Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിവിട്ടു പോകുന്ന മനസ്; നിരാശ, ഉറക്കക്കുറവ്; അറിയാം ബേണ്‍ഔട്ടിനെക്കുറിച്ച്; തിരിച്ചുപിടിക്കാം മനസിനെ

നാല്‍പതുകള്‍ കടക്കുമ്പോള്‍ ഒരാള്‍ ജീവിതത്തിന്റെ മധ്യത്തിലെത്തും. നാല്‍പതുകളിലെ പ്രണയം എന്നൊക്കെ കാല്‍പനികമായി പറയാമെങ്കിലും ജീവിതത്തില്‍ ഏറ്റവും പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന പ്രായം കൂടിയാണ്. കുടുംബവും ജോലിയും തമ്മില്‍ തുലനം കണ്ടെത്താനുള്ള പരിശ്രമവും മക്കളുടെ വിദ്യാഭ്യാസവും പ്രായമായ മാതാപിതാക്കളുടെ ചികിത്സയും ഒക്കെചേര്‍ന്ന് മാനസികമായി വലിയ ബുദ്ധിമുട്ടുകള്‍ ഈ കാലഘട്ടം സൃഷ്ടിക്കാറുണ്ട്. ഈ പ്രായത്തിലെ അമിതമായ ഉത്തരവാദിത്ത ബോധവും അവസാനമില്ലാത്ത തിരക്കും ക്ഷീണത്തിനും ഉറക്കക്കുറവിനും വഴിയൊരുക്കുന്നു. മനസിന്റെ അസ്വസ്ഥതകള്‍ വൈകാതെ ശരീരത്തെയും പിടിമുറുക്കും.

ഓരോ വര്‍ഷവും ഒക്ടോബര്‍ പത്തിന് ആചരിക്കപ്പെടുന്ന ലോക മാനസികാരോഗ്യ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് സുപ്രധാനമായ കാര്യമാണ്. ശരീരാരോഗ്യത്തിന് തുല്യമായ പ്രാധാന്യം മനസിനും നല്‍കണം എന്ന ഓര്‍മപ്പെടുത്തല്‍. ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടുന്ന നമ്മള്‍, മാനസികാരോഗ്യത്തിലെ സൂക്ഷ്മമായ മാറ്റങ്ങളെ പലപ്പോഴും അവഗണിക്കുന്നു. ഉത്കണ്ഠ, ഉറക്കക്കുറവ്, മാനസിക ക്ഷീണം എന്നിവയെല്ലാം ശരീരത്തെ പോലെ തന്നെ മനസിനും പരിചരണം ആവശ്യമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങളാണ്.

burnout

മാനസികാരോഗ്യ പരിശോധന അനിവാര്യം

അതിരുകടന്ന ഉത്തരവാദിത്ത ബോധവും സ്ഥിരമായ ജോലി സമ്മര്‍ദവും ക്ഷീണത്തിനും ഉറക്കക്കുറവിനും വഴിയൊരുക്കാറുണ്ട്. ഈ അവസ്ഥയെ 'ബേണ്‍ഔട്ട്' (Burnout) എന്നറിയപ്പെടുന്നു. ശരിയായ മാര്‍ഗനിര്‍ദേശവും ആവശ്യമെങ്കില്‍ ചികിത്സയും സ്വീകരിച്ചാല്‍ ഈ അവസ്ഥകളെ ഫലപ്രദമായി മറികടക്കാന്‍ സാധിക്കും. 'ബേണ്‍ഔട്ട് ഒരിക്കലും ദുര്‍ബലതയല്ല; അത്രയും നാളുകള്‍ നിങ്ങള്‍ ശക്തമായി നിന്നതിന്റെ തെളിവാണ്.'

മാനസികാരോഗ്യവും സാമൂഹിക മതിലും (സ്റ്റിഗ്മ)

മാനസികാരോഗ്യ പരിചരണത്തിന് ഏറ്റവും വലിയ വിഘാതമായി നില്‍ക്കുന്നത് സ്റ്റിഗ്മ അഥവാ സാമൂഹിക വിലക്കാണ്. രോഗത്തെക്കുറിച്ചുള്ള തെറ്റായ ധാരണകളും സാമൂഹിക വിലയിരുത്തലിന് വിധേയമാകുമോ എന്ന ഭയവും കാരണം പലരും സഹായം തേടാതെ ഒറ്റപ്പെട്ടുപോവുകയാണ്. വിഷാദം, ഉത്കണ്ഠ, ഉറക്കക്കുറവ് തുടങ്ങിയവയും ശാരീരിക രോഗങ്ങളെ പോലെ തന്നെ ചികിത്സിക്കാവുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്.

സഹായം തേടുന്നത് ദുര്‍ബലതയല്ല. അത് ധൈര്യത്തിന്റെ ആദ്യപടി തന്നെയാണ്. മാനസികാരോഗ്യത്തെപ്പറ്റി തുറന്ന സംവാദം പ്രോത്സാഹിപ്പിക്കുകയും ചികിത്സയെയും കൗണ്‍സിലിംഗിനെയും സ്വാഭാവികമായി കാണുകയും ചെയ്യേണ്ടത് ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്.

