മുഖക്കുരു പോയി നല്ല യുവത്വമുള്ള ചർമ്മം; ഇതൊന്ന് പ്രയോഗിച്ച് നോക്കൂ, വെറും 7 ദിവസം കൊണ്ട് ഫലം കാണും
മുഖക്കുരുവാണോ നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്നം. എന്നാൽ ഒട്ടും വൈകേണ്ട, മുഖക്കുരുവിനെ തുടച്ചുമാറ്റാൻ അൽപം പഴത്തൊലി ഉപയോഗിക്കാം. പഴത്തൊലിയോ എന്നാണോ? അത്ഭുതപ്പെടേണ്ട , ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ പഴത്തൊലി മുഖക്കുരുവിന് ഉത്തമ പ്രതിവിധിയാണ്. പഴത്തൊലി ഉപയോഗിച്ചുള്ള ചില ഫേസ് മാസ്കുകൾ ഇനി പരിചയപ്പെടാം
പഴത്തൊലിയും തേനും ചേർത്ത ഫേസ് മാസ്ക് -ഒരു ടേബിൾ സ്പൂൺ പഴത്തൊലി പൊടിച്ചത്, അര ടേബിൾ സ്പൂൺ തേൻ എന്നിവയാണ് ആവശ്യം. ഇവ നന്നായി ആദ്യം യോജിപ്പിച്ചെടുക്കാം. മുഖക്കുരുവിന് മുകളിൽ തേച്ച് പിടിപ്പിക്കാം. 15 മിനിറ്റ് കഴിഞ്ഞ് ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളായം. ആഴ്ചയിൽ ഒരു തവണ ഉപയോഗിക്കാം.

ആപ്പിൾ സിഡാർ വിനേഗറും പഴത്തൊലിയും-ഒരു ടേബിൾ സ്പൂൺ പഴത്തൊലി, രണ്ട് ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനേഗർ, ഒരു ടീസ്പൂൺ വെള്ളം എന്നിവയെടുക്കാം. എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് തേക്കാം. കുറഞ്ഞത് 10 മിനിറ്റെങ്കിലും മുഖത്ത് തേച്ച് പിടിപ്പിക്കണം. അതിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകാം. ദിവസം ഒരു തവണ ഈ മാസ്ക് ഉപയോഗിക്കാം.
മുഖത്തെ സെബം ഉത്പാദനം നിയന്ത്രിക്കാൻ ആപ്പിൾ സിഡാർ വിനേഗർ സഹായിക്കും. മാത്രമല്ല ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമായ ആപ്പിൾ സിഡാർ വിനേഗർ മുഖക്കുരു ഉണ്ടാക്കാൻ കാരണമായ ബാക്ടീരിയകളെ നശിപ്പിക്കുന്നു. ചർമ്മത്തിന്റെ ഇലാസ്തിക വർധിപ്പിക്കാനും ഇത് സഹായിക്കും.
പഴത്തൊലിയും മഞ്ഞളും-ഒരു ടേബിൾ സ്പൂൺ പഴത്തൊലിപ്പൊടി, ഒരു ടേബിൾ സ്പൂൺ മഞ്ഞൾ എന്നി കുഴമ്പ് രൂപത്തിൽ നന്നായി യോജിപ്പിച്ച് എടുക്കാം. അതിന് ശേഷം മുഖത്തും മുഖക്കുരുവിന് മുകളിലും നന്നായി മസാജ് ചെയ്ത് കൊടുക്കാം. 15 മിനിറ്റോളം തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. 15 മിനിറ്റിന് ശേഷം ചൂടുവെള്ളത്തിൽ മുഖം കഴുകാം.
മഞ്ഞളിന് ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇവ വാഴപ്പഴത്തോലുമായി ചേർത്ത് ഉപയോഗിക്കുമ്പോൾ ചർമ്മത്തിൽ ഉണ്ടാകാൻ ഇടയുള്ള ബാക്ടീരിയകളെ നശിപ്പിക്കുന്നു. മഞ്ഞളിലെ കുർക്കുമിൻ,ചർമ്മത്തിലെ ഇലാസ്തികതയും ഉറപ്പും നിലനിർത്തുന്ന കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കും. ഇത് മുഖത്ത് യുവത്വം നിലനിർത്തുന്നുന്നതിനോടൊപ്പം മുഖക്കുരു , ബ്ലാക്ക് ഹെഡ്സ് പോലുള്ള പ്രശ്നങ്ങളും ഇല്ലാതാക്കുന്നു.
ചെറുനാരങ്ങയും പഴത്തൊലിയും-ഒരു ടേബിൾ സ്പൂൺ പഴത്തൊലി പൊടിച്ചത്, ഒരു ടേബിൾ സ്പൂൺ ചെറുനാരങ്ങ ജ്യൂസ് എന്നിവയാണ് ആവശ്യം. രണ്ട് ചേരുവകളും യോജിപ്പിച്ച് മുഖക്കുരുവിൽ തേച്ച് കൊടുക്കാം. 15 മിനിറ്റ് തേച്ച് പിടിപ്പിച്ച് കഴുകിക്കളയാം. ചെറുനാരങ്ങയിലെ അസഡിക് കണ്ടന്റ് മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയികളെ നശി്പിക്കും. മുഖകാന്തി വർധിപ്പിക്കാനും ചെറുനാരങ്ങ സഹായിക്കും












Click it and Unblock the Notifications