മാവില കൊണ്ടൊരു ചായ; രാവിലെ ക്ഷീണം പമ്പ കടക്കും; ഗുണങ്ങള്‍ ഇനിയുമേറെ
ആരോഗ്യ സംരക്ഷണത്തിനായി പണം കൊടുത്ത് കൃത്രിമ ചേരുവകള്‍ അടങ്ങിയ പൊടികളും മറ്റ് ഉല്പന്നങ്ങളും വാങ്ങി കലക്കി കുടിക്കുന്നതും കഴിക്കുന്നതും ഇപ്പോള്‍ പതിവായി കഴിഞ്ഞു. ഇത്തരം ഉല്‍പ്പന്നങ്ങള്‍ താല്‍ക്കാലിക ഫലം നല്‍കുമെങ്കിലും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ചിലപ്പോള്‍ ഉദ്ദേശിക്കുന്ന ഫലത്തിന് വിപരീത ഫലം നല്‍കുകയും ചെയ്യും.
നമ്മുടെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം ചുറ്റുപാടുമുള്ള പ്രകൃതിയില്‍ ഉണ്ട്. പ്രകൃതിയിലേക്ക് ഇറങ്ങി ഒന്ന് കണ്ണോടിച്ചാല്‍ തന്നെ ശരീരത്തിന് ഉന്മേഷം നല്കുന്ന പല കാര്യങ്ങളും കണ്ടെത്താനാകും. അതില്‍ ഒന്നാണ് മാവില. പോഷക സമൃദ്ധമായ ഫലമാണ് മാമ്പഴം. അതുപോലെ തന്നെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് നാം അവഗണിച്ചുകളയുന്ന മാവില. ദിവസവും മാവിലയിട്ട് ചായ കുടിക്കുന്നത് ആരോഗ്യത്തിന് അത്ഭുതകരമായ ഫലം നല്‍കും. മാവില ഇട്ടു തിളപ്പിക്കുന്ന ചായ ഏറ്റവും മികച്ച എനര്‍ജി ഡ്രിങ്ക് കൂടിയാണ്.

മാവിലയുടെ രോഗശാന്തി ഗുണങ്ങള്‍ കാരണം തന്നെ അത് പല മരുന്നുകളിലും ഉപയോഗിക്കാറുണ്ട്. ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമാണ് മാവില. ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാന്‍ മാവിലയിട്ടു ചായ കുടിക്കുന്നത് ഏറെ നല്ലതാണ്.
ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വസനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഈ മാവില കൊണ്ടുള്ള പാനീയങ്ങള്‍ പരമ്പരാഗതമായി ഉപയോഗിക്കാറുണ്ട്. കഫം പെട്ടെന്ന് ഇളകി പോരാനും ശ്വാസോച്ഛാസം സുഗമമാക്കാനും ഇതിന് കഴിവുണ്ട്. തണുത്ത കാലാവസ്ഥയില്‍ രാവിലെ ചൂടോടെ മാവിലെ ഇട്ട് തിളപ്പിച്ച ചായ കുടിക്കുന്നത് നല്ല ഉന്മേഷം നല്‍കും.
മാവിലെ ചായ എങ്ങനെ തയ്യാറാക്കാം
ആദ്യം നാലഞ്ച് ഇളം മാവിലകള്‍ കഴുകി എടുക്കുക. രണ്ട് കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് തിളപ്പിക്കുക. തീ ഓഫ് ചെയ്ത് മാവില വെള്ളം അഞ്ചു മിനിറ്റ് മൂടി വയ്ക്കുക. തുടര്‍ന്ന് അരിച്ചെടുത്ത് ചെറുനാരങ്ങയോ തേനോ ചേര്‍ത്ത് ചൂടോടെ കുടിക്കാം. പ്രഭാതത്തില്‍ ഇത് കുടിക്കുമ്പോള്‍ ലഭിക്കുന്ന ഉന്മേഷം നേരിട്ട് അനുഭവിക്കാന്‍ കഴിയും.
ഈ പ്രകൃതിദത്തമായ ചായ സുരക്ഷിതമാണെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ ഇത് ഉപയോഗിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.
ഡിസ്ക്ലെയിമര് - ഗൂഗിളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയതാണ് ഈ ലേഖനം. വണ്‍ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകള്‍ ഇല്ല. അതിനാല്‍ ഇവ പിന്തുടരുന്നതിന് മുന്‍പ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications