keyboard_backspace

ചൈനയെ തുരത്തിയ 'രഹസ്യ സേന'... അറിയാം എസ്റ്റാബ്ലിഷ്‌മെന്റ് 22 നെ കുറിച്ച്! ചൈനയെന്ന് കേട്ടാല്‍...

Google Oneindia Malayalam News

ദില്ലി: ഇന്ത്യക്കാര്‍ക്ക് ചൈന ഒരു അയല്‍ രാജ്യമാണ്. പലപ്പോഴും അതിര്‍ത്തിയില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന, ശക്തരായ അയല്‍ രാജ്യം. എന്നാല്‍ ഇന്ത്യയില്‍ കഴിയുന്ന തിബറ്റന്‍ അഭയാര്‍ത്ഥികളെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ ശത്രു ചൈന എന്ന രാജ്യമാണ്.

ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന വീണ്ടും അതിക്രമിച്ചുകയറാന്‍ ശ്രമിക്കുമ്പോള്‍ എന്താണ് ഈ തിബറ്റന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇത്ര പ്രാധാന്യം എന്നല്ലേ... അതിലേക്കാണ് വരുന്നത്. അത് അറിയണമെങ്കില്‍ 'എസ്റ്റാബ്ലിഷ്‌മെന്റ് 22' എന്ന ഇന്ത്യയുടെ രഹസ്യ സേനയെ കുറിച്ച് അറിയണം, അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും അറിയണം...

ചൈനയുടെ കടന്നുകയറ്റം

ചൈനയുടെ കടന്നുകയറ്റം

ലഡാക്കിലെ സംഘര്‍ഷം ഏറെക്കുറേ അവസാനിച്ചു എന്ന് കരുതിയപ്പോഴാണ് ചൈന വീണ്ടും പ്രകോപനവുമായി രംഗത്ത് വന്നത്. ഇത്തവണ കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കുള്ള നിര്‍ണായക കേന്ദ്രങ്ങളിലേക്ക് കടന്നുകയറാന്‍ ആയിരുന്നു ശ്രമം. അതിനെ ഇന്ത്യ ചെറുക്കുക തന്നെ ചെയ്തു.

ആരാണ് ചൈനയെ തുരത്തിയത്

ആരാണ് ചൈനയെ തുരത്തിയത്

പാംഗോങില്‍ ചൈനീസ് കടന്നുകയറ്റത്തിന് തടയിട്ട സേനാവിഭാഗം ഏതെന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ് എന്ന് വിളിക്കപ്പെടുന്ന പ്രത്യേക അതിര്‍ത്തി സേനയാണ് അത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യമോ സര്‍ക്കാരോ ഇതുവരെ ഇത് സ്ഥിരീകരിച്ചിട്ടില്ല.

എസ്റ്റാബ്ലിഷ്‌മെന്റ് 22 അല്ലെങ്കിൽ വികാസ് ബറ്റാലിയൻ

എസ്റ്റാബ്ലിഷ്‌മെന്റ് 22 അല്ലെങ്കിൽ വികാസ് ബറ്റാലിയൻ

സ്‌പെഷ്യല്‍ ഫ്രോണ്ടിയര്‍ ഫോഴ്‌സ് (എസ്എഫ്എഫ്) തന്നെയാണ് 'എസ്റ്റാബ്ലിഷ്‌മെന്റ് 22' എന്ന പേരിലും അറിയപ്പെടുന്നത്. എസ്എഫ്ഫിന്റെ ആദ്യ മേധാവി സുജന്‍ സിങ് ഉബാനിന് ശേഷം ആണ് ഈ പേര് ലഭിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തില്‍ ബ്രിട്ടീഷ് ഇന്ത്യന്‍ സൈന്യത്തിന്റെ 22 -ാം മൗണ്ടെയ്ന്‍ ബറ്റാലിയനെ നയിച്ചത് ഇദ്ദേഹമായിരുന്നു.

വികാസ് ബറ്റാലിയൻ എന്നും ഈ സേന അറിയപ്പെടുന്നുണ്ട്.

രഹസ്യ സേന?

രഹസ്യ സേന?

സാധാരണ സൈനിക വിഭാഗങ്ങളുമായി നേരിട്ട് ബന്ധമില്ല ഈ 'എസ്റ്റാബ്ലിഷ്‌മെന്റ് 22' ന്. ക്യാബിനറ്റ് സെക്രട്ടേറിയറ്റിന്റേയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ടുള്ള ഭരണ നിയന്ത്രണത്തിലാണ് എസ്എഫ്എഫ്. അപ്പോള്‍ തന്റെ അതിന്റെ പ്രാധാന്യവും പ്രവര്‍ത്തനവും എത്തരത്തില്‍ ആയിരിക്കും എന്ന് ഊഹിക്കാമല്ലോ.

തിബറ്റന്‍ അഭയാര്‍ത്ഥികള്‍

തിബറ്റന്‍ അഭയാര്‍ത്ഥികള്‍

എസ്എഫ്എഫ് കമാന്‍ഡോകളില്‍ അധികം പേരും തിബറ്റന്‍ അഭയാര്‍ത്ഥികള്‍ ആയിരിക്കും. 1962 ല്‍ ആയിരുന്നു ഇത്തരം ഒരു സേനയ്ക്ക് രൂപം നല്‍കുന്നത്. ആദ്യകാലങ്ങളില്‍ രഹസ്യാന്വേഷണ ഏജന്‍സിയും റോയും ഒക്കെ ആയിരുന്നു ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നത്. അമേരിക്കന്‍ ചാരസംഘടനയായ സിഐഎ വരെ എസ്എഫ്എഫിന് പരിശീലനം നല്‍കിയിരുന്നു.

രഹസ്യ നീക്കങ്ങള്‍ക്കായി

രഹസ്യ നീക്കങ്ങള്‍ക്കായി

അതിര്‍ത്തിയിലെ രഹസ്യ നീക്കങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു ഇവരെ പരിശീലിപ്പിച്ചെടുത്തിരുന്നത്. എന്നാല്‍ ആദ്യത്തെ കുറച്ച് ദശാബ്ദങ്ങള്‍ക്ക് ശേഷം, ചൈനയുടെ ആണവ യുദ്ധമുനകള്‍ നിരീക്ഷിക്കാന്‍ ആണ് എസ്എഫ്എഫിനെ രാജ്യം ഉപയോഗപ്പെടുത്തുന്നത് എന്നാണ് വിവരം.

പര്‍വ്വതയുദ്ധം

പര്‍വ്വതയുദ്ധം

ഉത്തരാഖണ്ഡില്‍ ഡെറാഡൂണിലുള്ള ചക്രാതയില്‍ ആണ് എസ്റ്റാബ്ലിഷ്‌മെന്റ് 22 ന്റെ ആസ്ഥാനം. മൊത്തം അഞ്ഞ് ബറ്റാലിയനുകളിലായി അയ്യായിരത്തോളം മികച്ച കമാന്‍ഡോകളാണ് എസ്എഫ്എഫില്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെല്ലാം തന്നെ പര്‍വ്വത മേഖലയിലെ യുദ്ധത്തില്‍ പ്രാവീണ്യമുള്ളവരായിരിക്കും.

രഹസ്യാത്മകത

രഹസ്യാത്മകത

രഹസ്യാത്മകത തന്നെയാണ് ഈ സേനയുടെ ഏറ്റവും വലിയ പ്രത്യേകത. പലപ്പോഴും ഔദ്യോഗിക രേഖകളില്‍ എവിടേയും ഈ ട്രൂപ്പിന്റെ സാന്നിധ്യം തന്നെ ഉണ്ടാവില്ല എന്നാണ് പറയുന്നത്. സൈന്യത്തിലെ അപൂര്‍വ്വം പേര്‍ക്ക് മാത്രമേ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിക്കാറുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍ അതും രഹസ്യാത്മകത കാത്തുകൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരായവര്‍ക്ക് മാത്രം.

1971 ൽ

1971 ൽ

1971 ലെ ഇന്ത്യ- പാകിസ്താൻ യുദ്ധത്തിൽ നിർണായക പോരാട്ടം നടത്തിയിട്ടുണ്ട് എസ്റ്റാബ്ലിഷ്മെന്റ് 22. പിന്നീട് ബംഗ്ലാദേശ് ആയി മാറിയ, അന്നത്തെ കിഴക്കൻ പാകിസ്താനിലെ ചിറ്റഗോങ് മലനിരകൾ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ ഓപ്പറേഷൻ. പിന്നീട് സുവർണ ക്ഷേത്രത്തിലെ ബ്ലൂസ്റ്റാർ ഓപ്പറേഷനിലും കാർഗിൽ യുദ്ധത്തിലും എല്ലാം ഇവർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.

എന്തിനും പോന്നവര്‍

എന്തിനും പോന്നവര്‍

തിബറ്റന്‍ അഭയാര്‍ത്ഥികള്‍ ആയതുകൊണ്ട് തന്നെ ഈ പര്‍വ്വത മേഖല അവരുടെ ജീവിത പരിസരത്തിന്റെ ഭാഗമാണ്. അതുകൊണ്ട്, മറ്റാരേക്കാളും ഇവിടെ അതിജീവിക്കാന്‍ അവര്‍ക്ക് സാധിക്കുകയും ചെയ്യും എന്ന പ്രത്യേകതയും എസ്റ്റാബ്ലിഷ്‌മെന്റ് 22 നുണ്ട്. കൂടാതെ സ്വന്തം രാജ്യത്ത് നിന്ന് ആട്ടിയോടിക്കപ്പെട്ടതിന്റെ കടുത്ത അമര്‍ഷവും....

English summary
Establishment 22 or Vikas Battallion- a Special Frontier Force ! Know all about the secret force in the Chinese border
Related News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X