Get Updates
Get notified of breaking news, exclusive insights, and must-see stories!

വരണ്ട മുടിക്കും മുടി കൊഴിച്ചിലിനും തക്കാളി കൊണ്ടൊരു മാജിക്; കൂടെ ഈ രണ്ടു ചേരുവകളും

പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. വേനല്‍ക്കാലം ആയാലും മഴക്കാലം ആയാലും ഈ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകാറില്ല. അന്തരീക്ഷ മലിനീകരണവും ഭക്ഷണക്രമത്തിലെ താളപ്പിഴകളും ഒക്കെ മുടിയുടെ വേരുകളുടെ ബലത്തെ ബാധിക്കും.

പലപ്പോഴും ഇതിന് പരിഹാരം തേടി രാസവസ്തുക്കള്‍ അടങ്ങിയ ഷാംപൂ തേക്കുമ്പോള്‍ മുടി വരളുന്നു. മുടിയുടെ പ്രശ്‌നങ്ങള്‍ക്ക് പ്രകൃതിദത്തമായ മാര്‍ഗങ്ങള്‍ തേടുന്നതാണ് പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടാകാതിരിക്കാന്‍ ഏറ്റവും നല്ലത്. മുടിക്ക് സംരക്ഷണവും തിളക്കവും നല്‍കാന്‍ അടുക്കളയില്‍ നിന്ന് കണ്ടെത്താവുന്ന ഏറ്റവും നല്ലൊരു സൗന്ദര്യ സംരക്ഷണ മാര്‍ഗമാണ് തക്കാളി.

tomato

മുടിക്ക് നല്ല തിളക്കവും മൃദുത്വവും നല്‍കാന്‍ തക്കാളിക്ക് കഴിയും. തക്കാളി കൊണ്ട് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഹെയര്‍ മാസ്‌ക് മുടിയുടെ സ്വാഭാവിക ഭംഗി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണ്.

തക്കാളി ഹെയര്‍ മാസ്‌ക് എങ്ങനെ തയ്യാറാക്കും എന്ന് നോക്കാം

ആദ്യം ഒരു തക്കാളിയെടുത്ത് മിക്‌സിയില്‍ നല്ലവണ്ണം അരച്ച് പേസ്റ്റ് രൂപത്തിലാക്കി മാറ്റുക. അതിലേക്ക് അരക്കപ്പ് തൈര് ചേര്‍ക്കുക. ഒരു ടേബിള്‍ സ്പൂണ്‍ തേനും അര ടേബിള്‍ സ്പൂണ്‍ നാരങ്ങാനീരും ചേര്‍ക്കുക. ഇതെല്ലാം കൂടെ നന്നായി മിക്‌സ് ചെയ്തു കുഴമ്പ് രൂപത്തിലാക്കുക. തുടര്‍ന്ന് ഇത് തലയോട്ടിയില്‍ പുരട്ടുക. ഏകദേശം 20 മുതല്‍ 30 മിനിറ്റ് വരെ ഹെയര്‍ മാസ്‌ക് തലയോട്ടിയില്‍ നിലനിര്‍ത്താം. അതിനു ശേഷം സാധാരണ താപനിലയിലുള്ള വെള്ളത്തില്‍ മുടി കഴുകുക. എന്നിട്ട് പതിവായി ഉപയോഗിക്കുന്ന ഷാമ്പൂവും കണ്ടിഷണറും തലമുടിയില്‍ ഉപയോഗിക്കുക. മുടികൊഴിച്ചിലിനും താരനും തലയോട്ടിയിലെ ചൊറിച്ചിലിനുമൊക്കെ ഇത് നല്ലൊരു പരിഹാരമാര്‍ഗമാണ്.

മുടി വല്ലാതെ ചുരുളുന്നതിന് പരിഹാരം കാണാനും ഈ ഹെയര്‍ മാസ്‌ക്കിന് കഴിയും. പ്രോട്ടീന്‍, മഗ്‌നീഷ്യം, വിറ്റാമിന്‍, പൊട്ടാസ്യം, എന്നിവയാല്‍ സമ്പന്നമാണ് ഈ മാസ്‌ക്. ഇത് മുടിവളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു. തക്കാളിയില്‍ ജലാംശം കൂടുതലായീ അടങ്ങിയിട്ടുള്ളതിനാല്‍ ഇത് തലയോട്ടിക്ക് ആവശ്യമായ ജലാംശവും പോഷണവും ഉറപ്പാക്കുന്നു. പ്രകൃതിദത്തമായ കണ്ടീഷണര്‍ ആയും ഈ മാസ്‌ക് പ്രവര്‍ത്തിക്കുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും വിറ്റാമിന്‍ സിയും മുടി വളര്‍ച്ച ത്വരിതപ്പെടുത്തുകയും മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

അതേസമയം, നാരങ്ങയുടെ നീര് താരനെതിരെ പ്രവര്‍ത്തിക്കുന്നു. അങ്ങനെ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുന്ന ഒരു ഓള്‍റൗണ്ടറാണ് തൈരും നാരങ്ങാനീരും തക്കാളിയും അടങ്ങുന്ന ഹെയര്‍ മാസ്‌ക്. ഈ മാസ്‌ക് ഉപയോഗിക്കുമ്പോള്‍ തലയോട്ടിയിലേക്കുള്ള രക്തയോട്ടം വര്‍ധിക്കുകയും അങ്ങനെ മുടിനാരുകള്‍ക്ക് ബലം ലഭിക്കുകയും ചെയ്യുന്നു.

തക്കാളിയില്‍ അടങ്ങിയിരിക്കുന്ന അസിഡിക് ഗുണങ്ങള്‍ തലയോട്ടിയില്‍ അഴുക്കടിഞ്ഞു കൂടുന്നത് തടയുന്നു അങ്ങനെ മുടിക്ക് ആവശ്യത്തിന് പോഷണവും മിനുസവും നല്‍കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+