അടുക്കളയിലെ മൂന്നു ചേരുവകള്‍ കൊണ്ടൊരു ചായ: വയറിലെ ഗ്യാസ് കെട്ടല്‍ പഴങ്കഥയാകും
തിരക്കേറിയ ഇന്നത്തെ ജീവിതശൈലിയില്‍ ഭക്ഷണ ക്രമത്തില്‍ ഉണ്ടാകുന്ന താളപ്പിഴകള്‍ ഏറ്റവും അധികം ബാധിക്കുന്നത് വയറിനെയാണ്. ഫാസ്റ്റ് ഫുഡും സമയം തെറ്റിയുള്ള ആഹാര ക്രമവുമൊക്കെ ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അസിഡിറ്റി, വയര്‍ വീര്‍ത്തു കെട്ടല്‍, ഗ്യാസ്, നെഞ്ചെരിച്ചില്‍, പുളിച്ചു കെട്ടല്‍ എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. പ്രത്യേകിച്ച് ശരീരത്തിന് ആവശ്യമായ വ്യായാമം കൊടുക്കാതെ ഇരുന്നു ജോലി ചെയ്യുന്നവരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതലാണ്. കുടലിന്റെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നു.
ഈ ദഹനപ്രശ്‌നങ്ങള്‍ക്ക് ഒരു ഉത്തമ പരിഹാരമാണ് അടുക്കളയിലെ മൂന്ന് ചേരുവകള്‍ കൊണ്ടുള്ള സിസിഎഫ് ചായ. ആയുര്‍വേദം പോലും ഇതിനെ പിന്തുണയ്ക്കുന്നുണ്ട്. ജീരകം ((cumin seeds), മല്ലി (coriander seeds), പെരുഞ്ചീരകം, എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന ഈ ചായ വയറിനെ വിഷവിമുക്തമാക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസവും നല്‍കുന്നു. അങ്ങനെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നു.

ആരോഗ്യം സംരക്ഷിക്കുന്നവര്‍ക്കിടയില്‍ ഈ ചായയ്ക്ക് വലിയ പ്രസക്തിയുണ്ട്. ശരീരത്തിലെ മെറ്റബോളിസം വര്‍ധിപ്പിക്കാനും ഈ പ്രകൃതിദത്ത ചായ ഏറെ ഗുണകരമാണ്.
സിസിഎഫ് ചായ ദഹനപ്രക്രിയയെ എളുപ്പമാക്കുന്നു. ദഹനം സുഗമമാകുന്നതോടെ വയറിന്റെ ഭാരം കുറയുന്നു. ഭക്ഷണശേഷം അനുഭവപ്പെടുന്ന അസ്വസ്ഥത കുറയാനും ഈ ചായ നല്ലതാണ്.
ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നവരില്‍ കാണപ്പെടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വയറു വീര്‍ക്കുന്നതും തുടര്‍ച്ചയായ ഗ്യാസും അസിഡിറ്റിയും. അതിനു നല്ലൊരു പരിഹാരമാണ് സിസിഎഫ് ചായ. ജീരകം, മല്ലി, പെരുംജീരകം എന്നിവയുടെ സംയോജനം ദഹനം സുഗമമാക്കുന്നു.
ഈ മൂന്നു ചേരുവകള്‍ അടങ്ങിയ ചായ ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കാന്‍ സഹായിക്കുന്നതിലൂടെ കരളിന്റെയും വൃക്കകളുടെയും പ്രവര്‍ത്തനം സുഗമമാകുന്നു. ദഹനം സുഗമമാകുമ്പോള്‍ തന്നെ ശരീരത്തിന് ഊര്‍ജ്ജവും ഉന്മേഷവും ലഭിക്കുന്നു. അമിതവണ്ണം നിയന്ത്രിക്കാനും സിസിഎഫ് ചായ നല്ലതാണ്.
സ്ത്രീകള്‍ അനുഭവിക്കുന്ന ആര്‍ത്തവ വേദന കുറയ്ക്കാനും ഈ ചായയ്ക്കു ശേഷിയുണ്ട്. വേദന ലഘൂകരിക്കാന്‍ സഹായിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ സിസിഎഫ് ചായയിലുണ്ട്.
ഇനി ഈ ചായ കുടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഏതാണെന്ന് നോക്കാം. വെറും വയറ്റില്‍ ഈ ചായ കുടിക്കുന്നതാണ് ഏറ്റവും അത്യുത്തമം. എന്നാല്‍ ദഹനം എളുപ്പമാക്കാനും ഗ്യാസ് പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും ഭക്ഷണ ശേഷവും ഇത് കുടിക്കാം. ഏത് സമയത്ത് കുടിച്ചാലും സ്ഥിരമായി കുടിക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ മാത്രമേ ഉദ്ദേശിക്കുന്ന ഗുണം ഇതുകൊണ്ട് ലഭിക്കൂ. അതേസമയം ഗര്‍ഭിണികളും രക്തസമ്മര്‍ദം പോലുള്ള പ്രശ്‌നങ്ങളുള്ളവരും ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെ മാത്രമേ ഈ ചായ ഉപയോഗിക്കാവൂ.
വീട്ടില്‍ തന്നെ സിസിഎഫ് ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.
ആദ്യം അടുപ്പിലേക്ക് ഒരു പാത്രം വെച്ച് വെള്ളം തിളപ്പിക്കുക. തിളക്കുന്ന വെള്ളത്തിലേക്ക് അര ടീസ്പൂണ്‍ ജീരകം, മല്ലി, പെരുംജീരകം എന്നിവ ചേര്‍ക്കുക. എന്നിട്ട് പതുക്കെ ഒരു സ്പൂണ്‍ ഉപയോഗിച്ച് ഇളക്കുക. തീ കുറച്ച ശേഷം അഞ്ചു മുതല്‍ 10 മിനിറ്റ് വരെ ചായ തിളപ്പിക്കുക. തീ ഓഫ് ചെയ്ത ശേഷം അരിപ്പ ഉപയോഗിച്ച് ഒരു കപ്പിലേക്ക് ചായ അരിച്ചെടുക്കുക. നാരങ്ങാ നീരോ ഒരു ടേബിള്‍ സ്പൂണ്‍ തേനോ ഇതില്‍ ചേര്‍ക്കാം. അല്‍പം ചൂടാറിയ ശേഷം കുടിക്കാം.












Click it and Unblock the Notifications