Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടുമാലിന്യം കത്തിക്കുമ്പോഴുള്ള അപകടങ്ങൾ വർധിക്കുന്നു; പോർട്ടബിൾ ഫർണസ് ചർച്ചയാകുമ്പോൾ...

വീട്ടുമാലിന്യം കത്തിക്കുമ്പോൾ പൊള്ളലേൽക്കുന്ന അപകടങ്ങൾ പതിവായത് പോർട്ടബിൾ ഫർണസുകളു​ടെ പ്രചാരം കേരളത്തിൽ വർധിപ്പിക്കുകയാണ്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ എടുക്കുന്നതിനിടെ നൈറ്റിക്ക് തീപിടിച്ച് കോട്ടയം ളാക്കാട്ടൂരിൽ ജോമോൾ എന്ന വീട്ടമ്മ കഴിഞ്ഞ ദിവസം മരിച്ചത് ഇത്തരം ഉപകരണങ്ങളെ കുറിച്ചുള്ള ചർച്ച സജീവമാക്കിയിരിക്കുകയാണ്. വീട്ടിലെയോ സ്ഥാപനങ്ങളിലെയോ ഖരമാലിന്യങ്ങളും സാനിറ്ററി മാലിന്യങ്ങളും എളുപ്പത്തിൽ, പരിസ്ഥിതി സൗഹൃദപരമായി കത്തിച്ചുകളയാനാണ് പോർട്ടബിൾ ഫർണസുകൾ സഹായിക്കുക.

ഇതിൽ മാലിന്യം കത്തിക്കുന്നതിന് പ്രത്യേക ഉപകരണങ്ങളോ കൽക്കരി, വൈദ്യുതി, മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളോ ആവശ്യമില്ല. കുഞ്ഞുങ്ങളോ കിടപ്പുരോഗികളോ ഉള്ള വീടുകളിൽ ഉപയോഗിച്ച ഡയപ്പറുകൾ പരിസ്ഥിതി സൗഹൃദപരമായി നിസ്സാരമായി നിർമാർജനം ചെയ്യാനും ഈ ഇൻസിനറേറ്ററുകൾ സഹായിക്കുന്നു.

burning-waste-1

എടുത്തുകൊണ്ട് നടക്കാവുന്ന, ഗുണമേന്മയുള്ള സ്റ്റീലിൽ നിർമിച്ച ഇത്തരം ഫർണസുകൾക്കിപ്പോൾ ആവശ്യക്കാരേറു​കയാണ്. മാലിന്യം കത്തിക്കുന്നതിന് പ്രത്യേക ഉപകരണങ്ങളോ കൽക്കരി, വൈദ്യുതി, മണ്ണെണ്ണ പോലുള്ള ഇന്ധനങ്ങളോ ആവശ്യമില്ലാത്ത സംവിധാനമായതിനാൽ പുകയോ മണമോ പുറത്തേക്കു വരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. 100 കിലോ മാലിന്യം കത്തിച്ചാലും വെറും മൂന്നുകിലോ ചാരം മാത്രം അവശേഷിപ്പിക്കുന്ന ഉപകരണങ്ങളും ലഭ്യമാണ്.

സാധാരണ ഇൻസിനറേറ്ററുകളിൽ മാലിന്യം കുത്തിനിറച്ച് ശേഷം തീ കൊടുക്കാറാണ് ചെയ്യുന്നത്. അതിനുപകരമായി പേപ്പർ കഷ്ണങ്ങൾ തീകൊളുത്തി ഇട്ടാൽ നിമിഷനേരം കൊണ്ടു തീ പടരുന്ന ഉപകരണങ്ങളുണ്ട്. അപ്പോൾ ഖരമാലിന്യങ്ങൾ ഒന്നൊന്നായി ഇതിനുള്ളിലേക്ക് ഇട്ടുകൊടുത്താൽ വേഗത്തിൽ കത്തിത്തീരും. എയർ ടർബുലൻസ് എന്ന രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത്. അതായത് ഫർണസിനുള്ളിൽ തീപിടിച്ചാൽ ഉടൻ ഫർണറിനു വശങ്ങളിലെ എയർ വെന്റുകൾ ഫർണസിനകത്തേക്ക് ഓക്സിജൻ വലിച്ചെടുത്ത് തീയുടെ ചുഴലിക്കാറ്റ് ഉണ്ടാകുന്നു. ഇത് 800 ഡിഗ്രിവരെയുള്ള താപനില സൃഷ്ടിക്കുകയും സകല വസ്തുക്കളെയും കത്തിച്ച് ചാമ്പലാക്കുകയും ചെയ്യുന്നു.

ചിരട്ട, വിറക്, മറ്റു ഖരമാലിന്യങ്ങൾ എന്നിവയൊക്കെ അനായാസം ഇങ്ങനെ കത്തിച്ച് ചാമ്പലാക്കാം. ഫർണസിനൊപ്പം നീണ്ട വടിപോലുള്ള ഒരു സ്റ്റീൽ ഉപകരണം കൂടി ലഭിക്കും. ഉപയോഗിച്ച നാപ്കിനുകൾ, ഡയപ്പറുകൾ എന്നിവ ഇതിൽ കോർത്തെടുത്ത് ഫർണസിനുള്ളിലേക്ക് വെക്കാൻ സാധിക്കും. 80 ശതമാനവും പുകയില്ലെന്നതാണ് മിക്ക ഉപകരണങ്ങളുടെയും പ്രത്യേകത. ചൂടാറിയ ശേഷം ഫർണസിന്റെ അകം ചൂലുവച്ച് തൂക്കുകയോ വെള്ളമൊഴിച്ച് കഴുകുകയോ ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+