Get Updates
Get notified of breaking news, exclusive insights, and must-see stories!

കാഴ്ച മങ്ങുന്നുണ്ടോ? ശ്രദ്ധിക്കാതെ പോകുന്ന ഈ കാരണം ആകാം, ലക്ഷണം കാണുന്നുണ്ടെങ്കില്‍

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായാൽ, പ്രകടമായ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുൻപേതന്നെ അത് കണ്ണുകളെ നിശബ്ദമായി ബാധിക്കാം. ഇന്ത്യയിലെ പ്രമേഹരോഗികളിൽ കണ്ണിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങുന്നത് പലപ്പോഴും തിരിച്ചറിയാറില്ല.

ഉയർന്ന പഞ്ചസാര കണ്ണിലെ നേർത്ത രക്തക്കുഴലുകളെ ദുർബലപ്പെടുത്തുകയും ഡയബറ്റിക് റെറ്റിനോപ്പതി, കണ്ണിന്റെ മർദ്ദം കൂടൽ, തിമിരം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യാം. അന്ധത തടയാൻ നിശബ്ദമായ ഈ സൂചനകൾക്ക് വേഗം ചികിത്സ തേടണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.

eye safty

പ്രമേഹവുമായി ബന്ധപ്പെട്ട അഞ്ച് നിശബ്ദ കാഴ്ചാ പ്രശ്നങ്ങൾ:

1. ഇടയ്ക്കിടെയുള്ള കാഴ്ച മങ്ങൽ: ഭക്ഷണശേഷമോ മരുന്ന് മുടങ്ങിയാലോ കാഴ്ച മങ്ങുന്നത് ലെൻസിലെ ദ്രാവക മാറ്റം മൂലമാവാം. തുടർച്ചയായി സംഭവിച്ചാൽ കണ്ണ് പരിശോധിപ്പിക്കണം.

2. രാത്രി കാഴ്ചക്കുറവ്: രാത്രിയിൽ വാഹനം ഓടിക്കുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുന്നതും തെരുവ് വിളക്കുകൾ മങ്ങിയതായി തോന്നുന്നതും റെറ്റിനയുടെ സമ്മർദ്ദത്തിന്റെ സൂചനയാണ്.

3. കണ്ണടയുടെ പവറിലെ കൂടെക്കൂടെ മാറ്റം: ഇടയ്ക്കിടെ പുതിയ കണ്ണട ആവശ്യമായി വരുന്നത് ഉയർന്ന പഞ്ചസാര കണ്ണിന്റെ ഫോക്കസിംഗ് ശക്തിയെ മാറ്റുന്നതിനാലാണ്. അതിനാൽ വിദഗ്ദ്ധ പരിശോധന പ്രധാനം.

4. കറുത്ത പാടുകൾ, ഫ്ലോട്ടറുകൾ: കാഴ്ചയിൽ ചെറിയ കറുത്ത പാടുകളോ നിഴലോ അനുഭവപ്പെടുന്നത് കണ്ണിനുള്ളിലെ രക്തസ്രാവത്തിന്റെ സൂചനയാകാം. പെട്ടെന്നുണ്ടാകുന്ന വർദ്ധനവ് അടിയന്തിര ആശുപത്രി പരിചരണം ആവശ്യപ്പെടുന്നു.

5. കണ്ണിന് ആയാസം, തലവേദന, ചുവന്ന കണ്ണുകൾ: വായിക്കുമ്പോഴുള്ള കണ്ണിന്റെ സ്ഥിരം ആയാസം, തലവേദന, ചുവപ്പ് നിറം എന്നിവയൊക്കെ പ്രമേഹമുള്ളവരിൽ കണ്ടാൽ കണ്ണിന്റെ മർദ്ദവും റെറ്റിനയും പരിശോധിക്കണം.

പ്രമേഹരോഗികൾക്ക് ചെയ്യാൻ കഴിയുന്നത് എന്താണ്?

പ്രമേഹരോഗികൾ എല്ലാ വർഷവും ഒരു നേത്രരോഗ വിദഗ്ദ്ധനെ കണ്ട് കണ്ണുകൾ പൂർണ്ണമായി പരിശോധിപ്പിക്കണം. രക്തത്തിലെ പഞ്ചസാര, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കുന്നത് കണ്ണിനുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കാൻ സഹായിക്കും. നേരത്തെയുള്ള ചികിത്സകൾ കാഴ്ച നിലനിർത്താൻ സഹായകമാകും.

കണ്ണിന്റെ സുരക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും ലോലവുമായ അവയവങ്ങളിലൊന്നാണ് കണ്ണുകള്‍. ഡിജിറ്റല്‍ യുഗത്തില്‍ കണ്ണുകളുടെ സംരക്ഷണം മുമ്പത്തേക്കാളും പ്രധാനമാണ്. തുടര്‍ച്ചയായി മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിക്കുന്നത് കണ്ണിന് പ്രയാസമുണ്ടാക്കും. ഇത് ഒഴിവാക്കാന്‍ '20-20-20' എന്ന നിയമം പാലിക്കുക. ഓരോ 20 മിനിറ്റിലും 20 അടി അകലെയുള്ള വസ്തുവിനെ 20 സെക്കന്‍ഡ് നോക്കി നില്‍ക്കുക.

സ്‌ക്രീനിലേക്ക് നോക്കുമ്പോള്‍ ഇടയ്ക്കിടെ കണ്ണുകള്‍ ചിമ്മാന്‍ ശ്രദ്ധിക്കുക. കാരറ്റ്, ചീര, മുരിങ്ങയില, പപ്പായ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മീന്‍ വിഭവങ്ങള്‍ കഴിക്കുന്നത് കണ്ണിന്റെ നനവ് നിലനിര്‍ത്താന്‍ സഹായിക്കും. പുറത്തിറങ്ങുമ്പോള്‍ ഗുണനിലവാരമുള്ള സണ്‍ഗ്ലാസുകള്‍ ധരിക്കുന്നത് തിമിരം പോലുള്ള രോഗങ്ങള്‍ തടയാന്‍ സഹായിക്കും.

കണ്ണുകളുടെ പേശികള്‍ക്ക് വിശ്രമം ലഭിക്കാന്‍ ദിവസം 7-8 മണിക്കൂര്‍ ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് കണ്ണ് ചുവക്കാനും കണ്ണിന് ചുറ്റും കറുത്ത പാടുകള്‍ വരാനും കാരണമാകും. കണ്ണുകള്‍ അനാവശ്യമായി കൈകൊണ്ട് തിരുമ്മരുത്. ഇത് അണുബാധയ്ക്ക് കാരണമാകും. മുഖം കഴുകുമ്പോള്‍ കണ്ണ് നന്നായി ശുദ്ധജലം ഉപയോഗിച്ച് കഴുകുക. മങ്ങിയ വെളിച്ചത്തിലിരുന്ന് വായനയോ ജോലിയോ ചെയ്യുന്നത് ഒഴിവാക്കുക. കാഴ്ചയില്‍ എന്തെങ്കിലും മങ്ങലോ ബുദ്ധിമുട്ടോ തോന്നിയാല്‍ നേത്രരോഗ വിദഗ്ദ്ധനെ കാണുക. വര്‍ഷത്തിലൊരിക്കലെങ്കിലും കണ്ണ് പരിശോധിക്കുന്നത് നല്ലതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+