Get Updates
Get notified of breaking news, exclusive insights, and must-see stories!

വേഗ റെയിൽപാത: കേരളത്തിൽ ഏതെല്ലാം വില്ലേജുകളിലൂടെ പോകും? അറിയാം...

വേഗ റെയിൽപാത: കേരളത്തിൽ ഏതെല്ലാം വില്ലേജുകളിലൂടെ പോകും? അറിയാം...

തിരുവനന്തപുരം: കാസർകോട് - തിരുവനന്തപുരം സിൽവർലൈൻ അഥവാ വേഗ റെയിൽപാത കടന്നുപോകുന്നത് 11 ജില്ലകളൂടെ... പദ്ധതിയുടെ ഭാഗമായി സാമൂഹികാഘാത പഠനത്തിന് വേണ്ടി ഏജൻസികൾക്കായി കലക്ടർമാർ ടെൻഡർ വിളിച്ചു. പദ്ധതിയുടെ ഭാഗമായി ഒരു മാസത്തിനകം ഏജൻസികളെ നിശ്ചയിക്കും. തുടർന്ന് റവന്യു വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. 3 മാസത്തിനകം സർവേ പൂർത്തിയാക്കണം എന്നതാണ് നിർദേശം.

1

കേരളത്തിലെ 11 ജില്ലകളിലൂടെയാണ് പാത കടന്നുപോകുന്നത്. ഈ കടന്ന് പോകുന്ന മേഖലകളിലെ സാമൂഹികാഘാത പഠനത്തിന് മുന്നോടിയായി അതിര് രേഖപ്പെടുത്താൻ കല്ലിടൽ പണികൾ തുടങ്ങി.

വേഗ പാത കടന്ന് പോകുന്ന ആ 11 ജില്ലകൾ ഇതാണ്;

തെക്ക് തിരുവനന്തപുരം മുതൽ വടക്ക് കാസർഗോഡ് വരെയുളള ക്രമം ;-

2

- തിരുവനന്തപുരം ജില്ല :- കടകംപള്ളി, ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, പള്ളിപ്പുറം, വെയിലൂർ, അഴൂർ, കൂന്തള്ളൂർ, കീഴാറ്റിങ്ങൽ, ആറ്റിങ്ങൽ, കരവാരം, മണമ്പൂർ, നാവായിക്കുളം, പള്ളിക്കൽ.

- കൊല്ലം: പാരിപ്പള്ളി :- കല്ലുവാതുക്കൽ, ചിറക്കര, മീനാട്, ആദിച്ചനല്ലൂർ, തഴുത്തല, തൃക്കോവിൽവട്ടം, വടക്കേവിള, കൊറ്റങ്കര, ഇളമ്പള്ളൂർ, മുളവന, പവിത്രേശ്വരം, കുന്നത്തൂർ, പോരുവഴി, ശാസ്താംകോട്ട.

3

- പത്തനംതിട്ട / ആലപ്പുഴ :- കടമ്പനാട്, പള്ളിക്കൽ, പാലമേൽ, നൂറനാട്, പന്തളം, വെൺമണി, മുളക്കുഴ, ആറന്മുള, കോയിപ്രം, ഇരവിപേരൂർ, കല്ലൂപ്പാറ, കവിയൂർ, കുന്നന്താനം.

- കോട്ടയം :- മാടപ്പള്ളി, തോട്ടയ്ക്കാട്, വാകത്താനം, പുതുപ്പള്ളി, പനച്ചിക്കാട്, വിജയപുരം, നാട്ടകം, മുട്ടമ്പലം, പെരുമ്പായിക്കാട്, പേരൂർ, ഏറ്റുമാനൂർ, കാണക്കാരി, ഞീഴൂർ, കുറവിലങ്ങാട്, കടുത്തുരുത്തി, മുളക്കുളം.

4

- എറണാകുളം ;- പിറവം, മണീട്, തിരുവാണിയൂർ, കുരീക്കാട്, കാക്കനാട്, പുത്തൻകുരിശ്, കുന്നത്തുനാട്, കിഴക്കമ്പലം, ആലുവ ഈസ്റ്റ്, കീഴ്‌മാട്, ചൊവ്വര, ചെങ്ങമനാട്, നെടുമ്പാശേരി, പാറക്കടവ്, അങ്കമാലി.

- തൃശൂർ :- കാടുകുറ്റി, അണ്ണല്ലൂർ, ആളൂർ, കല്ലേറ്റുംകര, കല്ലൂർ തെക്കുമുറി, താഴെക്കാട്, കടുപ്പശ്ശേരി, മുരിയാട്, ആലത്തൂർ, ആനന്ദപുരം, മാടായിക്കോണം, പൊറത്തിശ്ശേരി, ഊരകം, ചേർപ്പ്, ചൊവ്വൂർ, വെങ്ങിണിശ്ശേരി, കണിമംഗലം, കൂർക്കഞ്ചേരി, തൃശൂർ, പൂങ്കുന്നം, വിയ്യൂർ, കുറ്റൂർ, പല്ലിശ്ശേരി, പേരാമംഗലം, ചൂലിശ്ശേരി, കൈപ്പറമ്പ്, ചെമ്മൻതട്ടി, ചേരാനല്ലൂർ, ചൂണ്ടൽ, ചൊവ്വന്നൂർ, എരനല്ലൂർ, പഴഞ്ഞി, പോർക്കളം, അഞ്ഞൂർ, അവനൂർ.

5

- മലപ്പുറം :- ആലങ്കോട്, കാലടി, വട്ടംകുളം, തവനൂർ, തിരുനാവായ, തലക്കാട്, തൃക്കണ്ടിയൂർ, തിരൂർ, നിറമരുതൂർ, താനാളൂർ, പരിയാപുരം, താനൂർ, നെടുവ, അരിയല്ലൂർ, വള്ളിക്കുന്ന്.

- കോഴിക്കോട് :- കരുവൻതിരുത്തി, ബേപ്പൂർ, പന്നിയങ്കര, കോഴിക്കോട് സിറ്റി, കസബ, പുതിയങ്ങാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, പന്തലായനി, മൂടാടി, തിക്കോടി, വിയ്യൂർ, പയ്യോളി, ഇരിങ്ങൽ, വടകര, നടക്കുതാഴ, ചോറോട്, ഒഞ്ചിയം, അഴിയൂർ.

6

- കണ്ണൂർ :- തിരുവങ്ങാട്, തലശ്ശേരി, കോടിയേരി, ധർമടം, മുഴപ്പിലങ്ങാട്, എടക്കാട്, കടമ്പൂർ, ചേലോറ, കണ്ണൂർ, പള്ളിക്കുന്ന്, ചിറക്കൽ, വളപട്ട‌ണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി, കുഞ്ഞിമംഗലം, പയ്യന്നൂർ.

- കാസർകോട് :- തൃക്കരിപ്പൂർ സൗത്ത്, നോർത്ത്, ഉദിനൂർ, മണിയാട്ട്, പിലിക്കോട്, ചെറുവത്തൂർ, പേരോൽ, നീലേശ്വരം, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, അജാനൂർ, പള്ളിക്കര, കോട്ടിക്കുളം, ഉദുമ, കളനാട്, തളങ്കര, കുഡ്‌ലു - എന്നിങ്ങനെയാണ്.

7

കൂടുതൽ വിവരങ്ങൾ വായിക്കാം ;- തിരുവനന്തപുരത്ത് നിന്ന് 11 ജില്ലകളിലൂടെ കടന്ന് കാസർഗോഡ് എത്തുന്ന പാത. 530.6 കിലോമീറ്റര്‍. നാലു മണിക്കൂര്‍ കൊണ്ട് പിന്നിട്ട് കാസര്‍കോട് എത്തിചേരും. സില്‍വര്‍ ലൈനിൽ 11 സ്‌റ്റേഷനുകൾ ഉണ്ടാകും.

8

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്‌റ്റേഷനുകള്‍ തീരുമാനിച്ചിരിക്കുന്നത്.കാക്കനാട് സ്‌റ്റേഷന് പുറമെ കൊച്ചി വിമാനത്താവളത്തില്‍ പുതിയ സ്‌റ്റേഷനുണ്ടാകുമെന്നാണ് കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അറിയിച്ചത്. തിരക്കേറിയ തിരുവനന്തപുരം - എറണാകുളം പാതയിൽ യാത്രാസമയം വെറും ഒന്നര മണിക്കൂറാണ്.

Recommended Video

cmsvideo
    ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും
    9

    ഒൻപതു കോച്ചുകള്‍ വീതമുള്ള ഇലക്ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ് ആണ് സില്‍വര്‍ ലൈനില്‍ ഉപയോഗിക്കുന്നത്. ബിസിനസ് ക്ലാസും സ്റ്റാന്‍ഡേര്‍ഡ് ക്ലാസും ഉള്‍പ്പെടുന്ന ഒരു ട്രെയിനില്‍ 675 പേര്‍ക്കാണ് ഇരുന്ന് യാത്ര ചെയ്യാൻ കഴിയുന്നത്. തിരക്കുള്ള സമയം ഓരോ 20 മിനിറ്റ് ഇടവേളയിലും ട്രെയിന്‍ സര്‍വീസ് നടത്തുന്നതിനാല്‍ തിരക്ക് ഒഴിവാക്കാനാകുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും...

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+