മുടിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍; ഇവയില്‍ ഏതാണ് നിങ്ങള്‍ക്കുള്ളത്? പരിഹാരം ഇനിയും വൈകണ്ട
എല്ലാവരുടെയും സ്വപ്നമാണ് ഇടതൂര്‍ന്ന, കട്ടിയുള്ള മുടി. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും മുടിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. വില കൂടിയ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു കൊണ്ട് മാത്രം മുടിയുടെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. നമ്മുടെ ദൈനദിന ശീലങ്ങള്‍ പോലും മുടിയുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. നാം അറിയാതെ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ശീലങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
മുടി കൊഴിച്ചില്‍, മുടിയുടെ കനം കുറയല്‍, മുടി പൊട്ടല്‍, അറ്റം വിണ്ടുകീറല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഈ ശീലങ്ങള്‍ ഒഴിവാക്കണമെന്ന് സൗന്ദര്യ വിദഗ്ധര്‍ പറയുന്നു.
വീര്യം കൂടിയ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത്
എല്ലാ ദിവസവും മുടി കഴുകുന്നത് നല്ലതാണെന്ന ധാരണയാണ് പലര്‍ക്കുമുള്ളത്. സള്‍ഫേറ്റുകള്‍, പാരബെന്‍സ് തുടങ്ങിയ രാസവസ്തുക്കളില്ലാത്ത, പിഎച്ച് ബാലന്‍സ്ഡ് ഷാംപൂ ഉപയോഗിച്ച് ആഴ്ചയില്‍ നാലു മുതല്‍ അഞ്ച് തവണ വരെ മുടി കഴുകുന്നതാണ് ആരോഗ്യകരം. ഇത് തലയോട്ടിയിലെ സ്വാഭാവിക എണ്ണമയം നിലനിര്‍ത്തി വൃത്തിയാക്കാന്‍ സഹായിക്കും.

മുടിക്ക് അമിതമായി ചൂട് ഏല്‍പ്പിക്കുന്നത്
ഹെയര്‍ ഡ്രയറുകള്‍, സ്ട്രെയ്റ്റ്നറുകള്‍, ഹെയര്‍ കേര്‍ളര്‍ തുടങ്ങിയ ഉപകരണങ്ങള്‍ ഉപയോഗിച്ച് മുടിയില്‍ ഇടയ്ക്കിടെ ചൂട് ഏല്‍പ്പിക്കുന്നത് മുടിയെ ദുര്‍ബലപ്പെടുത്തുകയും പൊട്ടിപ്പോകാന്‍ കാരണമാവുകയും ചെയ്യും. ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടി വരുമ്പോള്‍ താപനില കുറഞ്ഞ നിലയില്‍ ക്രമീകരിക്കുക. മുടിയില്‍ ഹീറ്റ് പ്രൊട്ടക്റ്റന്റ് സ്പ്രേ ഉപയോഗിക്കുക. അതു പോലെ ഹീറ്റ് സ്റ്റൈലിംഗ് എന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാറ്റില്‍ മുടി ഉണക്കുന്നതാണ് ഏറ്റവും ആരോഗ്യകരം.
ഇറുകിയ ഹെയര്‍ ബാന്‍ഡുകള്‍ ഒഴിവാക്കുക
പോണിടെയില്‍ പോലുള്ള ഹെയര്‍സ്റ്റൈലുകള്‍ ചെയ്യുമ്പോള്‍ മുടി മുറുക്കി കെട്ടുന്നത് ഒഴിവാക്കുക. ഇത് മുടിയുടെ വേരുകളില്‍ സമ്മര്‍ദം ഉണ്ടാക്കുന്നു. ഇത് പിന്നീട് മുടി കൊഴിച്ചിലിന് കാരണമാകും. മുടി ഇടയ്ക്കിടെ അഴിച്ചിടുക. ഹെയര്‍സ്റ്റൈലുകള്‍ മാറ്റിക്കൊണ്ടിരിക്കുക. മുടി കെട്ടിവച്ച് ഉറങ്ങുന്നത് ഒഴിവാക്കുക.
4. തലയോട്ടിയുടെ ആരോഗ്യം അവഗണിക്കുന്നത്
തലയോട്ടി വരണ്ടതോ, താരനുള്ളതോ, അല്ലെങ്കില്‍ അഴുക്കും പൊടിയും അടിഞ്ഞുകൂടിയതോ ആണെങ്കില്‍ മുടി വളരില്ല. തലയോട്ടി വൃത്തിയായി സൂക്ഷിക്കാന്‍ ഔഷധ ഗുണമുള്ള ഷാംപൂ ഉപയോഗിക്കുക. ദിവസവും കുറച്ച് മിനിറ്റ് മൃദുവായി തലയോട്ടി മസാജ് ചെയ്യുന്നത് മുടിയുടെ വേരുകളിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.
5. പോഷകാഹാരവും ജലാംശവും
മുടി നല്ല കനത്തില്‍ വളരാന്‍ പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, വിറ്റാമിനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പോഷകാഹാരം അത്യാവശ്യമാണ്. അമിതമായി സംസ്കരിച്ച ഭക്ഷണം കഴിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയ ശീലങ്ങള്‍ മുടിയെ ദുര്‍ബലമാക്കും. മുട്ട, മത്സ്യം, പയര്‍വര്‍ഗങ്ങള്‍ എന്നിവയടങ്ങിയ സമീകൃതാഹാരം കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിച്ച് ജലാംശം നിലനിര്‍ത്തുകയും ചെയ്യേണ്ടത് മുടിയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്.
-
അടുക്കളയിൽ കാണുന്നതെല്ലാം മുഖത്ത് തേക്കാനുളളതല്ല? ഇവ നിങ്ങൾക്ക് പണി പാലുംവെള്ളത്തിൽ തരും -
Happy Vishu Malayalam Wishes: പ്രതീക്ഷയുമായി മറ്റൊരു വിഷു; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം -
പണമിടപാടുകളില്‍ ചില അബന്ധങ്ങള്‍ പറ്റാം, ബിസിനസ്സിൽ തളർച്ച, വെണ്‍പവിഴം ധരിക്കുക, സാമ്പത്തിക വാരഫലം -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിച്ചോ; പക്ഷെ വീട്ടിൽ സൂക്ഷിക്കുന്നത് പണിയാകുമോ? അറിയാം -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications