കളിക്കാനും കളിപ്പിക്കാനും അറിയാവുന്ന താരം; ലോകകപ്പ് മെസിക്കെന്ന് കെ സുധാകരന്
കണ്ണൂര്‍: ഇത്തവണത്തെ ലോകകപ്പ് മെസിയുടേതാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് പറഞ്ഞു. അദ്ദേഹം ആ കപ്പ് അര്‍ഹിക്കുന്നുണ്ടെന്ന് സുധാകരന് പറഞ്ഞു. എതിരാളി ഫ്രാന്‍സ് ആയതിനാല്‍ കടുത്ത മത്സരമുണ്ടാകുമെന്നും പക്ഷേ, കളിക്കാനും കളിപ്പിക്കാനും അറിയാവുന്ന താരമാണ് മെസിയെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
ഇത്തവണ ബ്രസീലിന് തിരിച്ചടിയായത് ടീമില്‍ കൂട്ടായ്മ ഇല്ലാത്തതിനാലാണ്. ലോകം ഏറ്റവും കൂടുതല്‍ പ്രതീക്ഷയോടെ കാണുന്ന മത്സരമാണ് ഫ്രാന്‍സും അര്‍ജന്റീനയും തമ്മിലുള്ളത്. ലോകത്തെ എല്ലാ ഫുട്ബോള്‍ ആരാധകരും ആദരിക്കുന്ന താരമാണ് അര്‍ജന്റീന. അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ ലോകകപ്പ് മത്സരം കൂടിയാണിത്. അതുകൊണ്ട് ഈ മത്സരത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഇനിയുള്ള ഫുട്ബോള്‍ ലോകകപ്പില്‍ അദ്ദേഹം ഇല്ല എന്നതാണ് ലോകത്തെ ഫുട്ബോള്‍ ആരാദകരുടെ ദുഖം.

ഈ ലോകകപ്പ് മെസിയുടേതാണ്, അദ്ദേഹം അത് അര്‍ഹിക്കുന്നു. അര്‍ജന്റീന വിജയിക്കണം. ഫ്രാന്‍സിലെ എംബാപെക്ക് കപ്പ് ഉയര്‍ത്താന്‍ ഇനിയും അവസരമുണ്ടെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു. ഇതിനിടെ അര്‍ജന്റീനിയന്‍ ടീമിന് ആശംസകളുമായി പി സി വിഷ്ണുനാഥ് എം എല്‍ എയും രംഗത്തെത്തി. ഖത്തര്‍ ലോകകപ്പിന്റെ കിരീട പോരാട്ടത്തിനു ഇന്ന് രാത്രി ലുസൈല്‍ സ്റ്റേഡിയം വേദിയാവുകയാണ്..
ഒരു പക്ഷേ തന്റെ കരിയറിലെ അവസാന ലോകകപ്പില്‍ ഫുട്ബോളിന്റെ മിശിഹായ്ക്ക് വിശ്വകിരീടത്തില്‍ മുത്തമിടാന്‍ പൊരുതാനുറച്ച് കളത്തിലിറങ്ങുന്ന അര്‍ജന്റീനിയന്‍ പടയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നെന്ന് പി സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.
അതേസമയം, ലോകകപ്പ് ഫൈനലില്‍ ഇന്ന് വാശിയേറിയ പോരാട്ടമാണ്. മെസി ഇത്തവണ ലോകകപ്പ് നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മെസിയുടെ അവസാനത്തെ ലോകകപ്പാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications