55ലും ഫിറ്റ്‌നെസ് വേറെ ലെവല്‍; സിക്‌സ് പാക്ക് വരെയുണ്ട്, അക്ഷയ് കുമാറിന്റെ ഫിറ്റ്‌നെസ് രഹസ്യം ഇതാണ്!!
മുംബൈ: ബോളിവുഡ് താരം അക്ഷയ് കുമാര്‍ ഫിറ്റ്‌നെസ്സിന്റെ കാര്യത്തില്‍ പുലിയാണ്. എത്ര പേര്‍ക്ക് ഇതറിയും. അദ്ദേഹത്തിന്റെ ദിനചര്യകള്‍ പലപ്പോഴും കടുത്ത വര്‍ക്കൗട്ടുകളില്‍ വരെ എത്തി നില്‍ക്കുന്നതാണ്. പക്ഷേ 55കാരനായ അദ്ദേഹം ഇത്രയും സൗന്ദര്യം എങ്ങനെ നിലനിര്‍ത്തുന്നു എന്നതെല്ലാം ഇപ്പോഴും വലിയ ചോദ്യമായി അവശേഷിക്കുന്നതാണ്. അടുത്തിടെ ഓ മൈ ഗോഡ് 2 എന്ന ചിത്രത്തില്‍ പരമശിവനായി അഭിനയിക്കുന്നതിനായി വലിയ മാറ്റങ്ങള്‍ അദ്ദേഹം ശരീരത്തില്‍ കൊണ്ടുവന്നിരുന്നു.
പലരെയും അമ്പരപ്പിച്ച മാറ്റമായിരുന്നു ഇത്. ജിമ്മില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നത് മാത്രമല്ല അക്ഷയ് കുമാറിന്റെ ഫിറ്റ്‌നെസിന് കാരണം. അച്ചടക്കത്തോടെയുള്ള ദിനചര്യയാണ് ഇതിനെല്ലാം സഹായിക്കുന്നത്. അവ എന്തെല്ലാമാണെന്ന് നോക്കാം. ജിക്യു ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

ഡയറ്റ് മുഖ്യമാണ് ജീവിതത്തില്‍
നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഭക്ഷണക്രമമാണ്. കൃത്യമായ ഡയറ്റ് ഇക്കാര്യത്തില്‍ ആവശ്യമാണ്. പല ന്യൂട്രിഷന്‍മാരും കര്‍ശനമായിട്ടുള്ള ഡയറ്റാണ് നിര്‍ദേശിക്കുക. എന്നാല്‍ ആരോഗ്യപരമായ ഭക്ഷണം കഴിക്കുകയാണ് തന്റെ ഡയറ്റ് എന്ന് അക്ഷയ് പറയുന്നു. വീട്ടില്‍ തന്നെ പാകം ചെയ്ത ഭക്ഷണമാണ് ഞാന്‍ കഴിക്കുന്നത്.
താരങ്ങളെല്ലാം കൈയ്യില്‍ ഭക്ഷണം കരുതും. ജോലി സ്ഥലത്തേക്ക് ഇവ കൊണ്ടുപോവുകയും ചെയ്യും. പുറത്ത് നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുകയും ചെയ്യും. ഭക്ഷണത്തില്‍ നെയ്യ് നന്നായി ഉപയോഗിക്കുക. അതുപോലെ പഴങ്ങളും ധാരാളം കഴിക്കുക.
ഉറക്കം ശരിയായി വരണം
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഉറക്കം. കൃത്യമായ ഉറക്കം ജീവിതത്തിലുണ്ടാവണം. നേരത്തെ ഉറങ്ങുക എന്നത് നിര്‍ബന്ധമാണ്. അതുപോലെ നേരത്തെ എഴുന്നേല്‍ക്കുകയും വേണം. നേരത്തെ ഉറങ്ങിയാല്‍ ഇത് സാധ്യമാകും.
രാത്രി ഒന്‍പത് മണിക്ക് താന്‍ ഉറങ്ങാന്‍ പോകുമെന്ന് അക്ഷയ് കുമാര്‍ പറുയുന്നു. പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കും. തനിക്ക് വേണ്ട കാര്യങ്ങളാണ് എഴുന്നേറ്റാല്‍ ഉടന്‍ ചെയ്യുകയെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
വ്യായാമത്തില്‍ ശ്രദ്ധിക്കുക
ജീവിതത്തില്‍ വ്യായാമം വളരെ പ്രധാനപ്പെട്ടതാണെന്ന്് അക്ഷയ് കുമാര്‍ പറയുന്നു. കാരണം നമ്മുടെ ജോലികള്‍ അത്രത്തോളം കഠിനമാണ്. സ്‌ട്രെസ്സ് ജീവിതത്തിന്റെ ഭാഗമാണ്. നിത്യേന വ്യായാമം ചെയ്യേണ്ടത് അതുകൊണ്ട് നിര്‍ബന്ധമാണ്. അതിനായി പ്രതിദിനം ഒരു മണിക്കൂര്‍ മാറ്റിവെക്കുക.
എന്ത് തരം വ്യായാമം വേണമെങ്കിലും ചെയ്യാം. വെറുതെ നടന്നാല്‍ മതി. അതല്ലെങ്കില്‍ ജിമ്മില്‍ പോകാം. ഏത് തരം വര്‍ക്കൗട്ടും ചെയ്യാം. പക്ഷേ അത് നിത്യേന ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കി.
മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കണം
നമ്മുടെ ജീവിതം വളരെ തിരക്കേറിയതാണ്. അതുകൊണ്ട് മാനസികാരോഗ്യത്തിന് പ്രാധാന്യം നല്‍കാന്‍ ശ്രമിക്കണം.. അതിനെ എപ്പോഴും നമ്മള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ കരിയറില്‍ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മാനസികാരോഗ്യം നിര്‍ബന്ധമായ കാര്യമാണ്. ജീവിതത്തില്‍ ഇടയ്ക്ക് ഇടവേളയെടുക്കുക. സ്വന്തം കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക.
അച്ചടക്കം പാലിക്കണം
നമുക്ക് ഫിറ്റ്‌നെസ് ആവശ്യമാണെങ്കില്‍ അച്ചടക്കം ജീവിതത്തില്‍ ആവശ്യമാണ്. ആവശ്യമായ ഫിറ്റ്‌നെസ് ഗോളുകള്‍ തയ്യാറാക്കുക. ഓരോ ദിവസവും അത് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിലൂടെ ജീവിതത്തില്‍ അച്ചടക്കം ഉറപ്പാക്കാന്‍ സാധിക്കുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications