മുഖക്കുരു വന്ന് മുഖത്ത് മുഴുവൻ പാടാണോ? ഇങ്ങനെ ചെയ്ത് നോക്കൂ, മുഖം കൂടുതൽ സുന്ദരമാകും
മുഖക്കുരുവോളം ബുദ്ധിമുട്ടിക്കുന്ന മറ്റൊരു ചർമ്മ പ്രശ്നം ഇല്ല. അസഹ്യമായ വേദനയും ആത്മവിശ്വാസക്കുറവുമെല്ലാം പ്രശ്നം തന്നെ. ഒരിക്കൽ മുഖക്കുരു വന്ന് കഴിഞ്ഞാൽ അതൊന്ന് മാറി കിട്ടണമെങ്കിൽ പണി ഏറെയാണ്. ഇനി മാറിയാൽ തന്നെ ചിലരുടെ മുഖത്ത് ആ പാടുകൾ കാലാകാലം ഉണ്ടാകും. ഈ പാടുകൾ മാറ്റാൻ പിന്നെ മറ്റ് പല വഴികളും തേടേണ്ടി വരും.
വിപണിയിലെ വിലകൂടിയ ഉത്പന്നങ്ങൾ ഉപയോഗിച്ച് മുഖക്കുരു പാടുകൾ മാറ്റാൻ ശ്രമിച്ചാൽ മറ്റ് പല പാർശ്വഫലങ്ങളും നേരിടേണ്ടി വരും. അപ്പോൾ എന്ത് ചെയ്യുമെന്നാണോ? പേടിക്കേണ്ട, പ്രകൃതിദത്തമായ ചില മാർഗങ്ങൾ ഉണ്ട്. അതിനെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഏതൊക്കെയാണെന്ന് നോക്കാം.

കറ്റാർവാഴ
ചർമ്മത്തിന് വളരെ ഉത്തമമാണ് കറ്റാർവാഴ.ഇവയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കേടുപാട് വന്ന ചർമ്മത്തെ മെച്ചപ്പെടുത്തി പാടുകൾ ഇല്ലാതാക്കാൻ കറ്റാർവാഴക്ക് സാധിക്കും. മാത്രമല്ല കറ്റാർവാഴയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. മുഖക്കുരു പൊട്ടിപോകാനുള്ള സാധ്യത ഇത് ഇല്ലാതാക്കും.
കറ്റാർവാഴ നേരിട്ട് പാടുകളിൽ പുരട്ടാവുന്നതാണ്. ഏകദേശം 20 മുതൽ 30 മിനിറ്റ് വരെ തേച്ച് വെച്ചതിന് ശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. സ്ഥിരമായി ഉപയോഗിക്കുന്നത് ചർമ്മത്തിന്റെ ഘടന നിലനിർത്തുകയും പാടുകൾ എന്നന്നേക്കുമായി പോകാൻ സഹായിക്കുകയും ചെയ്യും.
ചെറുനാരങ്ങ നീര്
ചെറുനാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.ഇത് കൊളാജൻ ഉത്പാദനത്തിന് സഹായിക്കും. ഇത് ചർമ്മപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നു. മാത്രമല്ല ഇവയ്ക്ക് സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങൾ ഉണ്ട്. ഇത് ചർമ്മത്തിന്റെ നിറം വർധിക്കാൻ സഹായിക്കും.
അൽപം ചെറുനാരങ്ങയെടുത്ത് പാടുകളിൽ തേച്ച് കൊടുക്കാം. അൽപസമയത്തിന് ശേഷം ഇളംചൂടുവെള്ളത്തിൽ മുഖം കഴുകാം. തേച്ച് 10-15 മിനിറ്റ് കഴിഞ്ഞതിന് ശേഷം മാത്രമേ കഴുകിക്കളയാൻ പാടുള്ളൂ.
തേനും-ഏലക്കായയും ചേർത്ത മാസ്ക്
ആന്റി ബാക്ടീരിയിൽ ഘടകങ്ങൾക്ക് പേരുകേട്ടതാണ് ഏലക്കായ. തേനാകട്ടെ ചർമ്മം മൃദുവാകാൻ സഹായിക്കുന്നു. ഇവ ഒരുമിച്ച് ചേർത്ത് ഉപയോഗിക്കുന്നത് മുഖക്കുരുപാടുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഏലക്കായ ചർമ്മത്തിലെ രക്തചംക്രമണം വേഗത്തിലാക്കുന്നതിനാൽ തന്നെ വളര പെട്ടെന്ന് പാടുകളെ ഇല്ലാതാക്കും. ചർമ്മത്തിനും മൃദുത്വം വീണ്ടെടുക്കാൻ തേൻ സഹായിക്കും.
മഞ്ഞൾ
ചര്മ്മത്തിലെ പിഗ്മെന്റേഷൻ ഇല്ലാതാക്കാൻ മഞ്ഞളിൽ അടങ്ങിയ കുർകുമിൻ എന്ന ഘടകത്തിന് സാധിക്കും. ചർമ്മത്തിന്റെ സ്വാഭാവികത വീണ്ടെടുക്കാനും ഇത് സഹായിക്കുന്നു. മാത്രമല്ല ചർമ്മത്തിലെ തിണർപ്പുകളേയും പാടുകളേയും കളയാനും ഇവ സഹായിക്കുന്നു.












Click it and Unblock the Notifications