തടി കുറയ്ക്കാനുള്ള ഡയറ്റിലാണോ? അഭിരാമിയുടെ ഈ സ്പെഷ്യൽ വിഭവം ഒന്ന് പരീക്ഷിച്ച് നോക്കൂ..റെസിപ്പി അറിയാം
തടി കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഒരുപാടുണ്ട്. പലരും തടി കുറയ്ക്കാൻ പല വഴികൾ പരീക്ഷിച്ചും കാണും. എന്ത് ചെയ്തിട്ടും തടി കുറയുന്നില്ലെന്നാണ് ഭൂരിഭാഗത്തിന്റെയും പരാതി. എന്നാൽ വിഷമിക്കേണ്ട ശരീരഭാരം കുറയ്ക്കാൻ ഗായിക അഭിരാമി സുരേഷ് പിന്തുടരുന്ന ഈ റെസിപ്പി ഒന്ന് നിങ്ങളും പരീക്ഷിച്ച് നോക്കൂ.
ഡയറ്റ് തുടങ്ങി എന്ന് പറഞ്ഞുകൊണ്ടാണ് താൻ ഡിന്നറിന് കഴിക്കുന്ന ഒരു റെസിപ്പി അഭിരാമി കാണിക്കുന്നത്. വളരെ ഹെൽത്തിയായിട്ടുള്ള ഒരു റെസിപ്പിയാണ് അഭിരാമി പരിചയപ്പെടുത്തിയിരിക്കുന്നത്. അഭിരാമിയുടെ സ്പെഷ്യൽ റെസിപ്പി എന്താണെന്ന് നോക്കാം..

ഡയറ്റ് നോക്കുമ്പോൾ കഴിക്കുന്ന ഭക്ഷണം ഹെൽത്തിയും പ്രോട്ടീൻ നിറഞ്ഞതുമായിരിക്കണം. രാത്രിയിൽ വളരെ പെട്ടെന്ന് തയ്യാറാക്കാവുന്ന വിഭവമാണിത്. സ്റ്റീക്കിൽ തുടങ്ങി സാലഡിൽ നിന്നും ഫജീറ്റയിൽ അവസാനിച്ചു എന്നാണ് വീഡിയോയിൽ അഭിരാമി പറയുന്നത്. കുക്കിംഗ് ചെയ്യുമ്പോൾ ഉണ്ടാക്കുന്ന റെസിപ്പിയിൽ നിന്നും ഇങ്ങനെ മാറാറുണ്ടെന്നും കുക്കിംഗിലെ മൂഡ് അനുസരിച്ച് മാറ്റം വരുത്താറുണ്ടെന്നും അഭിരാമി. പറയുന്നു.
ആദ്യം പെരിപെരി പൗഡറൽ ചിക്കൻ കഷണങ്ങൾ മാരിനേറ്റ് ചെയ്ത് വെയ്ക്കുന്നു. അതിന് ശേഷം പാനിൽ കുറച്ച് ഒലീവ് ഓയിൽ ചേർത്ത് ചിക്കൻ വേവിച്ച് പീസുകളായി എടുക്കാം. വേണമങ്കിൽ ആദ്യം തന്നെ ചിക്കൻ ചെറിുയ കഷ്ണങ്ങളായും ഇങ്ങനെ വേവിച്ചെടുക്കാം.
വേവിച്ച് എടുത്തത് മാറ്റി വെയ്ക്കാം. ശേഷം മഞ്ഞയും ചുവപ്പും കാപ്സിക്കവും ബ്രോക്കോളിയും ചെറു ചൂടുള്ള വെള്ളത്തിൽ കഴുകി വൃത്തിയാക്കി നീളത്തിൽ മുറിച്ചെടുക്കാം. അതേ പാനിൽ ഓവീവ് ഓയിലും ചേർത്ത് നന്നായി വഴറ്റിയെടുക്കാം. അതിലേര്ര് ഒറിഗാനോയും ആവശ്യത്തിന് കുരുമുളത് പൊടിയും കുറച്ച് സോസും ചേർത്ത് ഇളക്കാം.
എത്ര ഹെൽത്തിയാണെങ്കിലും ഫ്ലേവർ ചേർന്ന വിഭങ്ങളാണ് അഭിരാമിക്ക് കൂടുതൽ ഇഷ്ടം. കുറച്ച് സെഷ്വാൻ സോസ് ചേർക്കുന്നുണ്ട്. ഹെൽത്തിയായി നിലനിർത്താൻ എല്ലാം കുറഞ്ഞ അളവിലാണ് ചേർത്തിരിക്കുന്നതെന്ന് അഭിരാമി പറയുന്നു. വേവിച്ചെടുത്ത വെജിറ്റബിളിലേക്ക് മാറ്റിവെച്ചിരിക്കുന്ന ചിക്കനും ചേർത്ത് നന്നായി ഇളക്കുക.
വർക്ക് ഔട്ട് ചെയ്യുന്നവർക്ക് കഴിക്കാവുന്നതാണ് ഈ വിഭവം. നമ്മുടെ ഇഷ്ടമുള്ള ടേസ്റ്റിൽ തയ്യാറാക്കാവുന്നതാണെന്നും സൂപ്പർ ഹെൽത്തിയാണെന്ന് താൻ തന്നെ വിശേഷിപ്പിക്കുന്ന സാലഡ് റെഡി ആയിട്ടുണ്ടെന്നും അഭിരാമി പറയുന്നുണ്ട്. അഭിരാമിയുടെ ഈ വിഭവം തയ്യാറക്കുന്ന വീഡിയോ വൈറലാണ്.












Click it and Unblock the Notifications