തൊഴില്‍ ജീവിതത്തിലെ മാനസികാരോഗ്യം

യുവജനങ്ങളില്‍ സമ്മര്‍ദം, സ്വയം സംശയം, പരിപൂര്‍ണതയെപ്പറ്റിയുള്ള ചിന്ത (Perfectionism) എന്നിവ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. സ്ഥിരമായ ജോലിഭാരവും മത്സരബുദ്ധിയും പലരെയും ഉത്കണ്ഠയിലേക്കും വിഷാദത്തിലേക്കും നയിക്കുന്നു. ഇത്തരത്തിലുള്ള അവസ്ഥകള്‍ തിരിച്ചറിയുകയും നേരത്തേ തന്നെ പ്രൊഫഷണല്‍സിന്റെ സഹായം തേടുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

മനസിനെ സംരക്ഷിക്കുന്ന ലളിതമായ ശീലങ്ങള്‍

മനസ്സിനെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ദിവസേന ചെയ്യാവുന്ന ചില ലളിതമായ കാര്യങ്ങളുണ്ട്:

  • ഉറക്കം ഏറ്റവും നല്ല മരുന്ന്: 7-8 മണിക്കൂര്‍ നല്ല ഉറങ്ങുക. ഉറക്കം മനസിനെ പുനഃക്രമീകരിക്കുന്നു.
  • വ്യായാമം: ദിവസേന നടക്കുക, യോഗ ചെയ്യുക, തുടങ്ങി മറ്റ് ശാരീരിക അധ്വാനങ്ങളില്‍ ഏര്‍പ്പെടുക
  • 'ഇല്ല' എന്നു പറയാന്‍ പഠിക്കുക: അതിരുകള്‍ നിശ്ചയിക്കുക. നിങ്ങളുടെ സമയത്തെ സംരക്ഷിക്കുക.
  • ഡിജിറ്റല്‍ ഡീറ്റോക്‌സ്: സ്‌ക്രീന്‍ സമയം കുറയ്ക്കുക; പകരം വായന, സംഗീതം, അല്ലെങ്കില്‍ പ്രകൃതിയുമായി ബന്ധപ്പെടുക.
  • ആഹാരം: പോഷക സമൃദ്ധമായ ഭക്ഷണവും മതിയായ അളവില്‍ വെള്ളവും കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
  • മൈന്‍ഡ് ബ്രേക്കുകള്‍: ദിവസത്തില്‍ കുറച്ച് മിനിറ്റ് ശാന്തമായി ഇരുന്ന് ഡീപ്പ് ബ്രീത്തിംഗ് ചെയ്യുക.

'ചെറിയ ശീലങ്ങള്‍ സ്ഥിരമായി പാലിക്കുമ്പോള്‍ മനസിനും ശരീരത്തിനും ഒരുപോലെ ആരോഗ്യമുണ്ടാകും.

സഹായം തേടേണ്ട സമയം തിരിച്ചറിയുക

ദുഃഖം, ഉത്കണ്ഠ, പെട്ടെന്ന് ദേഷ്യം വരുക, അസ്വസ്ഥത തുടങ്ങിയ അവസ്ഥകള്‍ രണ്ട് ആഴ്ചയ്ക്കുമപ്പുറം തുടരുകയോ, നിങ്ങളുടെ ജോലി, ഉറക്കം, ബന്ധങ്ങള്‍ എന്നിവയെ ബാധിക്കുകയോ ചെയ്താല്‍ പ്രൊഫഷണല്‍ സഹായം തേടേണ്ട സമയമാണ്.

സ്വയം വിലയിരുത്താനുള്ള മൂന്ന് ലളിത ചോദ്യങ്ങള്‍:

  • കഴിഞ്ഞ മാസം നിരാശയോ വിഷാദമോ അനുഭവിച്ചോ?
  • സാധാരണ ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞോ?
  • നിങ്ങളുടെ ജോലി, പഠനം, ബന്ധങ്ങള്‍ എന്നിവയെ ബാധിച്ചോ?

ഒരു ചോദ്യത്തിനെങ്കിലും 'അതെ' എന്ന് ഉത്തരം കിട്ടിയാല്‍, ഒരു ഡോക്ടറെയോ കൗണ്‍സിലറെയോ സമീപിക്കാന്‍ മടിക്കരുത്. ഒരു തുറന്ന സംഭാഷണം ചിലപ്പോള്‍ മനഃശാന്തിയിലേക്കുള്ള ആദ്യപടി ആകാം.

മനസിനും കരുതല്‍ നല്‍കേണ്ടതിന്റെ പ്രാധാന്യം

ഈ ലോക മാനസികാരോഗ്യ ദിനത്തില്‍, ശരീരത്തെ പോലെ തന്നെ മനസിനെയും പരിചരിക്കാനുള്ള പ്രതിജ്ഞ എടുക്കുക. മാനസിക സമ്മര്‍ദം നിയന്ത്രിക്കുക, ബന്ധങ്ങള്‍ നിലനിര്‍ത്തുക, ആവശ്യമുള്ളപ്പോള്‍ സഹായം തേടാന്‍ മടിക്കരുത്.

മാനസികാരോഗ്യ സംരക്ഷണം വ്യക്തിപരമായതും സാമൂഹികവുമായ ഉത്തരവാദിത്തമാണ്. മറ്റുള്ളവരെ വിലയിരുത്താതെ കേള്‍ക്കുക, സഹായം തേടുന്നതിനെ പ്രോത്സാഹിപ്പിക്കുക, കൗണ്‍സിലിംഗ് സേവനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെക്കുക തുടങ്ങിയ കാര്യങ്ങള്‍ നല്ല ഒരു സമൂഹത്തെ കെട്ടിപ്പെടുക്കാന്‍ സഹായിക്കും.

'നിങ്ങളുടെ മനസാണ് നിങ്ങളുടെ ഏറ്റവും വിലയേറിയ സമ്പത്ത്. അതിനെ കരുതലോടെ സംരക്ഷിക്കുക.'

വിവരങ്ങൾക്ക് കടപ്പാട്:
ഡോ. നീരജ് എച്ച്, MD (Psychiatry - NIMHANS)
കൺസൾട്ടന്റ് സൈക്കിയാട്രിസ്റ്റ്,
അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ, അങ്കമാലി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+