ഓഫീസിലിരുന്ന് ഭക്ഷണം കഴിക്കാറുണ്ടോ..? ഒരിക്കലും ചെയ്യരുത്, ജോലി വരെ തെറിച്ചേക്കാം!!
വീട് നിര്‍മാണത്തിലും കിണര്‍ നിര്‍മാണത്തിലും വാസ്തു പരിഗണിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ജോലി സ്ഥലത്തെ വാസ്തുവിനെ കുറിച്ച് പൊതുവെ നമ്മള്‍ അജ്ഞരാണ്. ഓഫീസില്‍ നമ്മള്‍ വാസ്തു നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചില ക്രമീകരണങ്ങള്‍ നടത്തിയാല്‍ അത് വ്യക്തിപരമായി നിങ്ങളുടെ കരിയറിനേയും സ്ഥാപനത്തിന്റെ വളര്‍ച്ചയേയും ഗുണപരമായി ബാധിക്കും.
ഇത്തരത്തില്‍ ഓഫീസില്‍ നമ്മള്‍ പിന്തുടരേണ്ട വാസ്തു നിര്‍ദേശങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം. ഓഫീസിനുള്ളില്‍ ബഹളമയമായ അന്തരീക്ഷം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. എപ്പോഴും ശബ്ദകോലാഹലങ്ങള്‍ ഉണ്ടാക്കുന്ന ഓഫീസുകള്‍ക്ക് നിങ്ങളുടെ ഊര്‍ജ്ജത്തെ വ്യതിചലിപ്പിക്കാനും നിങ്ങളുടെ ശ്രദ്ധ തിരിക്കാനും സാധിക്കും. അതുവഴി നിങ്ങളുടെ കരിയര്‍ വളര്‍ച്ചയെ തടസപ്പെട്ടേക്കാം.

ഒരിക്കലും ജോലിസ്ഥലത്തിരുന്ന് തന്നെ ഭക്ഷണം കഴിക്കരുത്. ഇത് നിങ്ങളുടെ ക്യാബിനെ അലങ്കോലപ്പെടുത്തുകയും വൃത്തിഹീനമാക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. അത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജി നിറക്കും. ഈ സാഹചര്യത്തില്‍ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരും. നേരെ മറിച്ച് വൃത്തിയും വെടിപ്പുമുള്ള ക്യാബിന്‍ പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കുന്നു.
ഓഫീസിനുള്ളിലെ ഇന്‍ഡോര്‍ പ്ലാന്റുകള്‍ ശോഷിച്ച് പോകാതെ നോക്കണം. ഉന്മേഷത്തോടെയിരിക്കുന്ന ചെടികള്‍ ഓഫീസില്‍ പുതിയ ഒരു അനുഭവം പ്രദാനം ചെയ്യും. ഉണങ്ങിയ ചെടികളോ പൂക്കളോ സൂക്ഷിക്കുന്നത് നിങ്ങളുടെ ഉല്‍പ്പാദനക്ഷമതയെ തടസപ്പെടുത്തും. അതിനാല് ഉണങ്ങുന്നതിന് മുമ്പ് നീക്കം ചെയ്യുകയും പുതിയത് വെക്കുകയും വേണം. വാസ്തു ശാസ്ത്രത്തില്‍ ഇത് വളരെ പ്രധാനമാണ്.
ഓഫീസില്‍ മെറ്റാലിക് അല്ലെങ്കില്‍ പ്ലാസ്റ്റിക് ഫര്‍ണിച്ചറുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. വാസ്തു തത്ത്വങ്ങള്‍ അനുസരിച്ച് തടികൊണ്ടുള്ള ഫര്‍ണിച്ചറുകള്‍ ആണ് ഏറ്റവും ഉപയോഗപ്രദം. ഇത് ഓഫീസില്‍ പോസിറ്റീവ് എനര്‍ജി നിറക്കാന്‍ സഹായിക്കും. ഓവല്‍, വൃത്തം. ക്രമരഹിതമായ ആകൃതിയിലുള്ള ഫര്‍ണിച്ചറുകള്‍ എന്നിവ ഓഫീസില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൂര്‍ച്ചയുള്ളതോ കൂര്‍ത്തതോ ആയ ഫര്‍ണിച്ചറുകളും ദോഷം ചെയ്യും.
ഒരിക്കലും പ്രവേശന കവാടത്തിന് സമീപം ഇരിക്കരുത്. ഇനി അഥവാ ഒരു നിവൃത്തിയുമില്ലാതെ ഇരിക്കേണ്ടി വന്നാല്‍ പ്രവേശന കവാടത്തിന് പുറകില്‍ ഇരിക്കുന്നത് ഒഴിവാക്കുക. ഇത് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ ജീവിതത്തിലെ പുതിയ അവസരങ്ങളോടും സാധ്യതകളോടും നിങ്ങള്‍ പിന്തിരിഞ്ഞു എന്നാണെന്നാണ് വാസ്തുവില്‍ പറഞ്ഞിരിക്കുന്നത്. ഓഫീസ് കെട്ടിടത്തിന്റെ ബീമിന് താഴെ ഇരിക്കാന്‍ പാടില്ല.
ഒരു കെട്ടിടത്തിന്റെ മുഴുവന്‍ ഭാരവും ബീമുകളിലാണ്. അതിനാല്‍ തന്നെ എല്ലാ സമ്മര്‍ദ്ദവും ഇവിടേക്ക് വന്ന് ചേരും. അതിന് കീഴില്‍ ഇരിക്കുക എന്നതിനര്‍ത്ഥം നിങ്ങളുടെമേല്‍ ആ സമ്മര്‍ദ്ദം ചെലുത്തുന്നു എന്നാണ്. ഇത് ജോലി സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും അതുവഴി നിങ്ങളുടെ പ്രകടനത്തെ ബാധിക്കാനും ഇടയാക്കും.
ഇരിപ്പിടത്തില്‍ നിന്ന് കാലുയര്‍ത്തി ഇരിക്കാതിരിക്കാനും ശ്രദ്ധിക്കണം. ഓഫീസിനുള്ളില്‍ ജലാശയങ്ങളുടെയും അക്രമസ്വഭാവങ്ങമുള്ളതുമായ ചിത്രങ്ങള്‍ വെക്കുന്നത് ഒഴിവാക്കാം. ഇത് നിങ്ങളില്‍ നെഗറ്റീവ് എനര്‍ജി നിറക്കും. സ്വാഭാവികമായും കരിയറിനെ പ്രതികൂലമായി ബാധിക്കാനും ഇത് ഇടയാക്കും.












Click it and Unblock the Notifications