പതിവായി ചൂയിംഗം ചവയ്ക്കാറുണ്ടോ? നിങ്ങള്‍ അറിയാതെ അകത്താക്കുന്നത് ഈ നിശബ്ദ കൊലയാളിയെ
ചൂയിംഗം ഒരിക്കലെങ്കിലും ചവയ്ക്കാത്തവരായി ആരും ഉണ്ടാവില്ല. ക്രിക്കറ്റ് താരങ്ങള്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ ചൂയിംഗം ചവയ്ക്കുന്നത് പതിവാണ്. എത്രയോ പതിറ്റാണ്ടുകളായി നമ്മുടെ ബേക്കറികളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വിവിധ തരത്തിലുള്ള ചൂയിംഗം ലഭ്യമാണ്. വിവിധ നിറങ്ങളില്‍, ഫ്ളേവറുകളില്‍ ഇവ കിട്ടുന്നു. ഇത്തരം മിഠായികള്‍ ചവയ്ക്കുന്നത് ശീലമാക്കിയവരും ഉണ്ട്. പലര്‍ക്കും ഇതൊരു അഡിക്ഷന് പോലെയാണ്.
ചൂയിംഗം ആവശ്യക്കാരിലേക്ക് എത്തിക്കാന്‍ വിപണിയില്‍ വലിയ മത്സരങ്ങളാണ് നടക്കുന്നത്. ക്രിക്കറ്റ് താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ മുന്‍ കാലങ്ങളില്‍ ബ്രാന്‍ഡ് അംബാസഡര്‍മാരായി വന്നു. വമ്പന്‍ ബ്രാന്‍ഡുകളുടെ പേരിലും ചൂയിംഗം വിപണിയിലുണ്ട്.
എന്നാല്‍ വലിയൊരു മുന്നറിയിപ്പുമായിട്ടാണ് ലോസ് ആഞ്ചലസിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ രംഗത്ത് വന്നിരിക്കുന്നത്. ഭാവിയില്‍ കടുത്ത ആരോഗ്യ പ്രത്യാഘാതങ്ങള്‍ ചൂയിംഗം ചവയ്ക്കുന്നതിലൂടെ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. സൂക്ഷിച്ചും കണ്ടും ഉപയോഗിച്ചില്ലെങ്കില്‍ പണി കിട്ടുമെന്ന് ഉറപ്പാണ്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ അടുത്തിടെ നടത്തിയ പഠനത്തില്‍ വെളിവായ കാര്യങ്ങള്‍ ഇങ്ങനെയാണ്. ചൂയിംഗം ചവയ്ക്കുമ്പോള്‍ നാം അറിയാതെ ആയിരക്കണക്കിന് മൈക്രോ-പ്ലാസ്റ്റിക് കണങ്ങളാണ് ശരീരത്തിലേക്കു കടക്കുന്നത്. ഇത് നാഡീവ്യൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ നല്കുന്ന മുന്നറിയിപ്പ്.
ആദ്യം മരത്തിന്റെ നീര്, ഇപ്പോള്‍ പ്ലാസ്റ്റിക്
പ്രത്യേകതരം മരത്തില്‍ നിന്ന് കിട്ടുന്ന നീരാണ് നേരത്തെ ചൂയിംഗം ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കാലം മാറിയതോടെ അതിന് മാറ്റമുണ്ടായി. വാണിജ്യതലത്തില്‍ ചൂയിംഗത്തിന്റെ ഉല്പാദനം വര്‍ധിച്ചതോടെ സിന്തറ്റിക് വസ്തുക്കള്‍ ചേര്‍ക്കാന്‍ തുടങ്ങി. ഇപ്പോള്‍ പ്ലാസ്റ്റിക് ആണ് പ്രധാന മിശ്രിതം. അത് ചവയ്ക്കാന്‍ പറ്റുന്ന രൂപത്തില്‍ ആക്കുന്നു. കൂട്ടത്തില്‍ വിവിധ ഫ്ളേവറുകളും ചേര്‍ക്കുന്നു. ഉപഭോക്താക്കള്‍ അറിയുന്നില്ലെന്ന് മാത്രം.
സിന്തറ്റിക് പോളിമറുകളാണ് ചൂയിംഗം ഉണ്ടാക്കാന്‍ നിലവില്‍ വ്യാപകമായി ഉപയോഗിക്കുന്നത്. പോളിയെത്തിലീന്‍, പോളി വിനൈല്‍ അസറ്റേറ്റ് തുടങ്ങിയ ഘടകങ്ങളാണ് ഇതില്‍ പ്രധാനമായും ഉള്ളത്. സാധാരണയായി പ്ലാസ്റ്റിക് ബാഗുകളും ഗ്ലൗസുകളും ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ആണിത്. ഇത് ഉപയോഗിച്ചാണ് മനുഷ്യര്‍ ചവയ്ക്കുന്ന ചൂയിംഗം ഉണ്ടാക്കുന്നത്.
ചൂയിംഗം ചവയ്ക്കുമ്പോള്‍ അതിന്റെ ഫ്ളേവര്‍ ആദ്യം നാവില്‍ രസം പടര്‍ത്തും. എന്നാല്‍ പിന്നാലെ ഇത്തരം അപകടകാരികളായ മൈക്രോ-പ്ലാസ്റ്റിക് കണികകള്‍ ഉമിനീരുമായി കലരും. ആയിരക്കണക്കിന് പ്ലാസ്റ്റിക് കണങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. അതാണ് പിന്നീട് നാഡി വ്യവസ്ഥയെ തകര്‍ക്കുന്നത്. ഈ പഠന റിപ്പോര്‍ട്ട് ഗൗരവമുള്ളതാണെന്ന് ഇന്ത്യയിലെ ആരോഗ്യ രംഗത്തെ വിദഗ്ധരും സ്ഥിരീകരിക്കുന്നു. അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നാണ് ഗുരുഗ്രാമിലെ ആര്‍ട്ടെമിസ് ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോക്ടര്‍ ആദിത്യ ഗുപ്ത പറയുന്നത്.
തലച്ചോറിനെ ബാധിക്കും
ഇത്തരം മൈക്രോ-പ്ലാസ്റ്റിക് കണികകള്‍ ശരീരത്തില്‍ ചെല്ലുന്നത് തലച്ചോറിന്റെ ആരോഗ്യസ്ഥിതിയെ വരെ ബാധിക്കും. പതിയെ നാഡീവ്യൂഹ സംവിധാനത്തെ തകര്‍ക്കും. കരുതുന്നതിലും ഗുരുതരമാണ് സാഹചര്യമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാര്യമായ പഠനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ചൂയിംഗത്തിന്റെ ഓരോ ഗ്രാമില്‍ നിന്നും ശരാശരി നൂറിലധികം പ്ലാസ്റ്റിക് കണങ്ങള്‍ ശരീരത്തിനുള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഒരു ഗ്രാമില്‍ നിന്നും 600 ലധികം മൈക്രോ പ്ലാസ്റ്റിക്കുകള്‍ പുറന്തള്ളുന്ന ചൂയിംഗങ്ങളും വിപണിയിലുണ്ട്. തികച്ചും അപകടകരമായ സാഹചര്യം എന്നാണ് വിലയിരുത്തല്‍. ഒരു ചൂയിംഗം കഴിക്കുമ്പോള്‍ ശരാശരി ആയിരത്തിലധികം മൈക്രോ പ്ലാസ്റ്റിക് കണങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു എന്നാണ് കണക്കാക്കുന്നത്.
ഇത്തരം മൈക്രോ പ്ലാസ്റ്റിക്കുകള്‍ എങ്ങനെയാണ് നമ്മുടെ ശരീരത്തെ ബാധിക്കുക എന്നും സര്‍വകലാശാല പഠനം നടത്തിയിട്ടുണ്ട്. നാഡീവ്യൂഹത്തെ തകര്‍ക്കുന്നതിനൊപ്പം ശരീരത്തിന്റെ പ്രതിരോധശേഷി സംവിധാനത്തെയും മെല്ലെ കുറയ്ക്കും. ഒരാള്‍ അയാള്‍ പോലും അറിയാതെ മെല്ലെ മെല്ലെ രോഗിയായി മാറും.
ഇത്തരക്കാര്‍ക്ക് അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് അടക്കമുള്ള രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. തലച്ചോറിലെ സെല്ലുകളുടെ പ്രായാധിക്യത്തിലേക്കും മറ്റ് ശാരീരിക പ്രശ്നങ്ങളിലേക്കും ഇതു നയിക്കും. നാഡീസംബന്ധമായ രോഗങ്ങള്‍ക്ക് ഭാവിയില്‍ ഇത് വഴിമാറും. ചില പ്ലാസ്റ്റിക് കണങ്ങള്‍ക്ക് ശരീരത്തിലെ ഹോര്‍മോണ്‍ സംവിധാനത്തെയും തകരാറിലാക്കാന്‍ ശേഷിയുണ്ട്. ഓര്‍മ്മയെയും മാനസിക നിലയെയും ഒക്കെ ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തും. ചിലരില്‍ ഇത് പഠന വൈകല്യവും ഉണ്ടാക്കും.
ചൂയിംഗം ചവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ സംബന്ധിച്ച് ദീര്‍ഘകാല അടിസ്ഥാനത്തില്‍ പഠനം വേണമെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയയുടെ ശുപാര്‍ശ.
എല്ലാ ചൂയിംഗവും അപകടകാരികളാണ് എന്നല്ല ഇതിനര്‍ത്ഥം. ഒരു പ്രത്യേകതരം മരത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് നേരത്തെ ചൂയിംഗം ഉണ്ടാക്കിയിരുന്നത്. എന്നാല്‍ പിന്നീടാണ് പ്ലാസ്റ്റിക്കിലേക്ക് വഴി മാറിയത്. അതുകൊണ്ടുതന്നെയാണ് ചൂയിംഗം ചവയ്ക്കുന്നത് നോക്കിയും കണ്ടും മതി എന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ഡിസ്ക്ലെയിമർ - ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications