Get Updates
Get notified of breaking news, exclusive insights, and must-see stories!

പാമ്പുകൾക്ക് തീരെ പിടിക്കാത്ത 7 മണങ്ങൾ, വീട്ടിലേക്ക് പാമ്പ് വരുന്നത് തടയാനുളള സൂത്രപ്പണികളിതാ

കേരളത്തിൽ കടുത്ത വേനൽ വന്നപ്പോൾ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറഞ്ഞത് വീടുകൾക്കുളളിലും വാഹനങ്ങൾക്കുളളിലും കയറി ഒളിച്ചിരിക്കുന്ന പാമ്പുകളായിരുന്നു. തണുപ്പ് തേടി വന്നതായിരുന്നു അന്ന് ആ പാമ്പുകളെങ്കിൽ ഇപ്പോൾ മഴക്കാലത്തും സ്ഥിതി വ്യത്യസ്തമല്ല.

''ദിലീപും മഞ്ജുവും എത്തിയതോടെ ജനം ഇളകി, ബാരിക്കേഡുകൾ പൊട്ടിച്ചു, കാര്യങ്ങൾ കൈവിട്ട് പോയി''
''ദിലീപും മഞ്ജുവും എത്തിയതോടെ ജനം ഇളകി, ബാരിക്കേഡുകൾ പൊട്ടിച്ചു, കാര്യങ്ങൾ കൈവിട്ട് പോയി''

മാളങ്ങളിൽ വെള്ളം കയറുമ്പോഴും പാമ്പുകൾ സുരക്ഷിത താവളങ്ങൾ തേടി ഇറങ്ങുന്നു. ഈ മഴക്കാലത്ത് പാമ്പുകളെ നിങ്ങളുടെ വീടിന്റെ പരിസരത്ത് നിന്ന് അകറ്റി നിർത്താൻ ചില മണങ്ങൾ സഹായിക്കുമെന്ന് പറഞ്ഞാലോ. അത്തരത്തിലുളള 7 ഗന്ധങ്ങളെ പരിചയപ്പെടുത്താം..

Snakes

1. ഗ്രാമ്പൂ+ കറുവപ്പട്ട എണ്ണ

കറുവപ്പട്ടയിൽ നിന്നും ഗ്രാമ്പുവിൽ നിന്നും ഉണ്ടാക്കുന്ന എണ്ണയുടെ മണം പാമ്പുകളെ തുരത്താൻ സഹായിക്കും. നേരത്തെ പാമ്പുകളെ കണ്ടിട്ടുളള സ്ഥലങ്ങളിലും വീടിന്റെ പരിസരങ്ങളിലുമെല്ലാം ഈ എണ്ണ തളിക്കുന്നത് പാമ്പുകൾ വരുന്നത് തടയാൻ ഉപകാരപ്പെടും.

2. വെളുത്തുളളിയും ഉളളിയും

നമുക്ക് തന്നെ ഇഷ്ടപ്പെടാത്ത രൂക്ഷമായ ഗന്ധമാണ് വെളുത്തുളളിക്കുളളത്. വെളുത്തുളളിയും ഉള്ളിയും നിങ്ങളുടെ പറമ്പിന്റെ അതിരുകളിൽ നട്ടുവളർത്തുന്നതും പാമ്പുകൾ വീടുകളിലേക്ക് വരുന്നത് തടയാൻ സഹായിക്കും. ചിലർ വെളുത്തുളളി ചെറുതായി മുറിച്ചും വീടിന്റെ പരിസരങ്ങളിലിടാറുണ്ട്.

പുതിയ നമ്പറുമായി ഇറങ്ങുന്നുണ്ട്, ആ വോയിസ് ക്ലിപ്പിൽ മൂന്നാമതൊരാളും, ശ്വേതയ്ക്കെതിരെ ഒളിയമ്പുമായി ഉഷ
പുതിയ നമ്പറുമായി ഇറങ്ങുന്നുണ്ട്, ആ വോയിസ് ക്ലിപ്പിൽ മൂന്നാമതൊരാളും, ശ്വേതയ്ക്കെതിരെ ഒളിയമ്പുമായി ഉഷ

3. വിനാഗിരി

പാമ്പുകളെ അകറ്റാൻ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് വിനാഗിരി. ഇതിന്റെ രൂക്ഷമായ മണം അടിച്ച സ്ഥലങ്ങളിൽ കുറച്ചു കാലത്തേക്ക് നിലനിൽക്കും. കുളങ്ൾ, കിണറുകൾ എന്നിവയുടെ പരിസരങ്ങളിലാണ് പാമ്പുകളെ അകറ്റാൻ സാധാരണായി വിനാഗിരി തളിക്കാറുളളത്.

4. പുതിന എണ്ണ

രൂക്ഷമായ മണമുളള പുതിന എണ്ണ സാധാരണ പാന്പുകളെ മാത്രമല്ല മറ്റ് പ്രാണികളേയും ജീവികളേയും അകറ്റി നിർത്താനും ഉപയോഗിക്കാറുളളതാണ്. പാമ്പുകൾ വരാൻ സാധ്യതയുളള വഴികളിലും പറമ്പിന്റെ അതിരുകളിലുമെല്ലാം പുതിന എണ്ണ തളിക്കുന്നത് നല്ലതാണ്.

5. അകിൽ എണ്ണ

പാമ്പ് വരാതിരിക്കാൻ സഹായിക്കുന്ന മറ്റൊരു ഗന്ധമാണ് അകിൽ എണ്ണയുടെ മണം. നിങ്ങളുടെ വീടിനോട് ചേർന്നുളള ഷെഡ്ഡുകൾ, വിറകും മറ്റും കൂട്ടിയിട്ടിരിക്കുന്ന സ്ഥലങ്ങൾ, മൂലകൾ എന്നിവിടങ്ങളിലെല്ലാം അകിൽ എണ്ണ തളിക്കാവുന്നതാണ്.

6. കുമ്മായം മുളക് പൊടി മിശ്രിതം

കുമ്മായത്തിൽ മുളക് പൊടി ചേർത്ത മിശ്രിതത്തിന്റെ രൂക്ഷമായ മണം അടിച്ചാൽ പാമ്പുകൾ പിന്നെ ആ പരിസരത്തേ വരാൻ സാധ്യയില്ല. മനുഷ്യർ വഴിനടക്കുന്ന ഇടങ്ങളിലല്ലാതെ പറമ്പിന്റെ അതിരുകളിലോ കാട് പിടിച്ച് കിടക്കുന്ന ഇടങ്ങളിലോ മറ്റോ ഒക്കെ വേണം ഈ മിശ്രിതം ഉപയോഗിക്കാൻ.

7. എസ്പം ഉപ്പ്

മനുഷ്യർക്ക് വേഗത്തിൽ തിരിച്ചറിയാൻ പറ്റാത്ത തരം മണമാണ് എപ്സം ഉപ്പിന്റേത്. പക്ഷേ പാമ്പുകൾക്ക് അങ്ങനെയല്ല. സാധാരണ കൃഷി ആവശ്യങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന എപ്സം ഉപ്പ് പാമ്പുകളെ തുരത്താൻ വീടിന്റെ അടിത്തറകൾ, നടവഴികൾ എന്നിവിടങ്ങളിലെല്ലാം ചിലർ വിതറാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+