോദ്യം ചെയ്തത്. എൻഐഎ ഓഫീസിന് പുറത്തെത്തിയ ശേഷം കാറിൽ കയറിയാണ് ശിവശങ്കർ മടങ്ങിയത്.

ചാറ്റുകൾ വീണ്ടെടുത്തു

ചാറ്റുകൾ വീണ്ടെടുത്തു


സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവങ്കറുമായി നടത്തിയ വാട്സ്ആപ്പ്- ടെലിഗ്രാം ചാറ്റുകൾ ഡിലീറ്റ് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും ഫോണിലെയും ലാപ്ടോപ്പിലെയും വിവരങ്ങൾ വീണ്ടെടുത്ത ശേഷം ലഭിച്ച തെളിവുകൾ കുടി നിരത്തിയാണ് എൻഐഎ സംഘം ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. സന്ദീപിന്റെയും സ്വപ്നയുടെയും ഫോണിൽ നിന്നും ലാപ്ടോപ്പിൽ നിന്നുമായി രണ്ട് ടിബിയോളം വരുന്ന ഡാറ്റയാണ് സംഘം ശേഖരിച്ചിട്ടുള്ളത്. സന്ദീപ് നായർക്കൊപ്പമിരുത്തിയും ശിവശങ്കറിനെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചനകൾ. രാവിലെ 11 മണിയോടെയാണ് കൊച്ചി കടവന്ത്രയിലുള്ള എൻഎഐ ഓഫീസിൽ ചോദ്യം ചെയ്യലിനായി ശിവശങ്കർ നേരിട്ട് ഹാജരാവുന്നത്.

 രേഖകൾ പരിശോധിച്ചു

രേഖകൾ പരിശോധിച്ചു

നേരത്തെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രണ്ട് ദിവസമാണ് മണിക്കൂറുകളോളം എം ശിവങ്കറിന്റെ എൻഐഎ ചോദ്യം ചെയ്യുന്നത്. കൊച്ചിയിലെ എൻഐഎ ഓഫീസിലേക്ക് വിളിപ്പിച്ചാണ് ചോദ്യം ചെയ്തത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളിൽ നിന്ന് ശേഖരിച്ച 2 ടിബി വരുന്ന ഡിജിറ്റൽ രേഖകളാണ് എൻഐഎ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചത്. ഇതോടെ സ്വപ്ന സുരേഷിനെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കങ്ങൾ എൻഐഎ നടത്തിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം സ്വപ്ന സുരേഷ് നടത്തിയിരുന്നു. എന്നാൽ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വ്യക്തമായതോടെയാണ് രണ്ട് ദിവസം മുമ്പ് സ്വപ്നയെയും സന്ദീപ് നായരെയും എൻഐഎ കസ്റ്റഡിയിൽ വിട്ടുനൽകുന്നത്. ഇവരുടെ ആദ്യ റൌണ്ട് പൂർത്തിയായതിന് പിന്നാലെയാണ് ശിവശങ്കറിനെക്കൂടി ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാൻ തീരുമാനിക്കുന്നത്.

മൊഴികളിൽ വ്യക്തത വരുത്തും

മൊഴികളിൽ വ്യക്തത വരുത്തും

സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രതികളുടെ ഫോൺ, ലാപ്പ്ടോപ്പ് എന്നിവയിലെ വിവരങ്ങൾക്ക് പരിശോധിച്ച ശേഷം പ്രതികളുടെ മൊഴികൾക്കൊപ്പം ശിവശങ്കറിന്റെ മൊഴികളും പരിശോധിച്ച ശേഷം മൊഴികളിലെ വൈരുധ്യം സംബന്ധിച്ച് വ്യക്തത വരുത്താനാണ് എൻഐഎയുടെ നീക്കം. നേരത്തെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ മന്ത്രി കെടി ജലീലിനെയും നേരത്തെ എൻഐഎ ചോദ്യം ചെയ്തിരുന്നു. സിആപ്റ്റിലും അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

മൂന്ന് തവണ ചോദ്യം ചെയ്തു

മൂന്ന് തവണ ചോദ്യം ചെയ്തു


സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ ഇതുവരെ 34.5 മണിക്കൂർ നേരമാണ് എം ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ആദ്യം ജൂലൈ 23ന് തിരുവനന്തപുരത്ത് വെച്ചാണ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യുന്നത്. പിന്നീട് ആഗസ്റ്റ് 27നും 28നും രണ്ട് ദിവസം തുടർച്ചയായി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാം തവണയും വിളിപ്പിക്കുന്നത്. സ്വർണ്ണക്കടത്തിനെക്കുറിച്ച് പ്രതികൾ ഗൂഢാലോചന നടത്തിയ സെക്രട്ടറിയറ്റിന് സമീപത്തുള്ള ഫ്ലാറ്റ് എടുത്തുനൽകിയത് ശിവശങ്കറിന്റെ നിർദേശം അനുസരിച്ചാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. സ്വപ്ന സുരേഷിനായി ലോക്കർ ആരംഭിച്ചതും അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചാണെന്നും നേരത്തെ തെളിഞ്ഞിരുന്നു.

English summary
Kerala Gold Smuggling case: M Shivashankar leave NIA office after interrogation Kerala Gold Smuggling case: M Shivashankar leave NIA office after interrogation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X