മുഖക്കുരുവൊക്കെ സിമ്പിളായി കളയാം; ചർമ്മത്തിന്റെ പ്രായം 10 കുറയ്ക്കുകയും ചെയ്യാം; മുരിങ്ങ മാത്രം മതി
ചർമ്മത്തിന് ഏറ്റവും ഉത്തമം പ്രകൃതിദത്തമായ ചേരുവകളാണ്. ഇന്ന് അത്തരത്തിൽ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്ന മുരിങ്ങയെ കുറിച്ചാണ് പറയുന്നത്. ചർമ്മം പ്രായമാകുന്നത് തടയുന്നതിനോടൊപ്പം തന്നെ മുഖക്കുരുവിനെ തുരത്താനും ചർമ്മത്തിന് തിളക്കം നൽകാനുമെല്ലാം മുരിങ്ങ സഹായിക്കും. കൂടുതൽ അറിയാം
മുരിങ്ങയുടെ ഗുണങ്ങൾ
അമിതമായി വെയിൽ കൊള്ളുന്നതും മലിനമായ അന്തരീക്ഷവും മാനസിക സമ്മർദ്ദവുമെല്ലാം അകാലവാർധക്യത്തിലേക്ക് നയിക്കും. ഇവയെല്ലാം ശരീരത്തിലെ കൊളാജനെ തകർക്കും. ഇത് ശരീരത്തിൽ ചുളിവുകൾ ഉണ്ടാകാനും ചർമ്മം തൂങ്ങാനുമെല്ലാം കാരണമായേക്കും. മുരിങ്ങയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ, സി, ഇ എന്നിവ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും.

വിറ്റാമിൻ സി കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുമ്പോൾ വിറ്റാമിൻ ഇ ചർമ്മത്തിലെ ഇലാസ്തിക നിലനിർത്തും. വിറ്റാമിൻ ഇ ചർമ്മത്തെ പോഷിപ്പിക്കുകയും ജലാംശം നിലനിർത്തുകയും ചെയ്യും. ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ ഏറ്റവും ആവശ്യമായ ഘടകം കൊളാജനാണ്. പ്രായമാകുന്തോറും ശരീരത്തിലെ കൊളാജന്റെ അളവ് കുറയും, ഇത് ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുത്തുകയും ചർമ്മം തൂങ്ങാൻ കാരണമാകുകയും ചെയ്യും. മുരിങ്ങയിൽ വിറ്റാമിനുകളും അമിനോ ആസിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളാജൻ ഉത്പാദനത്തെ സഹായിക്കും. മാത്രമല്ല കോശങ്ങൾ പുനരുജ്ജീവപ്പിച്ച് ചർമ്മത്തിന് തിളക്കവും ഉറപ്പും പ്രദാനം ചെയ്യും.
മുരിങ്ങ ചർമ്മത്തിന്റെ യുവത്വം നിലനിർത്തി ചർമ്മം മിനുസമാകാനും സഹായിക്കും.
ഇനി മുരിങ്ങ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.
മുഖക്കുരുവിന് പരിഹാരം കാണാം
ചർമ്മത്തിലെ സുഷിരങ്ങൾ ഇത് അടക്കില്ല. മാത്രമല്ല അമിതമായ എണ്ണ ഇല്ലാതെ തന്നെ മുഖത്ത് ഈർപ്പം നിലനിർത്താൻ സഹായക്കും. ഇവയുടെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ മുഖത്തെ ചൊറിച്ചൽ പോലുള്ള പ്രശ്നങ്ങളെ ശമിപ്പിക്കുന്നു.
രാത്രി കിടക്കും മുൻപ് അൽപം മുരിങ്ങ ജ്യൂസ് മുഖത്ത് തേച്ച് പിടിപ്പിച്ച് കഴുകി കളയാം.
മുഖം തിളങ്ങാൻ സഹായിക്കും
മുരിങ്ങയിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ പുരനുജ്ജീവിപ്പിക്കുകയും കൊളാജൻ ഉത്പാദനത്തിന് സഹായിക്കുകയും ചെയ്യും. ഇത് ഹോർമോണുകളെ സന്തുലിതമാക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും.
സ്മൂത്തികളിലും സാലഡുകളിലും മുരിങ്ങ ചേർത്ത് കഴിക്കാം. ഇത് ശരീരത്തിലെ മാലിന്യങ്ങളെ ഇല്ലാതാക്കാനും സഹായിക്കും. ഇത് ഉള്ളിൽ നിന്ന് തന്നെ ചർമ്മത്തെ ശുദ്ധീകരിക്കും.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺ ഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications